Emedia

കൊവിഡ് പരിശോധനയുടെ പേരില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പിഴിയുന്നുവെന്ന് ഗള്‍ഫ് പ്രവാസി

കൊവിഡ് പരിശോധനയുടെ പേരില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പിഴിയുന്നുവെന്ന് ഗള്‍ഫ് പ്രവാസി
X

കോഴിക്കോട്: കൊവിഡ് പരിശോധനയുടെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടക്കുന്ന തട്ടിപ്പിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് ഗള്‍ഫ് പ്രവാസിയായ അശ്‌റഫ് താമരശ്ശേരി. നാട്ടില്‍ നിന്ന് 500 രൂപ നിരക്കില്‍ ചെയ്യുന്ന പരിശോധന വിമാനത്താവളത്തില്‍ 2,490 രൂപയാണ് ഈടാക്കുന്നത്. ഇതേ പരിശോധന ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ സൗജന്യമായാണ് ചെയ്യുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ പിഴിയുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചുരുങ്ങിയ ദിവസത്തെ അവധിക്ക് ശേഷം യു എ ഇ യില്‍ തിരിച്ചെത്തി. നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ രണ്ട് പി സി ആര്‍ ടെസ്റ്റിന് വിധേയമാകണം. വീട്ടില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പ് എടുക്കുന്ന പിസിആര്‍ ടെസ്റ്റിന് വെറും 500 രൂപയാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് എടുക്കുന്ന ടെസ്റ്റിന് 2490/ രൂപയാണ് പിടിച്ചു വാങ്ങുന്നത്. ഇത് പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നു അങ്ങേയറ്റത്തെ അനീതിയാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു വിഭാഗത്തോട് അധികാരികള്‍ അതിക്രമം പ്രവര്‍ത്തിക്കുകയാണ്. യു എ ഇ യില്‍ ഇറങ്ങുന്ന വിദേശികള്‍ക്ക് ഇവിടുത്തെ സര്‍ക്കാര്‍ സൗജന്യമായാണ് ടെസ്റ്റ് നടത്തുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളെ വല്ലാതെ പിഴിയുകയാണ് നമ്മുടെ സര്‍ക്കാര്‍. ജോലിയില്ലാതെ വരുമാനമില്ലാത്ത പുതിയ ജോലി തേടി തിരികേ പോകുന്നവര്‍, കുട്ടികളടക്കം നാലും അഞ്ചും പേരടങ്ങുന്ന കുടുംബവുമായി യാത്ര ചെയ്യുന്നവര്‍, സൗദി അടക്കമുള്ള നേരിട്ടുള്ള യാത്രാ നിരോധനം നില നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് പോകുന്ന മാസങ്ങളായി ജോലിയില്ലാതിരുന്ന സാധാരണക്കാര്‍....തുടങ്ങിയവര്‍ക്ക് ഇത് താങ്ങാനാകില്ല. പ്രവാസികളെ കിട്ടുന്നിടത്തതൊക്കെ കൊള്ളയടിക്കുകയും നാട്ടില്‍ ആപത്ത് വരുമ്പോള്‍ കൈനീട്ടി ഗള്‍ഫിലേക്ക് വരാന്‍ അധികാരികള്‍ക്ക് ഒരു നാണവുമില്ല. ഇതിനൊരു പരിഹാരം ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടേ മതിയാകൂ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കും വരെ ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണം...

Next Story

RELATED STORIES

Share it