Emedia

നിങ്ങളുടെ നാവും വാക്കും എ കെ ജി സെന്ററിലെ ചവറ്റുകൊട്ടയില്‍ ചീഞ്ഞുനാറുന്നു...

സാംസ്‌കാരിക പ്രവര്‍ത്തകരേ, ഫെമിനിസ്റ്റുകളേ, സ്ത്രീവാദി എഴുത്തുകാര, നവോത്ഥാന മതിലിലെ കല്ലായൊടുങ്ങിയവരേ, എവിടെ നിങ്ങളുടെ നാവും വാക്കും? എ കെ ജി സെന്ററിലെ ചവറ്റുകൊട്ടയില്‍ അവ ചീഞ്ഞുനാറുന്നു...

നിങ്ങളുടെ നാവും വാക്കും എ കെ ജി സെന്ററിലെ ചവറ്റുകൊട്ടയില്‍ ചീഞ്ഞുനാറുന്നു...
X


അംബികയുടെ ഫേസ്ബുക്ക് പോസ്റ്റ്‌





ഇവര്‍ക്കെതിരേയാണ് സുബോധമുള്ള ആര്‍ക്കും ഓക്കാനമുണ്ടാക്കുന്ന നിങ്ങളുടെ തെറി വിളികള്‍ എന്നോര്‍ക്കുക, നിങ്ങള്‍ കൊത്തിനുറുക്കിയ പ്രയതമന്റെ മുഖം കണ്ട് ഇതോ എന്റെ ചന്ദ്രേട്ടന്റെ മുഖം എന്ന് ഒരു നിമിഷം വിങ്ങിപ്പൊട്ടുകയും അടുത്ത നിമിഷം നിങ്ങള്‍ക്ക് കൊല്ലാനേ കഴിയൂ, തോല്‍പ്പിക്കാനാവില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറയാന്‍ കഴിഞ്ഞ കെ കെ രമ. സഖാവ് ടി പി യെ വെട്ടി നുറുക്കിയവര്‍ക്ക് എന്ത് ചെയ്യാനും പറയാനും അറപ്പുണ്ടാവില്ല. പക്ഷേ, സാംസ്‌കാരിക കേരളം എന്നൊന്നുണ്ടെങ്കില്‍ നിങ്ങളോട് ചോദിക്കാതെ വയ്യ...

ഇത്ര ക്രൂരമായി കെ കെ രമ എന്ന ധീരയായ സ്ത്രീയെ അപമാനിച്ചു കൊണ്ടേയിരിക്കുമ്പോള്‍, തെറിയഭിഷേകം നടത്തിക്കൊണ്ടേയിരിക്കുമ്പോള്‍, സാംസ്‌കാരിക പ്രവര്‍ത്തകരേ, ഫെമിനിസ്റ്റുകളേ, സ്ത്രീവാദി എഴുത്തുകാര, നവോത്ഥാന മതിലിലെ കല്ലായൊടുങ്ങിയവരേ, എവിടെ നിങ്ങളുടെ നാവും വാക്കും? എ കെ ജി സെന്ററിലെ ചവറ്റുകൊട്ടയില്‍ അവ ചീഞ്ഞുനാറുന്നു... ആ നാറ്റം കേരളത്തിനു പുറത്തേക്കും വമിക്കുന്നുണ്ട്...







Next Story

RELATED STORIES

Share it