- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരണം ആരെയും വിശുദ്ധനാക്കുന്നില്ല; അധികാരമുപയോഗിച്ച് പ്രണബ് മുഖര്‍ജി നടത്തിയ രാഷ്രീയ അറുംകൊല പൊറുക്കാനാകാത്തത്- അഡ്വ. ശ്രീജിത്ത് പെരുമന
കഥാവശേഷനായ പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോഴും അധികാരത്തിന്റെ അപ്പമക്കഷ്ണമുപയോഗിച്ച് പ്രണബ് മുഖര്‍ജി നടത്തിയ ഒരു രാഷ്ട്രീയ അറുംകൊല പൊറുക്കാനാകാത്തതാണെന്ന് സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന.
കഥാവശേഷനായ പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോഴും അധികാരത്തിന്റെ അപ്പമക്കഷ്ണമുപയോഗിച്ച് പ്രണബ് മുഖര്‍ജി നടത്തിയ ഒരു രാഷ്ട്രീയ അറുംകൊല പൊറുക്കാനാകാത്തതാണെന്ന് സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന.
നിയമത്തിന്റെ മുന്നില്‍ സംശയാതീതമായി തെളിയിക്കാന്‍ സാധിക്കാതെ, രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ സമാനതകളില്ലാത്തവിധം ക്രൂരതയില്‍ രാജ്യം കൊലപ്പെടുത്തിയ അഫ്‌സല്‍ ഗുരുവിനെ കൊല്ലാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധത്താലാണെന്ന് മുന്‍ രാഷ്ട്രപതി ഒടുവില്‍ കുറ്റസമ്മതം നടത്തിയിരുന്നു. താന്‍ വധശിക്ഷക്കെതിരാണെന്ന് ഒരു എട്ടിന്റെ തള്ളും കൂടെ അന്നദ്ദേഹം നടത്തിയെന്നും അഡ്വ. ശ്രീജിത്ത് പെരുമന കുറ്റപ്പെടുത്തുന്നു.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മരണം ആരെയും വിശുദ്ധനാക്കുന്നില്ല.?
കഥാവശേഷനായ പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോഴും അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഒരു രാഷ്ട്രീയ അറുംകൊല പൊറുക്കാനാകാത്തതാണ്.
കഥയിങ്ങനെ,
രാഷ്ട്രീയ അസ്ഥിത്വത്തിനായി ഒരു മനുഷ്യനെ കൊല്ലാന്‍ അനുമതി നല്‍കിയെന്ന് ഒടുവില്‍ കുറ്റസമ്മതം നടത്തിയ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. നിയമത്തിന്റെ മുന്നില്‍ സംശയാതീതമായി തെളിയിക്കാന്‍ സാധിക്കാതെ, രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ സമാനതകളില്ലാത്തവിധം ക്രൂരതയില്‍ രാജ്യം കൊലപ്പെടുത്തിയ അഫ്‌സല്‍ ഗുരുവിനെ കൊല്ലാന്‍ ഉത്തരവിട്ടത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധത്താലാണെന്ന് മുന്‍ രാഷ്ട്രപതി ഒടുവില്‍ കുറ്റസമ്മതം നടത്തിയിരുന്നു. താന്‍ വധശിക്ഷക്കെതിരാണെന്ന് ഒരു എട്ടിന്റെ തള്ളും കൂടെ അന്നദ്ദേഹം നടത്തി.
വധശിക്ഷയ്‌ക്കെതിരേ ലോകം മുഴുവന്‍ ചിന്തിക്കുമ്പോഴും ഈ പ്രാകൃത വിനോദം അരങ്ങേറുന്ന ഇന്ത്യന്‍ മണ്ണില്‍ പൊതുബോധം തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ കൊല്ലാനുള്ള ഉത്തരവ് ഒരു അഭിഭാഷകനെന്ന നിലയില്‍ കൂടി കാണണമെന്ന് തോന്നിയതിനാല്‍ കൈക്കലാക്കുകയായിരുന്നു. സ്വന്തം ഭാര്യക്കുപോലും മരണപ്പെട്ടതിനു ശേഷം മാത്രം ലഭിച്ച തീഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ ഈ ഉത്തരവിന് അതുകൊണ്ടു തന്നെ ചോരയുടെ മണവും ജീവന്റെ പിടച്ചിലുമുണ്ട്
( #EXCLUSIVE പകര്‍പ്പ് ഈ പോസ്റ്റിനോടൊപ്പം )
സമാനതകളില്ലാത്ത നീതി നിഷേധം, അതും ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍.
