- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 150 പേര്‍ക്ക് കൂടി കൊവിഡ്; 138 പേര്‍ക്ക് രോഗമുക്തി
വയനാട്: ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 138 പേര് രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര് ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10895 ആയി. 9135 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 70 മരണം. നിലവില്‍ 1330 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 728 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 22 പേര്, മുട്ടില്‍ 21 പേര്, വൈത്തിരി 12 പേര്, കല്‍പ്പറ്റ, പൂതാടി, തവിഞ്ഞാല്‍ സ്വദേശികള്‍ 11 പേര് വീതം, മേപ്പാടി 9 പേര്, മാനന്തവാടി 8 പേര്, പനമരം 7 പേര്, മീനങ്ങാടി, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട 4 പേര് വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൊഴുതന 3 പേര് വീതം, മൂപ്പൈനാട്, നെന്മേനി, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, എടവക 2 പേര് വീതം, തൊണ്ടര്‍നാട് സ്വദേശിയായ ഒരാള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. നവംബര്‍ 22ന് ഡല്‍ഹിയില്‍ നിന്ന് എത്തിയ ബത്തേരി സ്വദേശി, നവംബര്‍ 30ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായവര്‍.
138 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ 15 പേര്, മേപ്പാടി 8 പേര്, തരിയോട് 5 പേര്, മാനന്തവാടി, ബത്തേരി, അമ്പലവയല്‍, എടവക, തിരുനെല്ലി, തവിഞ്ഞാല്‍, പൊഴുതന 4 പേര് വീതം, വെള്ളമുണ്ട, മുട്ടില്‍ 3 പേര് വീതം, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മൂപ്പൈനാട് 2 പേര് വീതം, മീനങ്ങാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, നെന്മേനി, പനമരം എന്നിവിടങ്ങളില്‍ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 63 പേരുമാണ് രോഗമുക്തരായത്.
1240 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1240 പേരാണ്. 741 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8743 പേര്. ഇന്ന് വന്ന 116 പേര് ഉള്‍പ്പെടെ 741 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1363 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 168475 സാംപിളുകളില്‍ 168245 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 157350 നെഗറ്റീവും 10895 പോസിറ്റീവുമാണ്