Wayanad

വയനാട്ടില്‍ ഇന്ന് 90 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട്ടില്‍ ഇന്ന് 90 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കല്‍പറ്റ: ജില്ലയില്‍ ഇന്ന് 90 പേര്‍ക്ക് കോവിഡ്. 88 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഓരോരുത്തര്‍ വീതം വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയവരാണ്. 09 പേര്‍ രോഗമുക്തി നേടി. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തരായി.


രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികളായ 18 പേര്‍, മാനന്തവാടി, മീനങ്ങാടി സ്വദേശികളായ 14 പേര്‍ വീതം, അമ്ബലവയല്‍, വെള്ളമുണ്ട സ്വദേശികളായ 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് സ്വദേശികളായ 4 പേര്‍ വീതം, കല്‍പ്പറ്റ സ്വദേശികളായ 3 പേര്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി സ്വദേശികളായ 2 പേര്‍ വീതം, എടവക, കണിയാമ്ബറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബഹ്റൈനില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ബീഹാറില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.




Next Story

RELATED STORIES

Share it