- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്ലിന് വേള്‍ഡ് ക്വാളിറ്റി അവാര്‍ഡ്
വ്യവസായ ശാലകള്‍, വ്യവസായ സംരംഭകര്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് രാജ്യാന്തര തലത്തില്‍ ഗുണനിലവാര സംസ്‌കാരം വളര്‍ത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഐഡിയും മാഡ്രിഡ് ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിതെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി കെ അമീര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി : ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്ലിന് ബിസിനസ് ഇനിഷ്യേറ്റീവ് ഡയറക്ഷന്‍സ് (ബി.ഐ.ഡി) വേള്‍ഡ് ക്വാളിറ്റി കമ്മിറ്റ്മെന്റ് അവാര്‍ഡ് ലഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ ടി കെ അമീര്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വ്യവസായ ശാലകള്‍, വ്യവസായ സംരംഭകര്‍, സംഘടനകള്‍ തുടങ്ങിയവയ്ക്ക് രാജ്യാന്തര തലത്തില്‍ ഗുണനിലവാര സംസ്‌കാരം വളര്‍ത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഐഡിയും മാഡ്രിഡ് ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. ഈ വര്‍ഷം പ്ലാറ്റിനം സ്റ്റാര്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ നിന്നും അവാര്‍ഡിന് അര്‍ഹരായ ഏക ഫ്ളവര്‍ മില്ലാണിതെന്നും ടി കെ. അമീര്‍ അലി പറഞ്ഞു.
സെപ്റ്റംബര്‍ 22-ന് മാഡ്രിഡില്‍ നടന്ന ചടങ്ങില്‍ മാഡ്രിഡ് ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അല്‍ഫോണ്‍സോ സി കാസല്‍, ബിസിനസ് ഇനിഷേറ്റീവ് ഡയറക്ഷന്‍സ് സിഇഒ ജോസ് ഇ പ്രീറ്റോ എന്നിവരില്‍ നിന്ന് ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്‍സ് മാനേജിംഗ് ഡയറക്ടര്‍ ടി കെ അമീര്‍ അലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹാജി സിബിവി സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 2015-ല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡ് കാറ്റഗറിയിലെ അവാര്‍ഡും ഡയമണ്ടിനായിരുന്നു. ഇക്കുറി 35 രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയതെന്നും ടി കെ അമീര്‍ അലി പറഞ്ഞു.
1992 മുതല്‍ കോട്ടയം പള്ളത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡയമണ്ട് റോളര്‍ ഫ്ളവര്‍ മില്ലിന് നാഷണല്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ 2004-05,2005-06 വര്‍ഷങ്ങളിലെ ധാന്യ സംസ്‌കരണ രംഗത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുളള അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഏര്‍പ്പെടുത്തിയ ക്വാളിറ്റി അവാര്‍ഡ്, 2014-15 ലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹാജി സി ബി വി സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജനറല്‍ മാനേജര്‍ - ഫിനാന്‍സ് പ്രദീപ് ചെറിയാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
സംഭലില്‍ ഹിന്ദുമത പരിപാടിയില്‍ പോലിസ് യൂണിഫോമില്‍ പങ്കെടുത്ത...
13 Jan 2025 9:40 AM GMTപുതുച്ചേരിയില്‍ ഒരു കുട്ടിക്ക് കൂടി എച്ച്എംപിവി വൈറസ് ബാധ
13 Jan 2025 9:31 AM GMTപീച്ചി റിസര്‍വോയര്‍ അപകടം: പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു
13 Jan 2025 9:27 AM GMTപത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMT