- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപവാദ പ്രചാരണം: കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് പി കെ ജയലക്ഷ്മിയുടെ പരാതി
കല്‍പ്പറ്റ: മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ പി കെ ജയലക്ഷ്മിക്കെതിരേ അപവാദ പ്രചാരണമെന്ന് പരാതി. ജില്ലാ പോലിസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും ജയലക്ഷ്മി പരാതി നല്‍കി. വാട്‌സ് ഗ്രൂപ്പ് അഡ്മിന്‍മാര്‍, വാട്‌സ് ആപ്പ് നമ്പറുകള്‍, ഫേസ് ബുക്ക് ഗ്രൂപ്പുകള്‍, പേജുകള്‍, അക്കൗണ്ടുകള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് ഡിജിറ്റല്‍ തെളിവുകള്‍ സഹിതം ജയലക്ഷ്മി പരാതി നല്‍കിയത്. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലും കുടുംബത്തെയും സമുദായത്തെയും അപമാനിക്കുന്ന തരത്തിലും സൈബര്‍ ആക്രമണം നടക്കുകയാണന്നും സ്ത്രീയെന്ന പരിഗണനയോ പട്ടികവര്‍ഗക്കാരി എന്ന പരിഗണനയോ നല്‍കുന്നില്ലന്നും താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണന്നും പരാതിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനലില്‍ തനിക്കെതിരേ വന്ന വാര്‍ത്തയാണ് സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാര്‍ത്തക്കെതിരേ താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സമഗ്രാന്വേഷണം നടത്തി തെളിവില്ലന്ന് കണ്ട് വിജിലന്‍സ് അവസാനിപ്പിച്ചതാണന്നും ജയലക്ഷ്മി പറഞ്ഞു.
താന്‍ മന്ത്രിയായിരിക്കെ കുടംബത്തില്‍ ഒരാള്‍ക്കും അനര്‍ഹമായ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. എന്നാല്‍ മന്ത്രിയായിരുന്നപ്പോള്‍ ബന്ധുക്കളായതിന്റെ പേരില്‍ മുന്നൂറിലധികം അംഗങ്ങളുള്ള തന്റെ തറവാട്ടിലെ അര്‍ഹതപ്പെട്ട പലര്‍ക്കും പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തുന്നതിന് എതിര്‍ചേരിയില്‍ നിന്നുള്ളവര്‍ വീണ്ടും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Cyber attack: PK Jayalakshmi complains Police
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫിസര്
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്...
14 Nov 2024 3:34 PM GMTവാഴക്കാലയില് ഇന്റര്നാഷനല് ജിമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില് ചര്ച്ചാ സംഗമം...
12 Nov 2024 5:28 AM GMT