> വധശിക്ഷയ്ക്ക് വിധിച്ചത് 2005ല്‍ ശിക്ഷ നടപ്പാക്കുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
> രാഷ്ട്രപതി ദയാഹര്‍ജിക്ക് അടയിരുന്നത് 6 വര്‍ഷക്കാലം
> ഏതെങ്കിലും തീവ്രവാദ സംഘടനകളിലോ, പ്രസ്ഥാനങ്ങളിലോ മുഹമ്മദ് അഫ്‌സല്‍ ഗുരു ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നോ എന്നതിന് വ്യക്തമായ രേഖകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും രാജ്യത്തെ ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ ശരിവക്കുന്നു എന്ന് രാജ്യത്തെ പരമോന്നത കോടതി. (ഓര്‍ക്കണം ശത്രു രാജ്യമായ പാകിസ്ഥാനിലെ ഒരു പൗരനല്ല അഫ്‌സല്‍ ഗുരു) The Supreme Court said: 'The collective conscience of the socitey will be satisfied only if the death penatly is awarded to Afzal Guru.' It was, to say the least, unfortunate that a court of law decided to pander to its assumed notion of 'collective conscience' rather than abide by points of law.
> ആറു വര്‍ഷത്തിനു ശേഷം 2013 ജനുവരി 23നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനും, പൊതു തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടും 2013 ഫെബ്രുവരി 3നു രാഷ്ട്രപതി ദയാ ഹര്‍ജ്ജി തള്ളുന്നു.
> ഫെബ്രുവരി 4നു കേന്ദ്ര സര്‍ക്കാര്‍ കൊല്ലാന്‍ തീരുമാനിക്കുന്നു
> ഫെബ്രുവരി 6നു തീഹാര്‍ ജയില്‍ സൂപ്രണ്ട് ഫെബ്രുവരി 9നു രാവിലെ എട്ടിന് കൊല്ലണമെന്ന് ഉത്തരവിറക്കുന്നു.
> അവസാനമായി ഭാര്യക്കോ മക്കള്‍ക്കോ ഒന്ന് കാണാനുള്ള അവസരം പോലും നല്‍കാതെ ഫെബ്രുവരി 9നു തൂക്കി കൊല്ലുന്നു.
> കൊല്ലുന്നതിന്റെ തലേ ദിവസം അതായത് ഫെബ്രുവരി എട്ടിന് രജിസ്‌ട്രേഡ് പോസ്റ്റലായി കൊല്ലുന്ന കാര്യം കാശ്മീരിലുള്ള ബന്ധുക്കളെ അറിയിച്ചു എന്ന് സര്‍ക്കാര്‍
> കൊന്നതിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കത്ത് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്
>ജയിലില്‍ സൂക്ഷിച്ച അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കശ്മീര്‍ നേതാവായ മക്ബൂല്‍ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്‌സലിനെയും അവര്‍ മറവു ചെയ്തു.
> വധശിക്ഷയ്ക്ക് വിധിച്ച ശേഷം നടപ്പിലാക്കാതെ കാലതാമസം വന്നാല്‍ വധശിക്ഷ കുറച്ച് ജീവപര്യന്തമാക്കണമെന്ന സുപ്രിം കോടതിയുടെ തന്നെ അനേകം സുപ്രധാന വിധികള്‍ ലംഘിക്കപ്പെടുന്നു In Edigma Anama vs. State of A.P. in 1974, Justice Krishna Iyer spoke of the 'brooding horror of haunting the prisoner in the condemned cell for years.' Justice Chinnappa Reddy in T.V. Vatheeswaran vs. State of Tamil Nadu in 1983 said that a prolonged delay in the execution of a sentence of death had a dehumanising effect and this had the constitutional implication of depriving a person of his life in an unjust, unfair and unreasonable way so as to offend the Fundamental Right under Article 21 of the Constitution. He quoted the Privy Council's observation in a case of inordinate delay in execution: 'The anguish of alternating hope and despair, the agony of uncertaitny and the consequences of such suffering on the mental, emotional and physical integrtiy and health of the individual has to be seen.'
In 1983, in Sher Singh vs. State of Punjab, the Court repeated the same observations, and in the larger Constitutional Bench in Triveniben vs. State of Gujarat in 1989 to settle the law, the Supreme Court again reiterated that a prolonged delay in execution would be unjust, unfair and unreasonable.
അഫ്‌സല്‍ ഗുരുവിനോടൊപ്പം അന്ത്യം വരെ 7 വര്‍ഷക്കാലം ജയിലില്‍ ഒപ്പമുണ്ടായിരുന്ന കൊബാദ് ഗന്ധിക്കു പറയാനുളളത്
2009 സെപ്റ്റംബര്‍ 21ന് രാവിലെ 7 മണിയോടെയാണ് എന്നെ തീഹാര്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നത്. അപമാനകരമായ കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് ശേഷം അവര്‍ അതീവസുരക്ഷയുള്ള ജയില്‍ നമ്പര്‍ 3ല്‍ പ്രവേശിപ്പിച്ചു. അതിനുള്ളിലെ അന്തേവാസികള്‍ അവരവരുടെ സെല്ലുകളില്‍ ബന്ധിതരാണ്. ഞാന്‍ ബ്ലോക്ക് എയിലേക്ക് പ്രവേശിക്കുമ്പോള്‍ സെല്‍ നമ്പര്‍ ഒന്നില്‍ 'തീഹാറിലേക്ക് സ്വാഗതം, നിങ്ങളെ ഞാന്‍ ഇവിടെ പ്രതീക്ഷിച്ചിരുന്നു' എന്ന് തോന്നിപ്പിക്കുന്ന നിറഞ്ഞ ചിരിയുമായി അഫ്‌സല്‍ ഗുരുവിനെ കണ്ടു. (രണ്ടു ബ്ലോക്കുകളാണ് ഈ വാര്‍ഡിനുഉള്ളത്.)
എന്നെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിയാമെന്നും നാളെ രാവിലെ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ സെല്‍ നമ്പര്‍ നാലിലേക്ക് നയിക്കപ്പെട്ടു, ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തനായ അധോലോകനായകന്‍ എന്ന ഖ്യാതികേട്ട കിസാന്‍ പെഹല്‍വാന്‍ ഉള്‍പ്പെടെ അവിടെ വേറെ മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു.
അടുത്ത ദിവസം രാവിലെ രണ്ടു ഖാലിസ്ഥാനികള്‍ താമസിക്കുന്ന സെല്‍ നമ്പര്‍ 8ലേക്ക് അവര്‍ എന്നെ മാറ്റി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭുല്ലാര്‍ എന്ന ഖാലിസ്ഥാനി സെല്‍ നമ്പര്‍ 2ലാണ് ഉള്ളത്. അന്ന് രാവിലെ ഞാന്‍ അഫ്‌സല്‍ ഗുരുവിനോപ്പം ചായ പങ്കിട്ടു. 2013 ഫെബ്രുവരി 9ന് അദ്ദേഹം തൂക്കിലേറ്റപ്പെടുന്നത് വരെ ഈ പതിവ് ഞങ്ങള്‍ തുടര്‍ന്നിരുന്നു. തീഹാറില്‍ നിന്നും ഫ്‌ലാസ്‌കില്‍ ലഭിച്ചിരുന്ന വെള്ളം പോലെയുള്ള ഒരു ദ്രാവകത്തില്‍ ക്യാന്റീനില്‍ നിന്നും വാങ്ങിയ പാല്‍പ്പൊടി ചേര്‍ത്തു ടീ ബാഗും ഉപയോഗിച്ചു അഫ്‌സല്‍ ഗുരു കടുപ്പമുള്ള ചായയാക്കും. അടുത്ത ജയില്‍ അധികാരികള്‍ നല്‍കുന്ന രണ്ടു കഷണം ബ്രെഡും ഇങ്ങനെ
ഉണ്ടാക്കുന്ന ചായയും അടുത്ത മൂന്ന് വര്‍ഷങ്ങളുടെ പ്രഭാതങ്ങളില്‍ ഞാന്‍ പങ്കിട്ടു. ഇതുകഴിയുമ്പോള്‍ തൊട്ടടുത്ത വാര്‍ഡുകള്‍ക്ക് മുന്‍പിലൂടെ ഒരു പ്രഭാതസവാരി. വര്‍ഷങ്ങള്‍ ഇതേ പതിവ് ഞങ്ങള്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം തൂക്കിലേറ്റപ്പെട്ട ഫാസി കോട്ടിയിലെ ജീവിതത്തിലും ഈ പതിവ് ശീലമാക്കിയിരുന്നു.
കമ്മ്യൂണിസം+ദൈവം= ഇസ്ലാം
കമ്മ്യൂണിസത്തിനോടും അഫ്‌സലിന് വലിയ ബഹുമാനമായിരുന്നു ഉണ്ടായിരുന്നത്. (മതമൗലികവാദികള്‍ക്ക് ഉണ്ടായിരുന്നത് പോലെയല്ല). കമ്മ്യൂണിസം+ദൈവം= ഇസ്‌ലാം എന്ന ഇക്ബാലിന്റെ വീക്ഷണത്തെ അനുകൂലിച്ചിരുന്ന വ്യക്തിയായിരുന്നു അഫ്‌സല്‍. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ ഇദ്ദേഹത്തിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നു താനും! നോം ചോംസ്‌കിയെ പോലെയുള്ള പാശ്ചാത്യ എഴുത്തരുടെ രചനകള്‍ അഫസല്‍ വായിക്കാറുണ്ട്. അദ്ദേഹം ഗസലുകള്‍ ഇഷ്ടപ്പെട്ടിരുന്നു. ജയിലില്‍ അദ്ദേഹത്തെ കുറിച്ചു ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ തടവ് ജീവിതത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന അപമാനങ്ങള്‍ പിന്നീടു ഉണ്ടായതുമില്ല.
അഫ്‌സല്‍ തൂക്കിലേറ്റപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പ് ഞങ്ങളോട് പെട്ടെന്ന് ബ്ലോക്കിന്റെ പിന്നിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. (അവിടെയുണ്ടായിരുന്നവരെ അതിനു മുന്‍പായി മറ്റെവിടെക്കോ മാറ്റിയിരുന്നു.) ഞങ്ങള്‍ ആ ബ്ലോക്കിലേക്ക് മാറുമ്പോള്‍ ഫാസി കോട്ടിയിലേക്ക് നീങ്ങുന്ന വഴിയിലേക്ക് നോക്കിയിരുന്നു. ആ കെട്ടിടം അടച്ചിട്ട അവസ്ഥയിലായിരുന്നതിനാല്‍ അകത്തുനടക്കുന്നതൊന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫാസി കോട്ടിയില്‍ ദ്രുതഗതിയില്‍ പുനരുദ്ധാണ പ്രവൃത്തികള്‍ ആരംഭിച്ചു എന്ന് പിന്നീടു അറിഞ്ഞു. വിദേശത്തു നിന്നുള്ളവരാരോ ജയില്‍ സന്ദര്‍ശിക്കുന്നതിനാലാണ് ഈ ഒരുക്കങ്ങള്‍ എന്നാണ് ജയിലിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്; ചിലപ്പോള്‍ ഭുല്ലാര്‍ തൂക്കിലേറ്റപ്പെടാം എന്നും ശ്രുതിയുണ്ടായി. എന്നാല്‍ ആരെങ്കിലും തൂക്കിലേറ്റപ്പെടുമെങ്കില്‍ അത് താനായിരിക്കുമെന്നു അഫ്‌സല്‍ പറയുമായിരുന്നു. അങ്ങനെയൊരു ഭീതി എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും അഫ്‌സല്‍ ആ രാത്രിയിലും പതിവ് പോലെ സന്തുഷ്ടനായിരുന്നു.
അവസാന ദിവസം... അവസാന നിമിഷങ്ങള്‍
അടുത്ത ദിവസം രാവിലെ ജയില്‍ ജീവനക്കാര്‍ അര മണിക്കൂര്‍ വൈകിയാണ് സെല്ലില്‍ എത്തിയത്. അവര്‍ അഫ്‌സലിന്റെ ജയിലറ തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ പരിശോധിക്കണമെന്നുണ്ടെങ്കില്‍ അത് കുറച്ചു കഴിഞ്ഞാകാം, ആദ്യം നമസ്‌കാരം നടക്കട്ടെ എന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ അവര്‍ അഫ്‌സലിനെ പുറത്തിറക്കി ആ അറ മാത്രം പൂട്ടി മറ്റൊരു സെല്ലിലേക്കും വരാതെ മടങ്ങി. 'അത് സംഭവിക്കാന്‍ പോകുന്നു' എന്ന് ഞങ്ങളും തിരിച്ചറിയുകയായിരുന്നു. അഫ്‌സലിനെ അവര്‍ എ ബ്ലോക്കിലെ പഴയസെല്ലിലേക്ക് കൊണ്ടുപോയി. അവിടെ വച്ചു വക്കീലന്മാര്‍ അദ്ദേഹത്തെ കണ്ടു. എട്ടു മണിക്ക് തൂക്കിലേറ്റപ്പെടും എന്ന് അവര്‍ അഫ്‌സലിനെ അറിയിച്ചു. തന്റെ കുടുംബത്തോടും മകനോടും ഫോണില്‍ സംസാരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പക്ഷെ അതിനു അവര്‍ അനുവാദം നല്‍കിയില്ല. മറ്റെല്ലാ നിയമനടപടികളും കോണ്‍ഗ്രസ് സര്‍ക്കാര്‍ നാമമാത്രമായി പൂര്‍ത്തീകരിച്ചു എന്ന് പിന്നീടു അറിഞ്ഞല്ലോ. അദ്ദേഹം ആദ്യം തന്റെ നിസ്‌കാരം നടത്തി, അവര്‍ നല്‍കിയ ചായയും ബിസ്‌ക്കറ്റും കഴിച്ചു. അതിനു ശേഷം കുളിച്ചു, അവസാനമായി നിസ്‌ക്കരിച്ചു.
എട്ടു മണിയാകാന്‍ അഞ്ചു മിനിറ്റ് മാത്രമുള്ളപ്പോള്‍ അദ്ദേഹത്തെ അവര്‍ ഞങ്ങള്‍ എന്നും നടക്കാറുള്ള ആ ഗ്രൗണ്ടിലൂടെ കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്ന ഓരോ ജീവനക്കാരെയും അദ്ദേഹം അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു, അവരോട് നല്ല രീതിയില്‍ പെരുമാറണമെന്ന് മേലുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്‌സലിന്റെ ഈ പെരുമാറ്റം ജയില്‍ ജീവനക്കാരില്‍ മായാത്ത നൊമ്പരമുണ്ടാക്കി എന്ന് പിന്നീടു ഞങ്ങള്‍ അറിഞ്ഞു. തങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു. ഭയമേതുമില്ലാതെ മരണത്തിലേക്ക് നടന്നു നീങ്ങിയ ഒരു മനുഷ്യന്റെ കാഴ്ച അത്രയ്ക്ക് വേട്ടയാടുന്നതായിരുന്നു.
ജയിലില്‍ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഡയറിയും മറ്റു വസ്തുക്കളും, എന്തിനു, ശരീരം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കശ്മീര്‍ നേതാവായ മക്ബൂല്‍ ഭട്ടിനെ മറവു ചെയ്തതിനു രണ്ടടി മാറി അഫ്‌സലിനെയും അവര്‍ മറവു ചെയ്തു. വിരോധാഭാസകരമായ ഒരു കാര്യമുണ്ട്, ഇതേ മക്ബൂല്‍ ഭട്ടിനെ ''പാകിസ്താന്‍ വിരോധി' എന്ന് മുദ്രകുത്തി മക്ബൂലിന്റെ കൃതികള്‍ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട് എന്നുള്ളതാണ്.
തീഹാറിലെ ഏഴു വര്‍ഷം നീണ്ട തടവുജീവിതത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും മനുഷത്വം ഉള്ളതും ലാളിത്യമുള്ളതും കപടതയില്ലാത്തതുമായ ഒരു മനുഷ്യനുമായുള്ള സഹവാസം അങ്ങനെ അവസാനിച്ചു. എല്ലാ കാശ്മീരികളും അഫ്‌സലിനെ പോലെയായിരുന്നില്ല, ഒരാള്‍ ഒഴികെ റഫീക്ക്, അഫ്‌സലുമായി റഫീക്കിന് എന്തെല്ലാമോ സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ അഫസലിനെ പോലെ വായനാശീലം ഉണ്ടായിരുന്നവര്‍ ആരുമില്ല. കശ്മീരിന്റെ യഥാര്‍ത്ഥ സേവകരെ മറന്നുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിനുള്ള മുറവിളിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്താന്‍ വാദികളായവരുടെ കൈകളില്‍ എത്തിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.
