Wayanad

വയനാട്ടില്‍ 436 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76, 239 പേര്‍ക്ക് രോഗമുക്തി

433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

വയനാട്ടില്‍ 436 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76, 239 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 436 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 ആണ്. 433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69171 ആയി. 64717 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3748 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2630 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ 53, മേപ്പാടി 44, മീനങ്ങാടി 37, പടിഞ്ഞാറത്തറ 27, സുല്‍ത്താന്‍ ബത്തേരി 26, തവിഞ്ഞാല്‍ 24, മൂപ്പൈനാട് 23, മുട്ടില്‍, നൂല്‍പ്പുഴ, പൂതാടി, വൈത്തിരി 20 വീതം, കണിയാമ്പറ്റ, മുള്ളന്‍ കൊല്ലി, നെന്‍മേനി 15 വീതം, പനമരം 14, തിരുനെല്ലി 12, പുല്‍പള്ളി 8, കോട്ടത്തറ, തൊണ്ടര്‍നാട് 6 വീതം, എടവക, പൊഴുതന 5 വീതം, കല്‍പ്പറ്റ, മാനന്തവാടി, വെള്ളമുണ്ട, 4 വീതം, തരിയോട്, വെങ്ങപ്പള്ളി 3 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 3 തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

239 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 16 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 223 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

998 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 998 പേരാണ്. 782 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13525 പേര്‍. ഇന്ന് പുതുതായി 62 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3702 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 539595 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 513010 എണ്ണത്തിന്റെ ഫലം ലഭിച്ചു. 443839 പേര്‍ നെഗറ്റീവും 69171 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it