Wayanad

വയനാട്ടില്‍ ഇന്ന് 923 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.99

888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വയനാട്ടില്‍ ഇന്ന് 923 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.99
X

കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 923 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 888 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.99 ആണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101704 ആയി. 90061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 10337 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8587 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 91, നൂല്‍പ്പുഴ 81, മീനങ്ങാടി 66, അമ്പലവയല്‍ 63, ബത്തേരി 54, മേപ്പാടി 51, കല്‍പ്പറ്റ 50, പനമരം 43, നെന്മേനി, തവിഞ്ഞാല്‍ 37 വീതം, കോട്ടത്തറ, വെള്ളമുണ്ട 35 വീതം, തിരുനെല്ലി 31, വൈത്തിരി 30, മുട്ടില്‍ 29, പൂതാടി 25, കണിയാമ്പറ്റ 24, തരിയോട്, വെങ്ങപ്പള്ളി 22 വീതം, എടവക 21, പടിഞ്ഞാറത്തറ 18, പൊഴുതന 16, മൂപ്പൈനാട് 14, പുല്‍പ്പള്ളി 13, തൊണ്ടര്‍നാട് 10, മുള്ളന്‍കൊല്ലി 4 പേര്‍ക്കും ഒരു തൃശ്ശൂര്‍ സ്വദേശിക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

888 പേര്‍ക്ക് രോഗമുക്തി

ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 94 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 794 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

2375 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 2375 പേരാണ്. 1928 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 25420 പേര്‍. ഇന്ന് പുതുതായി 156 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4666 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 715274 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 701680 എണ്ണത്തിന്റെ ഫലം ലഭിച്ചു. 599976 പേര്‍ നെഗറ്റീവും 101704 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

Share it