- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷ വാനോളം, സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുമോ?
ക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നിവയെല്ലാം പുതിയ ബജറ്റിലുണ്ടാവുമോയെന്നാണ് വ്യാവസായിക ലോകം ഉറ്റുനോക്കുന്നത്. ആദായ നികുതി സ്ലാബുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോ എന്നതിലാണ് ജനത്തിന്റെ കണ്ണ്.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച്ച തുടക്കമായി. ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന സാമ്പത്തിക മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നിവയെല്ലാം പുതിയ ബജറ്റിലുണ്ടാവുമോയെന്നാണ് വ്യാവസായിക ലോകം ഉറ്റുനോക്കുന്നത്. ആദായ നികുതി സ്ലാബുകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമോ എന്നതിലാണ് ജനത്തിന്റെ കണ്ണ്.
തൊഴിലുറപ്പു പദ്ധതിക്കും ഭക്ഷ്യസബ്സിഡിക്കുമുള്ള വിഹിതം കൂട്ടുമെന്ന സൂചന സാധാരക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിന് നിര്‍ദേശമുണ്ടാകും. ആത്മനിര്‍ഭര്‍ മുദ്രാവാക്യത്തിന് കീഴില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കാം. ക്രിപ്റ്റോകറന്‍സി ബില്ലാണ് മറ്റൊരു ശ്രദ്ധേയമായ വിഷയം. ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചിരുന്നില്ല. ഇത്തവണ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.
അതേസമയം, വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8 മുതല്‍ 8.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വാര്‍ഷിക സര്‍വേ. നടപ്പ് വര്‍ഷം കണക്കാക്കിയിരുന്നത് 9.2 ശതമാനം വളര്‍ച്ചയാണ്.
ആരോഗ്യ രംഗത്ത് ആഘാതം രൂക്ഷമാണ്. എന്നാല്‍, 2020-21 ലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അനുഭവിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നു ആദ്യ പാദത്തിലെ 'രണ്ടാം തരംഗ'ത്തിന്റെ സാമ്പത്തിക ആഘാതം എന്ന് മിക്കവാറും എല്ലാ സൂചകങ്ങളും കാണിക്കുന്നു.
വാക്സിനേഷന് പ്രോഗ്രാം ജനസംഖ്യയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നതിനാല്‍, സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്ന് സര്‍വേ പറയുന്നു.ഒമൈക്രോണ്‍ വകഭേദവും ലോകമെമ്പാടുമുള്ള പണപ്പെരുപ്പവും കണക്കിലെടുക്കണം.
മഹാമാരി ഏറ്റവും കുറവ് ബാധിച്ചത് കൃഷിയെയും അനുബന്ധ മേഖലകളേയുമാണെന്നും മുന്‍ വര്‍ഷത്തില്‍ 3.6 ശതമാനം വളര്‍ച്ച നേടിയ ശേഷം 202122 ല്‍ ഈ മേഖല 3.9 ശതമാനം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സേവന മേഖലയെ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചു. പ്രത്യേകിച്ച് മനുഷ്യ സമ്പര്‍ക്കം ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ 8.4 ശതമാനം സങ്കോചത്തിന് ശേഷം ഈ സാമ്പത്തിക വര്‍ഷം ഈ മേഖല 8.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
2021-22ല്‍ പ്രധാനമായും ഗവണ്മെന്റ് ചെലവില്‍ മൊത്തം ഉപഭോഗം 7 ശതമാനം വര്‍ദ്ധിച്ചതായി കണക്കാക്കപ്പെടുന്നു. മഹാമാരിക്ക് മുമ്പ് കണക്കാക്കിയിരുന്ന 66.5 ശതമാനത്തിന് പകരം നിന്ന് 202021 കാലയളവില്‍ സമ്പദ്വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങി.
മഹാമാരി മൂലം മുന്‍വര്‍ഷമുണ്ടായ മാന്ദ്യത്തിന് ശേഷം 2021-22ല്‍ ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹത്തോടെ വിദേശ വ്യാപാരം ശക്തമായി വീണ്ടെടുത്തതായി സാമ്പത്തിക സര്‍വ്വേ പറയുന്നു. കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് മൊത്തം 71.61 ലക്ഷം കോടി രൂപ സാമൂഹിക മേഖലയ്ക്കായി (ബി.ഇ) 202122ല്‍ മാറ്റിവച്ചുവെന്നാണ് സര്‍വേ പറയുന്നത്.സാമൂഹികസേവനമേഖലയിലുള്ള ഗവണ്മെന്റിന്റെ ചെലവ് വലിയതോതില്‍ വര്‍ദ്ധിച്ചതായി 2021-22ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 202021 നെ അപേക്ഷിച്ച് 202122 ല്‍ സാമൂഹിക സേവന മേഖലയ്ക്കുള്ള ചെലവ് വിഹിതത്തില്‍ 9.8% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്ഖനന, കെട്ടിടനിര്‍മാണ അടക്കമുള്ള വ്യവസായങ്ങളുടെ ജിവിഎ (Gross Value Added) 11.8 ശതമാനമായാകും ഉയരുക. മുന്‍ സാമ്പത്തിക വര്‍ഷമിത് 7 ശതമാനമായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെ ജിഡിപി വളര്‍ച്ചാ നിരക്കാണ് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നത്. 202-122 സാമ്പത്തിക വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് രാജ്യം കയ്യടക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT