Wayanad

മരം വീണ് വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

മരം വീണ് വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു
X

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എട്ട്, ഒമ്പത് ഹെയര്‍ പിന്‍ വളവുകള്‍ക്കിടയില്‍ മരം വീണതിനെത്തുടര്‍ന്നാണ് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടത്. കല്‍പ്പറ്റയില്‍നിന്നും മുക്കത്തുനിന്നുമുള്ള അഗ്‌നിശമന സേനയും പോലിസും തടസ്സം നീക്കാനായി ശ്രമിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണ്.

അതേസമയം, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ കനത്ത മഴയുള്ളതിനാല്‍ ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതിനിടെ, കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ്സിന് മുകളില്‍ തെങ്ങ് വീണു. ആനക്കാം പൊയിലിലാണ് സംഭവമുണ്ടായത്. എന്നാല്‍, ആളപായമില്ലെന്നാണ് റിപോര്‍ട്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുകയാണ്.

Next Story

RELATED STORIES

Share it