- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിരത്തുകള്‍ കീഴടക്കാന്‍ യെസ്ഡി തിരിച്ചെത്തുന്നു
മൂന്ന് മോട്ടോര്‍സൈക്കിളുമായാണ് യെസ്ഡി ഇന്ത്യയില്‍ തിരിച്ചെത്തിയത്. അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍, റോഡ്സ്റ്റര്‍ എന്നിവയാണവ.
ഒരു കാലത്ത് ഇരുചക്രവാഹന പ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നായ യെസ്ഡി നിരത്തുകള്‍ കീഴടക്കാന്‍ തിരിച്ചെത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനൊപ്പം ഇന്ത്യന്‍ നിരത്തുകളില്‍ മല്‍സരിച്ചോടിയിരുന്ന യെസ്ഡിയുടെ പുതിയ നിരവധി മോഡലുകളാണ് എത്തിയിരിക്കുന്നത്.
മൂന്ന് മോട്ടോര്‍സൈക്കിളുമായാണ് യെസ്ഡി ഇന്ത്യയില്‍ തിരിച്ചെത്തിയത്. അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍, റോഡ്സ്റ്റര്‍ എന്നിവയാണവ. 5000 രൂപ ബുക്കിങ് തുകയായി കൊടുത്ത് ബുക്ക് ചെയ്യാവുന്നത്.
ഓഫ് റോഡ് കഴിവുകള്‍ ഉള്ള ടൂറിങ് ബൈക്കാണ് യെസ്ഡി അഡ്വഞ്ചര്‍. ദീര്‍ഘദൂരം യാത്ര ചെയ്യുമ്പോള്‍ ആവശ്യമുള്ള ലഗേജുകള്‍ മാത്രമല്ല ഇന്ധനം കൊണ്ടുപോകാനുള്ള ജെറി ക്യാന്‍ വച്ച് കെട്ടാനുള്ള മൌണ്ടുകളും ഹുക്കുകളും കൊടുത്തിരിക്കുന്നു. യെസ്ഡി അഡ്വഞ്ചരിന്റെ ഊര്‍ജ സ്രോതസ്സ് 334 സിസി ലിക്വിഡ് കൂള്‍ഡ്, ഫ്യൂയല്‍ ഇന്‍ജക്!റ്റഡ് ഡിഒഎച്ച്‌സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് ഉല്‍പ്പാദിപ്പിക്കുന്നത് 30.2 പിഎസ് പവറും 29.9 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും ആണ്. യുഎസ്ബി ചാര്‍ജിങ്, ബ്ലൂ ടൂത്ത് കണക്ടിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്, റോഡ്, റെയിന്‍, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍. 2.1 ലക്ഷംമുതല്‍ 2.18 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില.
ഡെയ്‌ലി ഓഫീസ് ട്രിപ്പുകള്‍ക്കും വാരാവസാനം ഓഫ് റോഡ് ട്രിപ്പുകള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റാനും കഴിയുന്ന ബൈക്കാണ് യെജ്ടി സ്‌ക്രാംബ്ലര്‍. ലളിതമായ ശൈലിയില്‍ ആണ് സ്‌ക്രാംബ്ലര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്ലാസിക് ലുക്ക് ഉള്ള റൗണ്ട് ഫ്യുവല്‍ ടാങ്ക്, സിമ്പിള്‍ സീറ്റ്, റൗണ്ട് ഹെഡ് ലൈറ്റ്, ഒരുവശത്തായി കൊടുത്തിരിക്കുന്ന സ്പീഡോ പോഡ്, നിവര്‍ന്നിരിക്കാവുന്ന ഹാന്‍ഡില്‍ ബാര്‍, ഇരട്ട പുകക്കുഴല്‍, റോഡിലും ഓഫ് റോഡിലും ഉപയോഗിക്കാവുന്ന ടയറുകള്‍ എന്നീ സ്‌ക്രാംബ്ലര്‍ സവിശേഷ ലക്ഷണങ്ങള്‍ കാണാം. പവര്‍ ഔട്ട്പുട്ട് അഡ്വഞ്ചര്‍പോലെ തന്നെയാണ്, ചെറിയ വ്യത്യാസം മാത്രം. എക്‌സ് ഷോറൂം വില 2.04 ലക്ഷംമുതല്‍ 2.10 ലക്ഷം രൂപവരെയാണ്.
ക്ലാസിക് ശൈലിയുടെയും ആധുനികതയുടെയും ശരിയായ മിശ്രണം ആണ് യെജ്ടി റോഡ്സ്റ്റര്‍. ക്രോം ബോര്‍ഡര്‍ ഉള്ള സ്പ്ലിറ്റ് സീറ്റ്, വീതിയുള്ള ടയറുകള്‍, അലോയ് വീല്‍, ഗ്യാപ്പുകള്‍ ഇല്ലാത്ത എന്‍ജിന്‍ ഏരിയ, ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, എല്‍ഇഡി ഹെഡ് ലൈറ്റും ഇന്‍ഡികേറ്ററുകളും മറ്റും റോഡ്‌സ്റ്ററെ റോഡ് പ്രസന്‍സ് ഉള്ളതാക്കുന്നു. ഡ്യുവല്‍ ക്രാഡില്‍ ചാസ്സി, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് റോഡ്സ്റ്ററിന്റെ പ്രത്യേകതകള്‍. അഡ്വഞ്ചര്‍ പോലെയാണ് ഇതിന്റെയും പവര്‍ ഡെലിവറി. എക്‌സ് ഷോറൂം വില തുടങ്ങുന്നത് 1.98 ലക്ഷംമുതല്‍ 2.06 ലക്ഷം രൂപവരെയാണ്.
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMT