- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൗമാരക്കാരികളുടെ ആത്മഹത്യ: സര്‍ക്കാര്‍ ഏജന്‍സികള്‍ ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗൗരവമായ ഇടപെടലുകള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പെണ്‍കുട്ടികള്‍ ജീവനൊടുക്കിയതിനു പിന്നില്‍ പൊതുവായ കാരണങ്ങള്‍ പ്രാഥമികമായി കണ്ടെത്താനായില്ലെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷമാണ് കമ്മീഷന്‍ ഉത്തരവ് പാസാക്കിയത്. സംഭവത്തില്‍ വയനാട് ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫിസറും ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കൗമാരക്കാര്‍ക്ക് മാനസികവും വൈകാരികവുമായ പിന്തുണ വനിതാ ശിശുവികസന ഓഫിസര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മാനസിക പിരിമുറുക്കം കാരണമാണ് ആത്മഹത്യകള്‍ സംഭവിക്കുന്നതെന്ന് പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ അഡ്വ.പി ഡി സജി പറഞ്ഞു. ആത്മഹത്യകള്‍ക്ക് പിന്നില്‍ മൊബൈല്‍ ഫോണിന്റെ അമിതോപയോഗമോ ബാഹ്യ ഇടപെടലോ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
RELATED STORIES
സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം...
23 March 2025 3:10 PM GMTഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ്...
23 March 2025 2:25 PM GMTപെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
23 March 2025 1:43 PM GMT