Sub Lead

"എല്ലാവരും അസ്വസ്ഥരാണ്": പൊളിക്കുന്ന വീട്ടിൽ നിന്ന് പെൺകുട്ടി ബുക്കുമായി ഓടുന്ന വീഡിയോ പരാമർശിച്ച് സുപ്രിം കോടതി (വീഡിയോ)

എല്ലാവരും അസ്വസ്ഥരാണ്: പൊളിക്കുന്ന വീട്ടിൽ നിന്ന്  പെൺകുട്ടി ബുക്കുമായി ഓടുന്ന വീഡിയോ പരാമർശിച്ച് സുപ്രിം കോടതി  (വീഡിയോ)
X

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലഹാബാദിൽ ( പ്രയാഗ് രാജ്) വീട് പൊളിക്കലിന് ഇരയായവർക്ക് പത്ത് ലക്ഷം രൂപ നഷപരിഹാരം
നൽകണമെന്ന സുപ്രിം കോടതി വിധിയിൽ ഒരു വീഡിയോയെ കുറിച്ച് പരാമർശം.

ബുൾഡോസർ ഉപയോഗിച്ച് കുടിലുകൾ തകർക്കുമ്പോൾ ഒരു പെൺകുട്ടി തൻ്റെ പുസ്തകങ്ങൾ അടുത്ത് പിടിച്ച് ഓടിപ്പോകുന്നതിൻ്റെ വൈറൽ വീഡിയോയെ കുറിച്ചാണ് കോടതി പരാമർശിച്ചത്.

'പൊളിച്ച വീടിന് പുറത്ത് ഒരു കൊച്ചു പെൺകുട്ടിയെ കാണുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്. അത്തരം ദൃശ്യങ്ങളിൽ എല്ലാവരും വളരെ അസ്വസ്ഥരാണ്"- ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു.

കോടതി പരാമർശിച്ച വൈറലായ വീഡിയോ ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ നിന്നുള്ളതാണ്. ജലാൽപൂരിൽ ബുൾഡോസർ രാജ് നടപ്പാക്കുമ്പോഴാണ് ഈ വീഡിയോ ഷൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it