Wayanad

കൈപാണി അബൂബക്കര്‍ ഫൈസി നിര്യാതനായി

ഒരാഴ്ചയായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും മാനന്തവാടി ജില്ലാ ആശുപത്രിയിലുമായി ചികില്‍സയിലായിരുന്നു.

കൈപാണി അബൂബക്കര്‍ ഫൈസി നിര്യാതനായി
X

കല്‍പറ്റ: പ്രമുഖ പണ്ഡിതനും സമസ്ത (എപി) കേന്ദ്ര മുശാവറ അംഗവുമായ കൈപ്പപാണി അബൂബക്കര്‍ ഫൈസി (75) നിര്യാതനായി. ഒരാഴ്ചയായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും മാനന്തവാടി ജില്ലാ ആശുപത്രിയിലുമായി ചികില്‍സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദലി, അനസ്, അനീസ, മുബീന, സുഹറ, നുസൈബ. സഹോദരങ്ങള്‍: മമ്മു, അബ്ദുല്ല, ആലി, പരേതനായ സൂഫി മുസ്‌ല്യാര്‍.

പാലേരി ഉസ്താദ് ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, വെള്ളമുണ്ട അല്‍ഫുര്‍ഖാന്‍ ഫൗണ്ടേഷന്‍ ഉപദേശക സമിതിയംഗം, കല്‍പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ പ്രിന്‍സിപ്പല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

കുഞ്ഞോം, കോറോം, കത്തറമ്മല്‍, ഒടുങ്ങാക്കാട്,കെല്ലൂര്‍, ഉരുളിക്കുന്ന്, മാനന്തവാടി മുഅസ്സസ, പേര്യ, കണ്ടത്തുവയല്‍, വെള്ളിലാടി എന്നിവിടങ്ങളില്‍ മുദരിസായും ഖത്തീബായും സേവനമനുഷ്ടിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി ഏറെ ശിഷ്യഗണങ്ങള്‍ ഉള്ള അബൂബക്കര്‍ ഫൈസി മലബാറില്‍ സുന്നി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേരോട്ടം ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആദ്യകാല സംഘാടകരില്‍ പ്രധാനി ആയിരുന്നു. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍, ഉമര്‍ കോയ മുസ്‌ല്യാര്‍ മാവൂര്‍, പാലേരി അബ്ദുര്‍റഹിമാന്‍ മുസ്‌ല്യാര്‍ എന്നീ പണ്ഡിതന്മാരുടെ കീഴിലെ ദീര്‍ഘകാല പഠനത്തിനു ശേഷമാണ് മതാധ്യാപന രംഗത്തേക്ക് കടന്നു വന്നത്. ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സതീര്‍ഥ്യരാണ്. മയ്യിത്ത് നമസ്‌കാരം

നാളെ രാവിലെ എട്ടിന് വെള്ളമുണ്ട അല്‍ഫുര്‍ഖാന്‍ ജുമാമസ്ജിദിലും ഒന്‍പതു മണിക്ക് പഴഞ്ചന ജുമാമസ്ജിദിലും നടക്കും.

Next Story

RELATED STORIES

Share it