- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി കീവേ
റെട്രോ മോഡല്‍ സിക്സ്റ്റീസ് 300 ഐ ക്ലാസിക് സ്‌കൂട്ടറും യൂറോപ്യന്‍ രൂപഭംഗിയുള്ള മാക്‌സി സ്‌കൂട്ടര്‍ വിയെസ്‌റ്റെ 300 എന്നിവയാണ് അവതരിപ്പിച്ചത്. രണ്ടു മോഡലിനും എക്‌സ് ഷോറൂം വില 3,03,000/ രൂപയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. റെട്രോ മോഡല്‍ സിക്സ്റ്റീസ് 300 ഐ ക്ലാസിക് സ്‌കൂട്ടറും യൂറോപ്യന്‍ രൂപഭംഗിയുള്ള മാക്‌സി സ്‌കൂട്ടര്‍ വിയെസ്‌റ്റെ 300 എന്നിവയാണ് അവതരിപ്പിച്ചത്. രണ്ടു മോഡലിനും എക്‌സ് ഷോറൂം വില 3,03,000/ രൂപയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പുതിയ കീവേ ഉല്‍പ്പന്ന നിര സിക്സ്റ്റീസ് 300 ഐ, വിയെസ്‌റ്റെ 300 എന്നിവ സമാനതകളില്ലാത്ത എര്‍ഗണോമിക്‌സ്, മികച്ച പ്രവര്‍ത്തനക്ഷമത, നൂതന സാങ്കേതികവിദ്യ, ഗുണനിലവാരം എന്നിവയോടെയാണ് വിപണിയിലെത്തുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
2022 അവസാനത്തോടെ 4 വിഭാഗങ്ങളിലായി മൊത്തം 8 ഉല്‍പ്പന്നങ്ങള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. ഹൈഎന്‍ഡ് സ്‌കൂട്ടറുകള്‍, മസ്‌കുലാര്‍ ക്രൂയിസറുകള്‍, സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളുകള്‍, റെട്രോ സ്ട്രീറ്റ് മോട്ടോര്‍സൈക്കിളുകള്‍ എന്നീ വിഭാഗങ്ങളിലാവും അത്.കീവെ സ്റ്റാന്‍ഡേര്‍ഡ് ഓഫറായി രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് KMS വാറന്റി കൂടി നല്‍കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
സിക്‌സ്ടീസ് 300 ഐ റെട്രോ ക്ലാസിക് സ്‌കൂട്ടറാണ്.60 കളിലേക്കുള്ള ആധുനിക യാത്രയാണ് ഈ മോഡല്‍. 6500 rpm-ല്‍ 18.7HP പരമാവധി പവര്‍ ഔട്ട്പുട്ടും 6000 rpm-ല്‍ 22Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ശക്തമായ സിംഗിള്‍സിലിണ്ടര്‍, ഫോര്‍സ്‌ട്രോക്ക് ലിക്വിഡ്കൂള്‍ഡ് 278cc എഞ്ചിന്‍ SIXTIES 300iല്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളും ഇതിനുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും സുഖപ്രദമായ സ്പ്ലിറ്റ് സീറ്റ് , റെട്രോഫ്യൂച്ചറിസ്റ്റിക് ഗ്രില്‍, വ്യത്യസ്തമായ ഫുള്‍എല്‍ഇഡി ഹെഡ്‌ലൈറ്റ്, അതുല്യമായ ഡ്യുവല്‍ എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍ എന്നിവ സ്‌കൂട്ടറിനെ അത്യാകര്‍ഷകമാക്കുന്നു. സിക്‌സ്ടീസ് 300i മൂന്ന് നിറങ്ങളില്‍ ലഭ്യമാണ് മാറ്റ് ലൈറ്റ് ബ്ലൂ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രേ എന്നിവയാണെന്നും കമ്പനി അവകാശപ്പെട്ടു.
കീവേ വിയെസ്‌റ്റെ 300 ശക്തമായ മാക്‌സിസ്‌കൂട്ടറാണ്. കണ്ണഞ്ചിപ്പിക്കുന്ന കോംപാക്ട് ബോഡി വര്‍ക്ക് 6500 ആര്‍പിഎമ്മില്‍ 18.7 എച്ച്പി പരമാവധി പവര്‍ ഔട്ട്പുട്ടും 6000 ആര്‍പിഎമ്മില്‍ 22 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ശക്തമായ 278 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്‌ട്രോക്ക് എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതാണിതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഏറ്റവും പുതിയ സാങ്കേതികവിദ്യ ഏറ്റവും ആയാസരഹിതമായ റൈഡുകള്‍ ഉറപ്പാക്കുന്നു. കൂറ്റന്‍ 12 എല്‍ ഇന്ധന ടാങ്ക്, ഹീറ്റഡ് ഗ്രിപ്പ്, കോ
ണ്ടിനെന്റല്‍ ബെല്‍റ്റ് െ്രെഡവ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഷോക്ക് അബ്‌സോര്‍ബറുകള്‍, ഡ്യുവല്‍ചാനല്‍ എബിഎസ് എന്നിവയാല്‍ സജ്ജമാണ്. വിയെസ്‌റ്റെ 300 മൂന്ന്് നിറങ്ങളില്‍ ലഭ്യമാണ് മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് വൈറ്റ് എന്നിവയാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ബെനലി കീവേ ഇന്ത്യയുടെ 50ാമത് ഡീലര്‍ഷിപ്പ് ഷോറൂം തിരുവനന്തപുരത്ത് ആരംഭിച്ചു.
വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ സൗകര്യങ്ങള്‍, എന്നിവയ്ക്കായി പുതിയ 2500 ചതുരശ്ര അടി, അത്യാധുനിക ഷോ റൂം മരിക്കാര്‍ ഓട്ടോമൊബൈല്‍സ് ആന്‍ഡ് സര്‍വീസസ്, NH 66 ബൈപാസ്, ചക്കായ്, ആനയറയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് സുള്‍ഫിഖര്‍ മരിക്കാര്‍ പറഞ്ഞു.
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTപി വി അന്വര് നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില് കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMTപ്രധാനപ്പെട്ട വിവരം തിങ്കളാഴ്ച്ച രാവിലെ 9.30ന് പറയും: പി വി അന്വര്
12 Jan 2025 12:55 PM GMTപീച്ചി ഡാം റിസര്വോയറില് അപകടത്തില്പ്പെട്ട പെണ്കുട്ടികളെ...
12 Jan 2025 11:29 AM GMT