Wayanad

മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
X

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയായ കരാറുകാരന്‍ എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19) ആണ് മരിച്ചത്.

വൈകുന്നേരം 3.30 ഓടെയാണ് അമൃതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാനന്തവാടി ഗവ.കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: അമയ, അമല്‍.

Next Story

RELATED STORIES

Share it