- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 848 പോളിങ് ബൂത്തുകള്‍; 5090 പോളിങ് ഉദ്യോഗസ്ഥര്‍, 1206 വോട്ടിങ് മെഷീനുകള്‍ സജ്ജം
വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വയനാട് ജില്ലയില്‍ നിയോഗിച്ചത് 5090 പോളിങ് ഉദ്യോഗസ്ഥരെ. ആകെ 848 പോളിങ് സ്റ്റേഷനുകളിലേക്കായി 4240 പോളിങ് ഉദ്യോഗസ്ഥരെയും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 850 (20 ശതമാനം) ഉദ്യോഗസ്ഥരെ റിസര്‍വ്വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ ബാലറ്റ് എത്തിക്കുന്നതിനുള്ള പ്രത്യേക പോളിങ് ഓഫീസര്‍മാരെ ഇതുകൂടാതെ നിയമിക്കും.
ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളലായി 749 പോളിങ് ബുത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളില്‍ 99 ബൂത്തുകളുമാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകളുള്ളത് നെന്മേനി, പനമരം പഞ്ചായത്തുകളിലാണ്- 46 വീതം. ഏറ്റവും കുറവ് ബൂത്തുകളുള്ളത് തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും- 13 വീതം. ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഒരു പോളിങ് ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിങ് ഓഫീസര്‍മാരും ഒരു പോളിങ് അസിസ്റ്റന്റും ഉള്‍പ്പെടെ അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. ആകെ 848 പ്രിഡൈഡിങ് ഓഫീസര്‍മാരും 848 ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 1696 പോളിങ് ഓഫീസര്‍മാരും 848 പോളിങ് അസിസ്റ്റന്റുമാരും ഡ്യൂട്ടിയിലുണ്ടാകും. കോവിഡ് രോഗ പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിനാണ് ഒരു പോളിങ് അസിസ്റ്റന്റിനെ ഇത്തവണ കൂടുതലായി നിയമിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പിനായി ആകെ 1206 വോട്ടിങ് മെഷീനുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കണ്‍ട്രോള്‍ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കണ്‍ട്രോള്‍ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങിയതാണ് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. നഗരസഭകളില്‍ ഉപയോഗിക്കുക സിങിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്.
എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവല്‍ ചെക്കിംഗ്) പൂര്‍ത്തിയായി. വോട്ടെടുപ്പിന് നാലുദിവസം മുമ്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തില്‍ ബാലറ്റ് ലേബല്‍ വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാപിച്ച് തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.
RELATED STORIES
തൃശൂര്‍ നാട്ടികയില്‍ ലോറി കയറി അഞ്ച് പേര് മരിച്ചു, ഏഴ് പേര്‍ക്ക്...
26 Nov 2024 1:19 AM GMTലബ്നാന്‍ അധിനിവേശം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍; ഇന്ന്...
26 Nov 2024 1:12 AM GMTപന്തീരങ്കാവ് ഗാര്‍ഹിക പീഡന ആരോപണം; യുവതിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി ...
26 Nov 2024 12:45 AM GMTഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMT