Emedia

വൈകല്യങ്ങളെ മറന്ന് ആസിം പോരാട്ടത്തിലാണ്; നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും ?

ഒരു സ്‌പെഷല്‍ കേസായി പരിഗണിച്ച് കൊണ്ട് യൂ പി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തു അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആസിമിന്റെ തുടര്‍പഠനത്തിന് അവസരമൊരുക്കി.

വൈകല്യങ്ങളെ മറന്ന് ആസിം പോരാട്ടത്തിലാണ്;    നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും ?
X



കമല്‍സി നജ്മലിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ഖുര്‍ആന്‍ മണമുള്ള ഉമ്മകള്‍........

ഈ പ്രശ്‌നത്തിന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും ?

വലുതാണെങ്കിലും ചെറുതാണെങ്കിലും, നീതിക്ക് വേണ്ടിയുള്ള ശബ്ദം അധികാരത്തിന്റെ ഫാഷിസ്റ്റ് മൂല്യബോധത്തെ തകര്‍ത്തു കൊണ്ടേയിരിക്കും.

കേരള ജനത ആസിമിനൊപ്പം ...

മുഹമ്മദ് ആസിം എന്ന അതുല്ല്യ പ്രതിഭ

തൊണ്ണൂറ് ശതമാനം ശാരീരിക വൈകല്ല്യമുള്ള ജന്മനാ ഇരു കൈകളുമില്ലാത്ത മുഹമ്മദ് ആസിം രണ്ടാം ക്ലാസ് മുതല്‍ക്കാണ് വെളിമണ്ണ മാപ്പിള സ്‌കൂളില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചത്. ഇരു കൈകളുമില്ലാത്ത കാലിനും താടിയെല്ലിന് പോലും വൈകല്ലമുണ്ടായിട്ടും പഠനത്തിലും കലാ കായിക മേഖലയിലും സാധാരണ കുട്ടികളേക്കാളും മികച്ച് നിന്നു. ഒരു ഭിന്ന ശേഷിക്കാരനായിട്ടും കലാലയ ജീവിതവും സഹപാഠികളുടെ സ്‌നേഹവും മറ്റുള്ള കുട്ടികളുമായുള്ള ഇടകലര്‍ന്ന ജീവിതവും വൈകല്യത്തെ തോല്‍പ്പിക്കാന്‍ ആസിമിന് കഴിഞ്ഞു.

നാലാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആ സിമിന് തുടര്‍ വിദ്യാഭ്യാസം വെല്ല് വിളിയാവുകയായിരുന്നു എല്‍ പി സ്‌കൂളായിരുന്ന താന്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും തുടര്‍വിദ്യാഭ്യാസം സാദ്യമാവണമെങ്കില്‍ അന്യപ്രദേശത്ത് പോവേണ്ടിയിരുന്നു. സ്വയം പ്രാഥമികാവിശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത ആസിമിന് അത് തീര്‍ത്തും അസാദ്യമായിരുന്ന അവസ്ഥയിലാണ്. 2014 ഡിസംബറില്‍ ആസിം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കാല് കൊണ്ട് എഴുതിയ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ജില്ലാ ഭരണാധികാരിയോട് വിശദീകരണം തേടുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ട ആവിശ്യകത സര്‍ക്കാറിനെ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍,

ഒരു സ്‌പെഷല്‍ കേസായി പരിഗണിച്ച് കൊണ്ട് യൂ പി സ്‌കൂളായി അന്നത്തെ സര്‍ക്കാര്‍ അപ്‌ഗ്രേഡ് ചെയ്തു ആസിമിന്റെ തുടര്‍പഠനത്തിന് അവസരമൊരുക്കി. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ യു പി തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആസിമിന്റ മുന്‍പില്‍ വീണ്ടും തുടര്‍പഠനം വെല്ലുവിളിയായിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെങ്കില്‍ ആറ് കിലോമീറ്റര്‍ ദൂരെയുള്ള സ്‌ക്കൂളിനെ ആശ്രയിക്കണം'

തന്റെ തുടര്‍പഠനം സാദ്യമാകുന്നുതിനും നാടിന്റെ അവകാശ സംരക്ഷണത്തിനും പ്രസ്തുത വിദ്യാലയം അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2017 ഡിസംബര്‍ 5 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം കാല്‍ കൊണ്ടെഴുതിയ നിവേദനം നല്‍കി.

പ്രസ്തുത ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നുള്ള ധിക്കാരപരമായ മറുപടിയാണ് സര്‍ക്കാറില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും 2018 ജനുവരി 19 ന് ലഭിച്ചത്. മാര്‍ച്ച് 5 ന് വീണ്ടും മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി പിതാവിന്റെ തോളിലേറി ആസിം വീട്ടിലേക്കു മടങ്ങിയത്. ആസിമിന്റ തുടര്‍ പഠനം ഇതോടെ വഴിമുട്ടി. തന്റെയും നാടിന്റെയും വിദ്യാഭ്യാസ അവകാശത്തിനായി ആസിം പോരാട്ടത്തിനിറങ്ങി. ഒരു നാട് മുഴുവന്‍ ആസിമിന് പിന്നില്‍ അണിനിരന്നു. ഒപ്പം സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടനകളും അണിചേര്‍ന്നു. 2018 മാര്‍ച്ച് 26 ന് സ്‌കൂള്‍ പരിസരത്ത് നാട്ടുകാര്‍ 1 km നീളെ ബഹുജന മനുഷ്യമതില്‍ തീര്‍ത്ത് ചരിത്രം രചിച്ചു. തുടര്‍ന്ന് ജനകീയ ഒപ്പുശേഖരണ കാമ്പയിന്‍ സംഘടിപ്പിച്ചു.

ഏപ്രില്‍ 12 ന് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഇതിനിടെ ആസിം മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു, സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഏപ്രില്‍ 2 ന് കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ല. മാത്രമല്ല. കമ്മീഷന്‍ വിധിയെ വളരെ ധിക്കാരപരമായ സമീപനത്തോടെയാണ് സര്‍ക്കാര്‍ നേരിട്ടത്. തുടര്‍ന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് ആസിമിന് അതെ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ തുടര്‍ന്ന് പഠിക്കാനും സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാനും രണ്ടാഴ്ചക്കുള്ളില്‍ സൗകര്യമൊരുക്കണമെന്ന് 2018 ജൂണ്‍ 11ന് ഹൈക്കോടതി ഉത്തരവിട്ടു.വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹര്‍ജികളില്‍ 133 ഹര്‍ജികളും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടായി.

വിധി പകര്‍പ്പുമായി ജൂണ്‍ 21ന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയെ സമീപിച്ചപ്പോള്‍ അനുകൂല സമീപനമുണ്ടായി. ഉത്തരവിടാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശവുംനല്‍കി. പിന്നീട് സര്‍ക്കാര്‍ ആരുടെയോ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് കൊണ്ടാവാം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അപ്പീലിന് പോകില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ജൂലായ് 10ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഇതോടെ സിങ്കിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു..

സ്‌റ്റേ നീക്കി കിട്ടാന്‍ ഡിവിഷന്‍ ബെഞ്ചില്‍ അപേക്ഷയും നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രക്ഷിതാക്കളും കേസില്‍ കക്ഷി ചേര്‍ന്നു. കേസ് നടപടികള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിരുത്തരവാദിത്വപരമായ സമീപനം കോടതിയിലും സ്വീകരിക്കുന്നത് കാരണം അന്തിമ വിധി ഇതുവരെയും ആയിട്ടില്ല. അത് കാരണം ആസിമിന്റ പഠനം കഴിഞ്ഞ ഒരു വര്‍ഷമായി മുങ്ങിയ അവസ്ഥയിലാണ് ' തുടര്‍ന്ന് നിരവധി സമരങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ പതിനഞ്ചാം തിയ്യതി മുതല്‍ വെളിമണ്ണ സ്‌കൂള്‍ മുതല്‍ തിരുവനന്തപുരം വരെ വീല്‍ ചെയറിലിരുന്നുള്ള സഹനസമരം നടത്തിവരികയാണ് ആസിം'

സര്‍ക്കാരിന്റെ കനിവു തേടി.

ഓമശ്ശേരി വെളിമണ്ണ മുതല്‍ അനന്തപുരി വരെ. എനിക്കും പഠിക്കണം എന്ന മുദ്രാ വാക്യവുമായി. ഉജ്ജ്വല ബാല്യം ആസിം വെളിമണ്ണ വീല്‍ ചെയറില്‍ നടത്തുന്ന ഈ സഹന സമര യാത്ര വിജയിക്കട്ടെ ...

ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഹാരിസ് രാജ് നയിക്കുന്ന ഗാന്ധി മാര്‍ഗ്ഗത്തിലുള്ള ഈ സഹന സമര യാത്രയുടെ റൂട്ട് മാപ്പ് ...

ഒപ്പം കൂടൂ.

ശബ്ദം മുഴക്കൂ നീതിക്ക് വേണ്ടി.

  1. February 15 Friday Koduvally / കൊടുവള്ളി
  2. February 16 Saturday Kunnamankalam / കുന്നമംഗലം
  3. February 17 Sunday Kozhikode Beach / കോഴിക്കോട്
  4. February 18 Monday Harthaal / കോഴിക്കോട്
  5. February 19 Tuesday Farook college / ഫറൂഖ് കോളേജ്
  6. February 20 Wednesday Thenjippalam / തേഞ്ഞിപ്പലം
  7. February 21 Thursday Kakkad / കക്കാട്
  8. February 22 Friday Chankuvetty / ചങ്കുവെട്ടി
  9. February 23 Saturday Chankuvetty full day / ചങ്കുവെട്ടി
  10. February 24 Sunday Award Function / ചങ്കുവെട്ടി
  11. February 25 Monday Tirur / തിരൂര്‍
  12. February 26 Tuesday Thrippangod / തൃപ്പാങ്ങോട്
  13. February 27 Wednesday Ponnani / പൊന്നാനി
  14. February 28 Thursday Edakkazhiyoor / എടക്കഴിയൂര്‍
  15. March 01 Friday Kakkad / കക്കാട്
  16. March 02 Saturday Chettuva / ചേറ്റുവ
  17. March 03 Sunday Thriprayar / തൃപ്രയാര്‍
  18. March 04 Monday Perinjanam / പെരിഞ്ഞനം
  19. March 05 Tuesday Kodungallore / കൊടുങ്ങല്ലൂര്‍
  20. March 06 Wednesday Paravoor / പറവൂര്‍
  21. March 07 Thursday Varappuzha / വരാപ്പുഴ
  22. March 08 Friday Ernakulam / എറണാകുളം
  23. March 09 Saturday Nettur / നെട്ടൂര്‍
  24. March 10 Sunday Ezhupunna / എഴുപുന്ന
  25. March 11 Monday Pattanakkaad / പട്ടണക്കാട്
  26. March 12 Tuesday Cherthala / ചേര്‍ത്തല
  27. March 13 Wednesday Mararikkulam / മാരാരികുളം
  28. March 14 Thursday Alappuzha / ആലപ്പുഴ
  29. March 15 Friday Alappuzha / ആലപ്പുഴ
  30. March 16 Saturday Ambalappuzha / അമ്പലപ്പുഴ
  31. March 17 Sunday Karuvatta / കരുവാറ്റ
  32. March 18 Monday Harippad / ഹരിപ്പാട്
  33. March 19 Tuesday Kayamkulam / കായംകുളം
  34. March 20 Wednesday Karunagappally / കരുനാഗപ്പള്ളി
  35. March 21 Thursday Chavara / ചവറ
  36. March 22 Friday Kureepuzha / കുരീപ്പുഴ
  37. March 23 Saturday Kollam / കൊല്ലം
  38. March 24 Sunday Kottiyam / കൊട്ടിയം
  39. March 25 Monday Parippally / പാരിപ്പള്ളി
  40. March 26 Tuesday Alamkode / ആലംകോട്
  41. March 27 Wednesday Mangalapuram / മംഗലപുരം
  42. March 28 Thursday Sree Kaaryam / ശ്രീ കാര്യം
  43. March 29 Friday Thiruvananthapuram / തിരുവനന്തപുരം




Next Story

RELATED STORIES

Share it