- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹ സീസണ്‍: റിവാ ആശീര്‍വാദ് പര്‍ച്ചേസ് പ്ലാനുമായി തനിഷ്‌ക്
കൊച്ചി: വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കായി ടൈറ്റന്റെ ആഭരണവിഭാഗമായ തനിഷ്‌ക് റിവാ ആശീര്‍വാദ് എന്ന പേരില്‍ പുതിയ പര്‍ച്ചേസ് പ്ലാന്‍ അവതരിപ്പിച്ചു. ഇന്ത്യയിലെങ്ങും പുതിയ വിവാഹ സീസണിന്റെ തുടക്കമിടുന്ന അവസരത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ വിവാഹാഭരണങ്ങള്‍ വാങ്ങുന്നത് മുന്‍കൂട്ടി നിശ്ചയിക്കാനും പ്ലാന്‍ പൂര്‍ത്തിയാകുമ്പോള്‍ പണിക്കൂലിയില്‍ മികച്ച ഡിസ്‌ക്കൗണ്ട് സ്വന്തമാക്കാനും സാധിക്കുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
ജീവിതത്തില്‍ പുതിയ യാത്ര തുടങ്ങുന്ന വധുവിനുള്ള സ്‌നേഹത്തെയും അഭിനന്ദനത്തെയും സൂചിപ്പിക്കുന്നതാണ് ആശീര്‍വാദ് പ്ലാന്‍. ജീവിതത്തിലെ ഏറ്റവും ചെലവേറിയ പര്‍ച്ചേസുകളിലൊന്നായതിനാല്‍ കുടുംബങ്ങള്‍ ആഭരണം വാങ്ങുന്നത് മുന്‍കൂട്ടി നിശ്ചയിക്കും. പുതിയ റിവാ ആശീര്‍വാദ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങള്‍ വാങ്ങാനും സ്‌പോട്ട് പര്‍ച്ചേസിനേക്കാള്‍ മികച്ച മൂല്യം സ്വന്തമാക്കാനും സാധിക്കും. അളവ്, സമയം, സുതാര്യമായ ആനുകൂല്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് വാങ്ങല്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീര്‍വാദ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതും അണിയുന്നതും പ്രത്യേകിച്ച് വിവാഹാവസരങ്ങളില്‍, സവിശേഷമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ വിഭാഗം സിഇഒ അജോയ് ചാവ്‌ല പറഞ്ഞു.
പ്രത്യേകാവസരത്തിലെ വൈകാരികത മനസ്സിലാക്കി ആഭരണങ്ങള്‍ വാങ്ങാന്‍ ആര്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള പര്‍ച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീര്‍വാദ് അവതരിപ്പിക്കുന്നത്. വിവാഹത്തിനും മറ്റ് അവസരങ്ങള്‍ക്കായും പണിക്കൂലിയില്‍ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടും ലഭ്യമാക്കുന്നു. റിവാ ആശീര്‍വാദിലൂടെ വിവാഹാവസരത്തില്‍ തനിഷ്‌കിന്റെ ഏറ്റവും മികച്ച രൂപകല്‍പ്പനയും ശുദ്ധതയുടെ ഉറപ്പും നല്‍കി വധുവിനും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്. കൊവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുന്‍കരുതല്‍ മാനദണ്ഡങ്ങളും പാലിച്ചാണ് എല്ലാ സ്റ്റോറുകളിലും പര്‍ച്ചേസിന് അവസരം. വീടിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാനുമായി തനിഷ്‌ക് ഈയിടെ ഒരു നിര ഫിജിറ്റല്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.
Wedding Season: Tanishq with Riva Ashirwad Purchase Plan
RELATED STORIES
സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMT