Economy

നെക്‌സണ്‍ ഇവി പ്രൈം അവതരിപ്പിച്ച് ടാറ്റ മോട്ടേഴ്‌സ്

ഇലക്ടിക് എസ് യു വി ആയ നെക്‌സണ്‍ ഇവി പ്രൈം ഒറ്റച്ചാര്‍ജിംഗില്‍ പുകയില്ലാതെ ആശങ്കാരഹിതമായ ദീര്‍ഘദൂര യാത്ര (ARAI certified range of 312 kms) സാധ്യമാക്കുന്നവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

നെക്‌സണ്‍ ഇവി പ്രൈം അവതരിപ്പിച്ച് ടാറ്റ മോട്ടേഴ്‌സ്
X

കൊച്ചി: മള്‍ട്ടി മോഡ് റീഗന്‍, ഓട്ടോമാറ്റിക് ബ്രേക്ക് ലാംപ് ആക്ടിവേഷന്‍ ഓണ്‍ റീഗന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഡയറക്ട് ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (iTPMS), സ്മാര്‍ട്ട് വാച്ച് ഏകോപിപ്പിച്ചിട്ടുള്ള കണക്ടിവിറ്റി ഫീച്ചര്‍, 110 സെക്കന്‍ഡുകളുടെ ചാര്‍ജിംഗ് ടൈം ഔട്ട് തുടങ്ങിയ മികച്ച സ്മാര്‍ട്ട് ഫീച്ചറുകളുമായി നെക്‌സണ്‍ ഇവി പ്രൈം അവതരിപ്പിച്ചു. ഇലക്ടിക് എസ് യു വി ആയ നെക്‌സണ്‍ ഇവി പ്രൈം ഒറ്റച്ചാര്‍ജിംഗില്‍ പുകയില്ലാതെ ആശങ്കാരഹിതമായ ദീര്‍ഘദൂര യാത്ര (ARAI certified range of 312 kms) സാധ്യമാക്കുന്നവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഉയര്‍ന്ന കാര്യശേഷിയുള്ള 30.2 kWh ലിഥിയംഅയോണ്‍ ബാറ്ററി കരുത്തേകുന്ന ശക്തിയേറിയതും ഉയര്‍ന്ന ശേഷിയുള്ളതുമായ 129 PS പെര്‍മനന്റ് മാഗ്‌നറ്റ് എസി മോട്ടറാണ് വാഹനത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. IP67 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന വിപണിയിലെ ഏറ്റവും മികച്ച ബാറ്ററി പാക്കുമായാണ് കാര്‍ലൈന്‍ എത്തുന്നത്.

ബാറ്ററിക്കും മോട്ടറിനും എട്ട് വര്‍ഷത്തെയോ 1,60,000 കിലോമീറ്ററിന്റെയോ (ഏതാണോ ആദ്യം എന്ന ക്രമത്തില്‍) വാറന്റിയും നല്‍കുന്നുണ്ട്. റിമോട്ട് കമാന്‍ഡ്‌സ്, വെഹിക്കിള്‍ ട്രാക്കിംഗ്, ഡ്രൈവിംഗ് ബിഹേവിയര്‍ അനലിറ്റിക്‌സ്, നാവിഗേഷന്‍, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ 35 മൊബൈല്‍ അപ്പ് അധിഷ്ഠിത കണക്ടഡ് ഫീച്ചറുകളും കാറിലുണ്. സിഗ്‌നേച്ചര്‍ ടീല്‍ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, അടുത്തിടെ അവതരിപ്പിച്ച ഡേടോണ ഗ്രേ തുടങ്ങിയ മൂന്ന് നിറങ്ങളില്‍ നെക്‌സണ്‍ ഇവി ലഭ്യമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it