Economy

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 90 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി

മൂന്ന് പവര്‍ ട്രെയ്ന്‍ ഓപ്ഷനുകളില്‍ ഡിഫന്‍ഡര്‍ 90 ലഭ്യമാണ്. 76.57 ലക്ഷം രൂപ മുതലാണ് ഡിഫന്‍ഡര്‍ 90 യുടെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 90 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി
X

കൊച്ചി:ഡിഫന്‍ഡന്‍ 90 ന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. മൂന്ന് പവര്‍ ട്രെയ്ന്‍ ഓപ്ഷനുകളില്‍ ഡിഫന്‍ഡര്‍ 90 ലഭ്യമാണ്. 76.57 ലക്ഷം രൂപ മുതലാണ് ഡിഫന്‍ഡര്‍ 90 യുടെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില.ഡിഫന്‍ഡന്‍ 110 നുള്ള ആവശ്യകത ശക്തമായി തുടരുമ്പോള്‍ തന്നെ ഡിഫന്‍ഡന്‍ 90 കൂടി അവതരിപ്പിക്കുന്നത് വഴി ഡിഫന്‍ഡറിന്റെയും ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിന്റെയും ആകര്‍ഷണീയത വര്‍ധിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു.

ജനപ്രീതിയേറിയ ലാന്‍ഡ് റോവര്‍ ഡിസൈന്റെ ഉത്തമ ഉദാഹരണമായ ഡിഫന്‍ഡര്‍ 90 അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും കരുത്തുള്ളതും കാര്യക്ഷമതയേറിയതുമായ ഈ ലാന്‍ഡ് റോവര്‍ നൂതനമായ കണക്ടിവിറ്റിയും തടുക്കാനാകാത്ത ഓഫ്-റോഡ് പെര്‍ഫോമന്‍സും നല്‍കുന്നുവെന്നും രോഹിത് സുരി പറഞ്ഞു.

നൂതനമായ ഫ്രണ്ട് സെന്‍ട്രല്‍ ജംപ് സീറ്റ് അവതരിപ്പിച്ചിരിക്കുന്ന ഡിഫന്‍ഡര്‍ 90 ആറുപേര്‍ക്ക് ഇരിക്കാവുന്ന സ്ഥല ലഭ്യത പ്രായോഗികമാക്കിയിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ഇന്റന്‍ഫേസും സദാ പ്രവര്‍ത്തനസജ്ജമാകുന്നതിനുള്ള സ്വന്തം ബാറ്ററി ബാക്ക് അപ്പ് സഹിതമുള്ള ലാന്‍ഡ് റോവറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

അത്യാധുനിക സോഫ്റ്റ് വെയര്‍ ഓവര്‍-ദ-എയര്‍ അപ്‌ഡേറ്റുകള്‍ എല്ലായ്‌പ്പോഴും ലോകത്തെവിടെ നിന്നും ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡിഫന്‍ഡര്‍, എക്‌സ്-ഡൈനാമിക്, ഡിഫന്‍ഡര്‍ എക്‌സ് തുടങ്ങിയ മോഡലുകളില്‍ പുതിയ ഡിഫന്‍ഡര്‍ 90 ലഭ്യമാകും. കൂടാതെ ഡിഫന്‍ഡര്‍, എക്‌സ്-ഡൈനാമിക് എന്നിവ എസ്, എസ്ഇ, എച്ച്എസ്ഇ സ്‌പെസിഫിക്കേഷന്‍ പാക്ക് സഹിതമാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it