- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയിൽ: പ്രത്യാഘാതങ്ങൾ മാത്രമുണ്ടാക്കുന്ന പകൽ സ്വപ്നം
രണ്ടാമത്തെ ചോദ്യം പദ്ധതിക്ക് വരുന്ന ചെലവും അതുകൊണ്ടുള്ള പ്രയോജനവും തമ്മിലുള്ള അനുപാതമാണ്. അതിന്റെ പ്രയോജനത്തെക്കുറിച്ചുള്ള എല്ലാ പ്രതിപാദനങ്ങളും പകൽ സ്വപ്നങ്ങളായേ തോന്നുന്നുള്ളൂ.
കെ റയിലിനെതിരേ വിവിധ മേഖലകളിൽ നിന്ന് ഉയരുന്ന പ്രതിഷേധം നാൾക്കുനാൾ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ കവി സച്ചിദാനന്ദൻ കെ റയിലുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.
ഏതൊരു വികസനപദ്ധതിയെയും വിലയിരുത്തുമ്പോൾ ആദ്യത്തെ ചോദ്യം 'ആർക്കു വേണ്ടി' എന്നതാണ്. ഗാന്ധിജി പറഞ്ഞതു പോലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ കാഴ്ചപ്പാടിൽ നിന്നാണ് വികസനത്തെ വിലയിരുത്തേണ്ടത്. ഈ പദ്ധതിയുടെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കും.
രണ്ടാമത്തെ ചോദ്യം പദ്ധതിക്ക് വരുന്ന ചെലവും അതുകൊണ്ടുള്ള പ്രയോജനവും തമ്മിലുള്ള അനുപാതമാണ്. അതിന്റെ പ്രയോജനത്തെക്കുറിച്ചുള്ള എല്ലാ പ്രതിപാദനങ്ങളും പകൽ സ്വപ്നങ്ങളായേ തോന്നുന്നുള്ളൂ.
മൂന്നാമത്തേത് നാം മുൻഗണന നൽകേണ്ട കാര്യങ്ങളിൽ അതു വരുന്നുണ്ടോ എന്നതാണ്. ആദിവാസി ക്ഷേമം മുതൽ പൊതുജനാരോഗ്യവും പ്രവാസി പുനരധിവാസവും വരെ അനേകം കാര്യങ്ങൾ നമ്മുടെ പ്രഥമ ശ്രദ്ധ അർഹിക്കുന്നവയായുണ്ട്.
നാലാമത്തെ ചോദ്യം നമ്മുടെ ദുർബ്ബലവും വായ്‌പ്പാധിഷ്ഠിതവുമായ സമ്പദ് വ്യവസ്ഥയ്ക്ക് ജനതയ്ക്കു ഭീമമായ കടം വരുത്തി വെയ്ക്കുന്ന ഇത്തരം ഒരു പദ്ധതി കൂടി താങ്ങാനാവുമോ എന്നതാണ്, വിശേഷിച്ചും തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിമാനസഞ്ചാരം സാദ്ധ്യമാണ് എന്നിരിക്കെ.
അഞ്ചാമത്തെ ചോദ്യം നമ്മുടെ ഇപ്പോൾ തന്നെ ലോലമായ പരിസ്ഥിതിക്കു മേലുള്ള ആഘാതം എന്തായിരിക്കും എന്നതാണ്. ഇനി നമുക്ക് തൂർക്കാൻ വയലുകളും തണ്ണീർ തടങ്ങളും ഇല്ല. രണ്ടു പ്രളയങ്ങൾ നാം അനുഭവിച്ചു കഴിഞ്ഞു.
ഈ വസ്തുതകളുടെ വിശദവശങ്ങൾ ശാസ്ത്ര സാഹിത്യപരിഷത്തും യുവകലാസാഹിതിയും മറ്റും കൃത്യമായി ജനങ്ങൾക്ക് മുൻപിൽ വെച്ചു കഴിഞ്ഞിട്ടുണ്ട്. അതിനാൽ കെ റെയിൽ പദ്ധതി ജനതയുടെ പക്‌ഷ ത്തു നിന്നുള്ള സൂക്ഷ്മമായ അപഗ്രഥന വിമർശനങ്ങൾക്ക് വിഷയമാകേണ്ടതുണ്ട്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT