Emedia

നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ക്കറിയണമെന്നുണ്ടോ?

ആദിവാസികളോടുള്ള ഭരണ കൂടത്തിന്റെ അവഗണനക്ക് ഒരു രക്ത സാക്ഷിയെക്കൂടി കൊല്ലങ്ങോട്ടെ പുത്തന്‍പാടം ഊരില്‍ നിന്നും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. വേലായുധന്റെ ഭാര്യ മുപ്പത്താറു വയസ്സു മാത്രം പ്രായമുള്ള സുമതി.

നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ക്കറിയണമെന്നുണ്ടോ?
X

ലക്ഷ്മി സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്


നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ക്കറിയണമെന്നുണ്ടോ?

ആദിവാസികളോടുള്ള ഭരണ കൂടത്തിന്റെ അവഗണനക്ക് ഒരു രക്ത സാക്ഷിയെക്കൂടി കൊല്ലങ്ങോട്ടെ പുത്തന്‍പാടം ഊരില്‍ നിന്നും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. വേലായുധന്റെ ഭാര്യ മുപ്പത്താറു വയസ്സു മാത്രം പ്രായമുള്ള സുമതി. അസുഖ ബാധിതയായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്ക് വേണ്ടി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത അവര്‍ക്ക് ആദിവാസി പദവി (ടഠ സര്‍ട്ടിഫിക്കറ്റ് ) ഇല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡോ െ്രെടബല്‍ ഡിപാര്‍ട്‌മെന്റിന്റെ ധന സഹായമോ സൗജന്യ ചികിത്സയോ ലഭിച്ചില്ല. അവര്‍ ഇരവാലന്‍ സമുദായാംഗമാണെന്നും കൊല്ലങ്ങോട് പുത്തന്‍പാടം ഊരു നിവാസിയാണെന്നും പറഞ്ഞപ്പോള്‍ ടഠ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും കുറഞ്ഞ പക്ഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള പ്രമോട്ടറുടെ ശുപാര്‍ശക്കത്തെങ്കിലും വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇവരെ ആദിവാസി പദവിയില്‍ നിന്നും നീക്കം ചെയ്തതായും ടഠ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കഴിയുകയില്ലെന്നും പ്രമോട്ടര്‍ അധികൃതരെ അറിയിച്ചു. സുമതിക്ക് അവകാശപ്പെട്ട, ആദിവാസിക്ക് അര്‍ഹതപ്പെട്ട ചികിത്സയൊന്നും തന്നെ ലഭിക്കുകയുണ്ടായില്ല.

ഭരണകൂടത്തിന് കീഴില്‍ ആദിവാസി ക്ക് മനുഷ്യാവകാശങ്ങളില്ലെന്നറിയാം. അവിടെയനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് വിശപ്പും കണ്ണുനീരും അന്യമാണെന്നറിയാം. 'പരിഷ്‌കൃത' സമൂഹത്തില്‍ മാത്രമേ പതിനെട്ടു വയസ്സായ സുകന്യക്കും പതിനഞ്ചു വയസ്സായ സുചിത്രക്കും പന്ത്രണ്ട് വയസ്സായ ദിനേശിനും കരയാനവകാശമുള്ളൂ. ആദിവാസിക്കുഞ്ഞുങ്ങള്‍ക്ക് അമ്മ മരിക്കുന്നതും അപ്പന്‍ മരിക്കുന്നതും ഒരു സാധാരണ സംഭവം മാത്രമാണ്. ഒന്നെങ്കിലും നിങ്ങളറിയുക. ഇങ്ങനേയും നിങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന അനാഥരുടേതു കൂടിയാണ് നിങ്ങളുടെ നവോത്ഥാനവും നവകേരളവും.






Next Story

RELATED STORIES

Share it