- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോസ്‌മോകാര്‍ട്ട് കമ്മോഡിറ്റീസ് പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ വിപണിയില്‍
'പൊമ്മ', 'ഹാപ്പി ലൈഫ് ഇമോജി' എന്നീ പുതിയ രണ്ട് പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ് കോസ്‌മോകാര്‍ട്ട് അവതരിപ്പിച്ചത്
കൊച്ചി: കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ കോസ്‌മോകാര്‍ട്ട് കമ്മോഡിറ്റീസ് പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ വിപണിയില്‍.'പൊമ്മ', 'ഹാപ്പി ലൈഫ് ഇമോജി' എന്നീ പുതിയ രണ്ട് പെര്‍ഫ്യൂം ബ്രാന്‍ഡുകളാണ് കോസ്‌മോകാര്‍ട്ട് അവതരിപ്പിച്ചത്. രാജ്യാന്തര ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, കോസ്‌മെറ്റിക്‌സ്,വ്യക്തിഗത-സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, വ്യാപാരം, വിപണനം, വിതരണം എന്നിവ ലക്ഷ്യമിടുന്ന കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടഅപ്പ് കമ്പനിയായ കോസ്‌മോകാര്‍ട്ട് തുടക്കത്തില്‍ ഇന്ത്യയിലും, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ രാജ്യങ്ങളിലും 2025 ഓടെ ആഗോളതലത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കമ്പനിയുടെ സിഇഒയും ഡയറക്ടറുമായ സൂരജ് കമല്‍ പറഞ്ഞു.
രാജ്യത്തെ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും ഐ ടി, സോഫ്റ്റ്വെയര്‍ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന നിക്ഷേപം ആവശ്യമുള്ളതുകൊണ്ട് എഫ്എംസിജി തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കാറില്ല. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിങ് വഴി സ്വന്തം ബ്രാന്‍ഡുകള്‍ സൃഷ്ടിച്ച് കോസ്‌മോകാര്‍ട്ട് നൂതനവും ക്രിയാത്മകവുമായ ചിന്തകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും സൂരജ് കമല്‍ പറഞ്ഞുനിലവില്‍ ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് സുഗന്ധതൈലം കൊണ്ടുവരികയും മംഗലാപുരത്ത് ഉല്‍പന്നം നിര്‍മ്മിക്കുകയും ആണ് ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് സമീപഭാവിയില്‍ തന്നെ രാജ്യത്ത് സ്വന്തമായ നിര്‍മ്മാണ സൗകര്യങ്ങളൊരുക്കാന്‍ ആണ് പദ്ധതി. പെര്‍ഫ്യൂമുകള്‍, കോസ്‌മെറ്റിക്‌സ്, ആഡംബര വ്യക്തിഗത ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി, www.kozmocart.com എന്ന പേരില്‍ ഒരു ഇകോമേഴ്‌സ് സൈറ്റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
സിനിമാതാരം അഹാന കൃഷ്ണ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ആദ്യത്തെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുകയും ചെയ്തു.രാജ്യത്ത് വളരെ വിപുലവും അതിദ്രുതഗതിയില്‍ വളരുന്നതുമായ ആഡംബര സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ വിപണി കണക്കിലെടുത്ത് ഇന്ത്യന്‍ വിപണിയില്‍ ആണ് ആദ്യഘട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് കോസ്‌മോകാര്‍ട്ട് കമ്മോഡിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് കൊച്ചിന്‍ പറഞ്ഞു.തുടക്കത്തില്‍ രണ്ടു സീരീസുകളില്‍ ആയി 10 പതിപ്പുകളാണ് കോസ്‌മോകാര്‍ട്ട് പുറത്തിറക്കുന്നത്. അതില്‍ ഉയര്‍ന്ന ഉല്‍പ്പന്നങ്ങള്‍ 'പൊമ്മ'' ബ്രാന്‍ഡിലും ജനകീയമായ വിപുലമായ വിപണി ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍'' ഹാപ്പി ലൈഫ് ഇമോജി'' ബ്രാന്‍ഡിലും പുറത്തിറക്കും. പൊമ്മ ശേഖരത്തില്‍ ബോട്ടണി, വക്കാ വക്കാ, ചോമി, ലേഡി ലോറ എന്നിവയും പൊമ്മ ഇംഗ്ലീഷ് ഊദ് ബ്രാന്‍ഡ് നാമത്തില്‍ മുലൂക്, മക്ബൂല്‍ എന്നിവയും ഉള്‍പ്പെടുന്നു.ഡോണ്‍ മാര്‍ട്ടിന്‍, ഷീബ, പ്രേമം, അഡിക്ട് എന്നിവയാണ് ഹാപ്പി ലൈഫ് ഇമോജി ശേഖരത്തിലുള്ളത്
RELATED STORIES
റിപബ്ലിക് ദിനത്തില്‍ രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ചുകള്‍...
13 Jan 2025 11:45 AM GMTറഷ്യന്‍ കൂലിപ്പട്ടാളത്തിലകപ്പെട്ട മലയാളി കൊല്ലപ്പെട്ടു
13 Jan 2025 10:57 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം;...
13 Jan 2025 10:41 AM GMTതിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
13 Jan 2025 10:20 AM GMTമഹാ കുംഭമേളക്ക് പ്രയാഗ് രാജില്‍ തുടക്കം; വിശുദ്ധ സ്നാനം നടത്തി...
13 Jan 2025 10:19 AM GMTമസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് മലപ്പുറത്ത് ഒമ്പതാം ക്ലാസ്സ്...
13 Jan 2025 9:57 AM GMT