- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം വിരുദ്ധ വാട്‌സ് ആപ്പ് പ്രചാരണം; സത്യവും മിഥ്യയും
പൗരത്വ നിയമത്തിനെതിരേ സംഘപരിവാര്‍ ഓഴികേയുള്ളവരെല്ലാം തെരുവില്‍ ഇറങ്ങിയതോടെയാണ് സിഎഎ അനുകൂല കാംപയിന് ഹിന്ദുത്വര്‍ തുടക്കമിട്ടത്. ഇത്തരത്തില്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ച മുസ്‌ലിം വിരുദ്ധ സന്ദശത്തിലെ നുണകള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊളിക്കുകയാണ് നെബു ജോണ്‍ അബ്രഹാം.
നെബു ജോണ്‍ അബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പുതുവര്‍ഷാരംഭത്തില്‍ എനിക്ക് കുറച്ച് പേരില്‍ നിന്ന് ലഭിച്ച what app , Messenger പോസ്റ്റ് ആണ് ഏറ്റവും താഴെ. CAA യെ പിന്തുണക്കുക എന്ന ഒരു സന്ദേശവും ഇതിലുണ്ട്. അതിഭീകരമായ വര്‍ഗീയ മസ്തിഷ്‌ക പ്രക്ഷാളനം ലക്ഷ്യമിട്ട് സാധാരണക്കരെ വിഢികളാക്കുന്ന ഇത്തരം പോസ്റ്റുകളുടെ പിന്നാംപുറം നമ്മള്‍ അധികം ചികയാറില്ല.
1. Haruard universtiy എന്നത് Search ചെയ്തിട്ട് ഇത്തരം പഠനത്തെക്കുറിച്ച് ഒരു വിവരവുമില്ല. ഏതോ Islam തീവ്ര website മാത്രമാണ് ഇതെക്കുറിച്ച് എഴുതിയിരിക്കുന്നത്.
2. Dr. Peter Hammond ഒരു ക്രിസ്ത്യന്‍ മിഷനറി ആണ്. അധികാരികമായി പഠനം നടത്തിയിട്ടുള്ളതല്ല ഈ പരാമര്‍ശം. അതിനുള്ള അക്കാഡമിക നിലവാരം ക്രിസ്ത്യന്‍ മത പ്രചാരകനായ ഇദ്ദേഹത്തിനില്ല.
ഇനി ഇതിലെ ഒരു മണ്ടത്തരം എന്താണ് എന്ന് പറയാം.
A. എല്ലാ ക്രിസ്ത്യന്‍ രാജ്യങ്ങളിലും മുന്‍പ് മറ്റു മതങ്ങളായിരുന്നു. അത് സൗകര്യപൂര്‍വ്വം മറക്കുന്നു.
B. ഇന്നു കാണുന്ന എല്ലാ ബുദ്ധമത രാജ്യങ്ങളിലും മുന്‍പ് മറ്റ് വിശ്വസങ്ങള്‍ ആയിരുന്നു പ്രധാനം.
c. ഹിന്ദു മത വിശ്വാസവും ഇന്ത്യയില്‍ പ്രബലമായത് മറ്റ് വിശ്വാസങ്ങളിലെ ക്ഷീണം ഉപയോഗിച്ചാണ്.
ഇവിടെ Selective ആയി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുകയാണ്.
D. കൊസാംബി ബുദ്ധമതം ഇന്ത്യയില്‍ തളര്‍ന്നത് എങ്ങനെ എന്ന് വിശദീകരിച്ചത് ഇങ്ങനെയാണ്.
1. യഥാര്‍ത്ഥ അപകടം ബുദ്ധ മതത്തിന് ഉള്ളില്‍ നിന്നാണ് ഉണ്ടായത്. ആദ്യം അവര്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചു. പിന്നീട് അവര്‍ അത് സ്വീകരിച്ചു.
2. ഹര്‍ഷന്റെ സൈന്യം വളരെ വലുതായതിനാല്‍ അത് നിലനിര്‍ത്തുന്നത് സാമ്പത്തികമായി പ്രയാസമായി.
3. vedic യുദ്ധക്കൊതിയരായ രാജാക്കന്‍മാര്‍ക്കെതിരെ സാമൂഹ്യമായി ചിന്തിച്ച ബുദ്ധമതം യുദ്ധത്തെ സ്വീകരിച്ചു.
4. ജാതി വ്യവസ്ഥയില്‍ ബുദ്ധ സന്യാസിമാരുടെ പ്രാധാന്യം കുറഞ്ഞു.
5. Vedic മതം ബുദ്ധനെ ഒരു വിഷ്ണുവിന്റെ അവതാരമായി അംഗീകരിച്ചു
ഇങ്ങനെ പല ക്ഷീണങ്ങള്‍ സംഭവിക്കുമ്പോള്‍ പോലും മറ്റ് മതങ്ങള്‍ക്ക് ആധിപത്യം ലഭിക്കാം.
ഇനി പ്രചരിക്കുന്ന വിഷ പോസ്റ്റ് താഴെ വായിക്കുക.
ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി നടത്തിയ പഠന പ്രകാരം ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 16% എത്തിയാല്‍ ആ രാജ്യത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം പിന്നെ തടയാനാവില്ല. ഇസ്‌ലാം മതവിദഗ്ധനായ നിക്കോലേട്ട ഇന്‍സേയ് ഒരു ഹംഗേറിയന്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് 2019 ജൂണ്‍ 22 ന് പറഞ്ഞതിതാണ്.
ഇന്ന് ഇസ്‌ലാമായ പല രാജ്യങ്ങളും മുമ്പ് കൃസ്ത്യന്‍ രാജ്യങ്ങളായിരുന്നുവെന്ന് ഇന്‍സെയ് ചൂണ്ടിക്കാട്ടുന്നു. Ex:തുര്‍ക്കി, ഈജിപ്ത്, സിറിയ.
മറ്റു പല രാജ്യങ്ങളിലും അവിടെ മുന്‍പ് പ്രബലമായി ഉണ്ടായിരുന ഇതര മതങ്ങളെ നശിപ്പിച്ചാണ് ഇസ്ലാമിക രാഷ്ട്രങ്ങളെ സ്ഥാപിച്ചത്. പാക്കിസ്ഥാനില്‍ മുന്‍പ് ഹിന്ദുവായിരുന്നു.അഫ്ഗാനിസ്താനില്‍ ബുദ്ധ മതവും, ഇറാനില്‍ പാര്‍സി മതവും ആയിരുന്നു.
മുസ്ലീം ജനസംഖ്യ ഒരു രാജ്യത്ത് 16% ആയിക്കഴിഞാല്‍ ആ രാജ്യം ക്രമേണ പൂര്‍ണ്ണമായും ഇസ്ലാമിക രാജ്യമായി മാറും. അടുത്ത 100 അല്ലെങ്കില്‍ 150 കൊല്ലം സമയമെടുത്താണ് ഈ ഇസ്ലാമിക വല്‍ക്കരണം പൂര്‍ണ്ണമാവുക.
ഡോക്ടര്‍ പീറ്റര്‍ ഹാമന്‍ഡ് എന്നയാളുടെ പുസ്തകം' അടിമത്വം, ഇസ്ലാം, ഭീകരവാദം' പറയുന്നു:
'ഇസ്ലാം ഒരു മതമല്ല. അത് ഒരു അനുഷ്ഠാന പദ്ധതി (cult) യുമല്ല. അതിന്റെ പൂര്‍ണ്ണരൂപത്തില്‍ അത് ഒരു പൂര്‍ണ്ണവും, സമഗ്രവും ആയ,100 ശതമാനം പൂര്‍ണ്ണ ജീവിത വ്യവസ്ഥയാണ് '.' ഇസ്ലാമിന് മതപരവും, നിയമപരവും, രാഷ്ട്രീയ പരവും, സാമൂഹ്യവും, സൈനികവുമായ ഘടകങ്ങളുണ്ട്.
ഇസ്ലാമിന് എളുപ്പം ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ കഴിയുന്നത് സ്വതന്ത്ര, തുറന്ന, ജനാധിപത്യ സമൂഹങ്ങളെയാണ്.' അദ്ദേഹം പറയുന്നു.' രാഷ്ട്രീയമായി ശരിയായതും, സഹിഷ്ണുതാപരവും, സാമൂഹികമായി വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതുമായ രാജ്യങ്ങള്‍ മുസ്ലീംങ്ങളുടെ മതപരമായ വിശേഷാവകാശങ്ങള്‍ അനുവദിച്ച് കൊടുക്കുമ്പോള്‍ ആ സമൂഹത്തിലേക്ക് നേരത്തെപ്പറഞ്ഞ മറ്റു ഇസ്ലാമിക ഘടകങ്ങളും ഇഴഞ്ഞെത്തും.
അത് സംഭവിക്കുന്നത് ഇങ്ങിനെയാണ്
ഒരു രാജ്യത്തെ മുസ്ലീം ജനസംഖ്യ 2 ശതമാനത്തില്‍ താഴെയാണെങ്കില്‍ ആ രാജ്യത്തെ മുസ്ലീംങ്ങളെ സമാധാന പ്രിയരായ ഒരു ന്യൂനപക്ഷമായി ആണ് കാണുക. അവര്‍ സഹ പൗരന്മാര്‍ക്ക് ഭീഷണിയായിരിക്കില്ല. താഴെപ്പറയുന്ന രാജ്യങ്ങളിലെ ഇന്നത്തെ അവസ്ഥ അതാണ്.
USA 0.6%
ആസ്ത്രലിയ 1.5 %
കാനഡ1.9%
ചൈന 1.8%
ഇറ്റലി 1.5 %
നോര്‍വ്വേ 1.8%
ക്രമേണ മുസ്ലീം ജനസംഖ്യ 2 മുതല്‍ 5 വരെ എത്തുമ്പോള്‍ അവര്‍ വംശീയ ന്യൂനപക്ഷങ്ങള്‍, അസംതൃപ്ത ജനവിഭാഗങ്ങള്‍, ജയിലുകളിലടച്ച കുറ്റവാളികള്‍, തെരുവു ഗുണ്ടാ സംഘങ്ങള്‍ എന്നിവരില്‍ നിന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുന്നു. ഈ രാജ്യങ്ങളില്‍ സംഭവിക്കുന്നത് അതാണ്
ഡെന്‍മാര്‍ക്ക് 2 %
ജര്‍മ്മനി 3.7%
ഡഗ 2.7%
സ്‌പെയിന്‍ 4 %
തായ്‌ലാന്‍ഡ് 4.6 %
അഞ്ച് ശതമാനത്തിന് മുകളിലെത്തുമ്പോള്‍ മുസ് ലിംകള്‍ അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ അവരുടെ ജനസംഖ്യയുടെ ശതമാനം വെച്ച് ആ രാജ്യങ്ങളുടെ മേല്‍ വമ്പിച്ച സ്വാധീനം ചെലുത്തുന്നു.
ഡോക്ടര്‍ ഹാമന്‍ഡ് നിരീക്ഷിക്കുന്നു'
ഉദാഹരണത്തിന് അവര്‍ ഹലാല്‍ ഭക്ഷണത്തിനായി സമരം ചെയ്യും. അത്തരം ഭക്ഷണങ്ങള്‍ ഭക്ഷണശാലകളില്‍ പ്രദര്‍ശപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യും.അങ്ങിനെ ചെയ്യാത്തവരെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും, ചെയ്യാന്‍ നിര്‍ബദ്ധിക്കും.
ഈ രാജ്യങ്ങളില്‍ ഇന്ന് നടക്കുന്നത് അതാണ്.
ഫ്രാന്‍സ് 8%
ഫിലിപ്പൈന്‍സ് 5 %
സ്വീഡന്‍ 5 % ാ
സ്വിറ്റ്‌സര്‍ലന്റ്4.3%
നെതര്‍ലാന്‍സ് 5 .5 %
ട്രിനിഡാഡ് ആന്റ് ടൊബാഗോ 5.8 %
പിന്നെ അവര്‍ തങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍, ആ പ്രദേശങ്ങളില്‍ (ചിലപ്പോള്‍ അവ മുസ്ലീം ചേരികള്‍ ആയിരിക്കും) മുസ്ലീം സമൂഹത്തെ ശരിയത്ത് നിയമത്തിന് വിധേയമാക്കാന്‍
സമ്മര്‍ദം ആരംഭിക്കും
// *CAA- NRC യെ പിന്തുണക്കുക*//
അവര്‍ ജനസംഖ്യയുടെ 10% ആവുമ്പോള്‍ അവര്‍ രാജ്യത്തെ തങ്ങളുടെ ശോചനീയമായ അവസ്ഥക്കെതിരെ സമരം ചെയ്യുകയാണെന്ന ഭാവത്തില്‍ അക്രമ സമരങ്ങള്‍ ആരംഭിക്കും.ഡോക്ടര്‍ നിരീക്ഷിക്കുന്നു
'ഫ്രാന്‍സില്‍ നാം ഇപ്പോള്‍ത്തന്നെ കാറുകള്‍ കത്തിക്കുന്നത് കാണുന്നു. മുസ്ലീം മല്ലാത്ത എതൊരു ജനതയുടെ ഏതൊരു പ്രവൃത്തിയും മുസ്‌ളീംങ്ങളെ പ്രകോപിപ്പിക്കുന്നു. അവര്‍ കലാപം നടത്തുന്നു, ഭീഷണിപ്പെടുത്തുന്നു'.
മുഹമ്മദിനെതിരായ കാര്‍ട്ടൂണിനെതിരായും, സിനിമ കള്‍ക്കെതിരായും നടന്ന സമരങ്ങളിലൂടെ ആംസ്റ്റര്‍ഡാമിലും മറ്റും കണ്ടത് അതാണ്. താഴെപ്പറയുന്ന രാജ്യങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ നിത്യസംഭവമാണ്.
ഗയാന 10%
ഇന്ത്യ 13.4%
ഇസ്രായേല്‍ 16%
കെനിയ 10%
റഷ്യ 15%
മുസ്ലീം ജനസംഖ്യ 20 % ത്തോട് അടുക്കുന്നതിനനുസരിച്ച് അക്രമം വര്‍ദ്ധിക്കുന്നു.
' 20% എത്തിക്കഴിഞ്ഞാല്‍ ആ രാജ്യത്തിന് ആ രാജ്യത്ത് മുസ്‌ളീം ങ്ങള്‍ ഭീകരമായ കലാപങ്ങള്‍ നടത്തുന്നതും, ജിഹാദ് നടത്താന്‍ വേണ്ടിയുള്ള സൈനിക ദളങ്ങള്‍ക്ക് രൂപം നല്കുന്നതും, ഇടവിട്ടുള്ള കൊലപാതകങ്ങള്‍ നടത്തുന്നതും, ക്യസ്ത്യന്‍ പള്ളികള്‍, ജൂത ദേവാലയങ്ങള്‍ എന്നിവ കത്തിക്കുന്നതും കാണാം.
ഉദാ: എത്യോപ്യ:32.8%
മുസ്ലീംങ്ങള്‍ 40 % ആയി കഴിയുമ്പോള്‍ ആ രാഷ്ട്രങ്ങള്‍ വന്‍ കലാപത്തിനും, വര്‍ദ്ധിച്ചു വരുന്ന സ്ഥിരമായ ഭീകര ആക്രമണങ്ങള്‍ക്കും, സ്ഥിരമായ ജിഹാദി മിലിഷ്യകളുടെ യുദ്ധത്തിനും ഇരയാവുന്നു.
ഉദ:
ബോസ്‌നിയ 40%
ഛാഢ് 53.1 %
ലെ ബനന്‍ 59.7%
*60%* മുകളില്‍ ഒരു രാജ്യത്ത് മുസ്ലീം ജനസംഖ്യ എത്തിയാല്‍ 'അവിശ്വാസി' കളായ അമുസ്ലീംങ്ങളെ പീഡിപ്പിക്കുന്നത് ഗണ്യമായി വര്‍ദ്ധിക്കും. ഇടവിട്ടുള്ള വംശഹത്യ, ശരിയത്ത് നിയമങ്ങളും, ജസി യ നികുതിയും അടിച്ചേല്പിക്കല്‍ എന്നിവ സംഭവിക്കുന്നു ഉ
ഉദാ: അല്‍ബേനിയ70%
മലേഷ്യ60.4%
ഖത്തര്‍ 77.5 % റ
സുഡാന്‍ 70%
ഒരു രാജ്യത്തെ മുസ്ലീം ജനസംഖ്യ *80 %* ആയി കഴിയുമ്പോള്‍
നിങ്ങള്‍ക്ക് ദിവസേനയെന്നോണം മുസ്ലീം അല്ലാത്തവരെ ഭീഷണിപ്പെടുത്തല്‍, പീഡിപ്പിക്കല്‍, *ഭരണകൂടം തന്നെ നടത്തുന്ന വംശഹത്യ* അതായത് ഈ രാഷ്ട്രങ്ങള്‍ തന്നെ 'അവിശ്വാസികളെ 'ഉന്മൂലനം ചെയ്ത്
*100 % മുസ്ലീം സമൂഹമായിത്തീരുന്നത് കാണാം*. ഇതാണ് ഇന്ന് താഴെപ്പറയുന്ന മുസ്ലീം രാഷ്ട്രങ്ങള്‍ അനുഭവിക്കുന്നത്.
ബംഗ്ലാദേശ് മുസ്ലീം 83%
ഈജിപ്ത് 90%
ഗാസ 98.7%
ഇന്‍ഡോനീഷ്യ 86.1 %
ഇറാന്‍ 98 %
ഇറാഖ് 97 %
ജോര്‍ദ്ദാന്‍ 92 %
മൊറോക്കോ 98. 7%
പാക്കിസ്താന്‍ 97%
പാലസ്തീന്‍ 99%
സിറിയ 90%
താജിക്ക് സ്താന്‍ 90%
തുര്‍കി 99.8 %
യുഎഇ 96 %
നൂറ് ശതമാനം മുസ്ലീം ആയ ഒരു രാജ്യം, 'ദാറുള്‍ സലാം ' എന്ന സമാധാനപൂര്‍ണ്ണമായ പ്രദേശം ആവുമെന്ന ത്രെ ജിഹാദികളുടെ സിദ്ധാന്തം.അതായത് ഇസ്ലാമിക സമാധാനം പുലരുന്ന രാജ്യം'.
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMT