Sub Lead

മുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷണം പോയി

മുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷണം പോയി
X

മുംബൈ: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 7.20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയതായി പ്രവാസിയുടെ പരാതി. ലഗേജില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ സഹര്‍ പോലിസ് കേസെടുത്തു. ദുബൈയിലെ ഒരു ഐടി കമ്പനിയില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായി ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശിയാണ് പരാതിക്കാരന്‍.

2024 നവംബര്‍ 26നാണ് യുവാവും കുടുംബവും മുംബൈയില്‍ എത്തിയത്. അവിടെ നിന്ന് വഡോദരയിലെ കുടുംബവീട്ടിലേക്ക് പോയി. ഡിസംബര്‍ 30ന് അഹമദാബാദ് വിമാനത്താവളത്തിലെ ആഭ്യന്തരസര്‍വീസ് ഉപയോഗിച്ച് ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തി. അവിടെ നിന്നാണ് ദുബൈയ്ക്ക് പോയത്. ദുബൈയില്‍ എത്തിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

തുടര്‍ന്ന് ജനുവരി മൂന്നിന് തിരികെ നാട്ടിലെത്തി. വീട്ടില്‍ പരിശോധന നടത്തിയ ശേഷം അഹമദാബാദ് വിമാനത്താവളത്തിലെത്തി. സിഐഎസ്എഫിന്റെ സഹകരണത്തോടെ ലഗേജ് സ്‌കാനിങ്ങിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ ലഗേജില്‍ ആഭരണങ്ങളുണ്ടായിരുന്നു. എന്നാല്‍, മുംബൈ വിമാനത്താവളത്തിലെ ദൃശ്യങ്ങളില്‍ ആഭരണങ്ങള്‍ കണ്ടില്ല. ഇതോടെയാണ് ഏതോ വിമാനത്താവള ജീവനക്കാര്‍ ആഭരണം കവര്‍ന്നു എന്ന വിലയിരുത്തലില്‍ പ്രവാസി എത്തിയത്.

Next Story

RELATED STORIES

Share it