അഫ്‌സല്‍ ഗുരു അനുകൂലിക്കുന്നവര്‍ ദേശദ്രോഹികളായി മുദ്ര ചാര്‍ത്തപ്പെടുന്ന കാലത്തില്‍, തന്റെ അനുഭവങ്ങള്‍ വിലപ്പെട്ടതാണ് എന്ന് കൊബാദ് കരുതുന്നു.
സ്വരാജ് ജി എഴുതിയതുപോലെ, De Mortuis nil nisi bonum'
'ഡി മോര്‍ഷ്യസ് നില്‍ നിസി ബോണം' എന്ന് ഒരു ലാറ്റിന്‍ പ്രയോഗമുണ്ട്. വായിച്ച കാലം മുതല്‍ക്കെ മനസ്സില്‍ മായാതെകിടക്കുന്ന ഒന്നാണിത്. മരിച്ചുകിടക്കുമ്പോള്‍ പരേതനെകുറിച്ച് മോശമായൊന്നും പറയരുത് എന്നാണ് ഇതിന്റെ അര്‍ത്ഥം. മരിച്ചയാള്‍ ആരുമാകട്ടെ അയാളെകുറിച്ചുള്ള വസ്തുതകള്‍പോലും അപകീര്‍ത്തികരമെങ്കില്‍ ആ സമയത്ത് പറയാതിരിക്കുന്നതാണ് അഭികാമ്യം. അത് ഒരു പൊതുമര്യാദയുടെ ഭാഗമാണ്. ഇത്തരം മര്യാദകള്‍ എപ്പോഴും പാലിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ആധുനിക സമൂഹത്തില്‍. എന്നാല്‍ വ്യക്തിയോടൊപ്പം ചരിത്രവും മരിക്കുമെന്ന് ഇതിനര്‍ത്ഥമില്ല. സത്യം എല്ലായ്‌പ്പോഴും സത്യമായി തുടരുക തന്നെ ചെയ്യും. മരണസമയത്ത് ഇത്തരം കാര്യങ്ങള്‍ പറയരുത് എന്നതിന് ആ സമയത്തുമാത്രമാണ് പ്രസക്തി. അല്ലാതെ ഒരു സ്വാഭാവിക മരണം ആരെയും വിശുദ്ധനാക്കില്ല. വാഴ്ത്തപ്പെട്ടവനുമാക്കില്ല. സത്യവും ചരിത്രവും എക്കാലത്തും അങ്ങനെതന്നെയായിരിക്കും. ഒരു ചിതയിലെ അഗ്‌നിക്കും ചരിത്രത്തെ ചാരമാക്കാനാവില്ല. ആയിരം ഇടവപ്പാതികള്‍ തോരാതെ പെയ്താലും രക്തം വെള്ളമായി മാറില്ല. ചില കനലുകള്‍ കെട്ടുപോവുകയുമില്ല.
അഡ്വ. പെരുമന
ചിത്രത്തില്‍ ഇനിപ്പറയുന്നത് അടങ്ങിയിരിക്കാം: 'OFFICE OF THE SUPERINTENDENT CENTRAL JAIL NO NO-3, TIHAR NEW DELHI NO F3/SCJ3/AS (W)/2013/189 DATED06/02/2013 MEMO The mercy petition of convict Sh Mohd. Afjal Guru S/a Habibillah has been rejected by Hon ble President of India. Hence the execution of Mohd.Afjal Guru /o Habibillah has been fixed for 09/02/2013 at 8 A.M in Cenral Jail no-3 This for your information and for further necessary action To Mrs Tabbusum w/o Sh Mohd.Afjal Guru Seer Jagir PS Sapor Distt- Baramullah. J& Superinterident Cetnral Jail No-3 Tihar New Delhi' F¶v ImWn¡p¶ sSIv-kv-äv
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT