- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 307 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 ആണ്. 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61035 ആയി. 57591 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3078 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1815 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മൂപ്പൈനാട് 15, എടവക 14, തവിഞ്ഞാല്‍ 12, മേപ്പാടി, മാനന്തവാടി, ബത്തേരി 9 വീതം, വെള്ളമുണ്ട 8, പൂതാടി, നെന്മേനി ഏഴ് വീതം, പടിഞ്ഞാറത്തറ 6, മീനങ്ങാടി, കല്‍പ്പറ്റ, തിരുനെല്ലി 5 വീതം, വൈത്തിരി, പനമരം, മുട്ടില്‍ നാലു വീതം, പൊഴുതന 3, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, നൂല്‍പ്പുഴ, വെങ്ങപ്പള്ളി രണ്ടു വീതം, കണിയാമ്പറ്റ, അമ്പലവയല്‍, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 9 പേരും, കര്‍ണാടകയില്‍ നിന്ന് വന്ന ഒരാളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.
307 പേര്‍ക്ക് രോഗമുക്തി
തൊണ്ടര്‍നാട് 9, മേപ്പാടി 6, പടിഞ്ഞാറത്തറ 5, ബത്തേരി, തവിഞ്ഞാല്‍, കല്‍പ്പറ്റ മൂന്നു വീതം, കോട്ടത്തറ, പനമരം, തരിയോട്, വൈത്തിരി രണ്ടു വീതം, വെള്ളമുണ്ട, മൂപ്പൈനാട്, മീനങ്ങാടി, കണിയാമ്പറ്റ, എടവക സ്വദേശികളായ ഓരോരുത്തരും, 9 തമിഴ്‌നാട് സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 256 പേരുമാണ് രോഗമുക്തരായത്.
718 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.06.21) പുതുതായി നിരീക്ഷണത്തിലായത് 718 പേരാണ്. 915 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11078 പേര്‍. ഇന്ന് പുതുതായി 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 905 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 470029 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 469866 എണ്ണത്തിന്റെ ഫലം ലഭിച്ചു. 408831 പേര്‍ നെഗറ്റീവും 60888 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
തിരുവനന്തപുരത്ത് ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്...
17 Nov 2024 5:26 AM GMTഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍; വാഹന ഗതാഗതം...
17 Nov 2024 5:20 AM GMTമലപ്പുറം മതനിരപേക്ഷതയുടെ നാടാണെന്ന് സന്ദീപ് വാര്യര്‍
17 Nov 2024 4:09 AM GMTശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
17 Nov 2024 3:04 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTമണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMT