Emedia

'സലീം കുമാര്‍ നേരുള്ള മനുഷ്യന്‍'

പറവൂര്‍ വൈപ്പിന്‍ ഭാഗത്തൊക്കെ ഈഴവര്‍ക്കിടയില്‍ മുസ്‌ലിം പേരുകള്‍ വളരെ വ്യാപകമായിരുന്നതിന്റെ സാമൂഹിക സാമുദായിക പാശ്ചാത്തലം ഒരിയ്ക്കല്‍ ഏതോ സുഹൃദ് സദസ്സില്‍ വെച്ച് കേട്ടതായി ഓര്‍ക്കുന്നു. സഹോദരന്‍ അയ്യപ്പന്റെ മകളുടെ പേര് ആയിഷ എന്നായിരുന്നു എന്നതിന് പുറമേ അത്തരം പേരുകള്‍ അവിടങ്ങളില്‍, സമുദായാംഗങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നത്രേ.

സലീം കുമാര്‍ നേരുള്ള മനുഷ്യന്‍
X
അനൂപ് വി ആറിന്റെ ഫേസ് ബുക്ക് പോസ്റ്റ്


സലീം കുമാര്‍ നേരുള്ള ഒരു മനുഷ്യന്‍ ആണെന്നതിന് പുറമേ, ആ പേരിന് ഒരു ചരിത്രം കൂടിയുണ്ട് എന്ന് എത്രപേര്‍ക്ക് അറിയും എന്നറിയില്ല. പറവൂര്‍ വൈപ്പിന്‍ ഭാഗത്തൊക്കെ ഈഴവര്‍ക്കിടയില്‍ മുസ്‌ലിം പേരുകള്‍ വളരെ വ്യാപകമായിരുന്നതിന്റെ സാമൂഹിക സാമുദായിക പാശ്ചാത്തലം ഒരിയ്ക്കല്‍ ഏതോ സുഹൃദ് സദസ്സില്‍ വെച്ച് കേട്ടതായി ഓര്‍ക്കുന്നു. സഹോദരന്‍ അയ്യപ്പന്റെ മകളുടെ പേര് ആയിഷ എന്നായിരുന്നു എന്നതിന് പുറമേ അത്തരം പേരുകള്‍ അവിടങ്ങളില്‍, സമുദായാംഗങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നത്രേ.

തീര്‍ച്ചയായും അതിന് പിന്നില്‍ ശ്രീനാരയണന്റെ..സഹോദരന്റെ..ഇസ്‌ലാമുമായുള്ള സാഹോദര്യത്തിന്റെ ബോധപൂര്‍വ്വമായ സ്വാധീനം തന്നെയാണ്. ആ ചരിത്രമൊക്കെ ചരിത്രം മാത്രമായി മാറുന്ന സന്ദര്‍ഭത്തില്‍, സലീംകുമാറിലൂടെ അബോധപൂര്‍വ്വം ചരിത്രം പ്രവര്‍ത്തിയ്ക്കുന്നു എന്ന് കരുതാന്‍ തന്നെയാണ് ഇഷ്ടം. എത്ര കൃത്യമാണ് ആ നിലപാട്. ' മുസ്‌ലിംകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കേണ്ടേ' ' ആ കുട്ടികളോടൊപ്പം തന്നെയാണ്, അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും. ' ഒരു സമുദായം അതിന്റെ സംഘടനാരൂപം, സാമൂഹിക ബോധം ഒക്കെ സമ്പൂര്‍ണമായി സംഘപരിവാര്‍ വല്‍ക്കരിക്കപ്പെടുമ്പോള്‍, ഇത്തരത്തിലുള്ള ഏത് സ്‌നേഹവും ആഘോഷിക്കപ്പെടേണ്ടതാണ് എന്ന് തന്നെയാണ് എന്റെ നിലപാട്.അതിനാല്‍ തന്നെ പറയുന്നു. സലീം കുമാറിന്റെ സമുദായം തന്നെയാണ് എന്റേത് എന്നത് മാത്രമല്ല, സ്‌നേഹത്തിന്റെ..സാഹോദര്യത്തിന്റെ ആ സമുദായ ബോധം തന്നെയാണ് എന്റേതും.




Next Story

RELATED STORIES

Share it