- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം ഒരു വര്‍ഗീയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല; സുരേഷ് ഗോപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്
സാധാരണ ജനങ്ങള്‍ക്കിടയില്‍ മനുഷ്യത്വമുള്ള നല്ല മനുഷ്യന് ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കുകയും പിന്നീട് നേട്ടങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയും ചെയ്ത പത്തരമാറ്റ് അവസരവാദിയാണ് സുരേഷ് ഗോപിയെന്നും നിഷാദ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരേ കടുത്ത വിമര്‍ശനമഴിച്ചുവിട്ട് സംവിധായകനും മുന്‍തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന എം എ നിഷാദ്. ഒരു സുപ്രഭാതത്തില്‍ സംഘപരിവാര്‍ പാളയത്തില്‍ ചെന്നുപെട്ടയാളല്ല സുരേഷ് ഗോപിയെന്നും വ്യക്തമായി പദ്ധതികളോടെ തന്നെയാണ് അദ്ദേഹം അത്തരം നിലപാട് എടുത്തതെന്നും നിഷാദ് ചൂണ്ടിക്കാട്ടുന്നു.
സാധാരണ ജനങ്ങള്‍ക്കിടയില്‍ മനുഷ്യത്വമുള്ള നല്ല മനുഷ്യന് ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കുകയും പിന്നീട് നേട്ടങ്ങള്‍ ഓരോന്നായി നേടിയെടുക്കുകയും ചെയ്ത പത്തരമാറ്റ് അവസരവാദിയാണ് സുരേഷ് ഗോപിയെന്നും നിഷാദ് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
മോദിയുടെ അടിമയാണ് താനെന്ന് അയാള്‍ പറഞ്ഞതും വെറുതെയല്ല. അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്നത് പോലെ സാക്ഷര കേരളത്തില്‍ സുരേഷിന്റെ നിങ്ങളുടെ പരിപ്പ് വേവില്ല. കേരളം ഒരു വര്‍ഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല.. ഒരു കാലത്തും.. പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍-നിഷാദ് കൂട്ടിച്ചേര്‍ക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍.......
താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ആദ്യമല്ല..അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്.....
പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോര്‍മ്മ വരുന്നു...രാഷ്ട്രീയത്തില്‍ ഇറങ്ങിയെന്നും, സിനിമയില്‍ കയറിയെന്നും..അങ്ങനെയാണ് നാടന്‍ ഭാഷ..ഒരര്‍ത്ഥത്തില്‍ ശരിയാണ്...രാഷ്ട്രീയം ഒരിറക്കമാണോ? പൂര്‍ണ്ണമായും അതിനോട് യോജിക്കുന്നില്ലെങ്കിലും സുരേഷ് ഗോപിയുടെ കാര്യത്തില്‍ അത് ശരി തന്നെയാണ്...വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റെ മുമ്പില്‍ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകള്‍ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്..തനിക്കിനിയൊരു ജന്മമുണ്ടെങ്കില് ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന സുരേഷിന്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവര്ണ്ണമനസ്സിന്റെ ആഴം അളക്കാന്‍...അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും,അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും,എന്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാന്‍ പറ്റും...
Suresh Gopi is an exhibist and a materialistic person...അയാളൊരു മണ്ടനൊന്നുമല്ല...മോഡിയുടെ അടിമയാണ് താനെന്ന് അയാള്‍ പറഞ്ഞതും വെറുതെയല്ല..(അടിമ ഗോപി എന്ന ആക്ഷേപം അയാള്‍ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം).. സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കള്‍ക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും, അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്...എന്നാല്‍ അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല..പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്... അത് ലീഡര്‍ കരുണാകരന്, ചോറ് വിളമ്പി കൊടുത്തപ്പോഴും, സ: വി എസി വേണ്ടി തിരഞ്ഞെടുപ്പില്‍ പ്രസംഗിക്കാന്‍ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്..നല്ല ഒന്നാന്തരം ഇരട്ടതാപ്പ്..പത്തരമാറ്റ് അവസരവാദി...വിശേഷണങ്ങള്‍ തീരുന്നില്ല...
സംഘപരിവാര്‍ പാളയത്തില്‍ ഒരു സുപ്രഭാതത്തില്‍ ചെന്ന് പെട്ടതല്ല അയാള്‍...വ്യക്തമായ പ്ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്ഗോപി അത്തരം നിലപാട് എടുത്തത്..ഏഷ്യാനെറ്റിലെ ഞാന്‍ കോടീശ്വരന് പരിപാടിയിലൂടെ അതി ബുദ്ധിപൂര്‍വ്വം,സുരേഷ് അയാളുടെ വര്‍ഗ്ഗീയ അജണ്ട സൂത്രത്തില്‍ തിരുകികയറ്റി...
സാധാരണ ജനങ്ങളുടെയിടയില്‍ മനുഷത്ത്വമുളള നല്ല മനുഷ്യന് ഇമേജ് വളര്‍ത്തിയെടുക്കാന്‍ ജാഗ്രതയോടെ കരുക്കള്‍ നീക്കി...പക്ഷെ ആട്ടിന്‍ തോലിട്ട ചെന്നായ് അതിന്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ..അയാളിലെ വര്‍ഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു...ബി ജെ പിയിലെസാധാരണ പ്രവര്‍ത്തകരെയും ആ പാര്‍ട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി, അടിമ പട്ടം നേടി രാജ്യസഭാ MP യായി സുരേഷ്ഗോപി നൂലില്‍ കെട്ടിയിറങ്ങയപ്പോള്‍...നിശ്ശബ്ദം..നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുളളൂ..അതാണ് സുരേഷ് ഗോപി..വിഡ്ഡിത്തം വിളമ്പും,(അത് പിന്നെ ആ പാര്‍ട്ടിയുടെ മുഖമുദ്ര ആണല്ലോ...)പക്ഷെ സുരേഷിനറിയാം എന്ത് എവിടെകൊണ്ടെത്തിക്കണമെന്ന്...
പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം...മതേതര വിശ്വാസികളുളള കേരളം..ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ധത് പോലെ..ഇവിടെ ഈ സാക്ഷര കേരളത്തില്‍ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല...കേരളം ഒരു വര്‍ഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല.. ഒരു കാലത്തും.. പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍...
NB..ഇതെന്റ്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാന്‍ ഈ കുറിപ്പെഴുതിയിരിക്കുന്നത്..ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല...
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT