- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മേപ്പടിയാനില്‍ വര്‍ഗീയത പറയുന്നത് പച്ചയായി തന്നെയാണ്'...
ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച പുതിയ സിനിമ 'മേപ്പടിയാന്‍' സമൂഹമാധ്യമങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഒരു സമുദായത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയത പറയുന്നതാണ് ചിത്രമെന്നാണ് വ്യാപകമായ ആക്ഷേപം. സിനിമയുടെ പ്രമോഷന്‍ പോസ്റ്റര്‍ പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്തുവന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
സംഘപരിവാര്‍ ആശയം പ്രചരിപ്പിക്കുന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് അനുഭാവികള്‍തന്നെ പരസ്യമായി കുറ്റപ്പെടുത്തി. ഷാഫി മറച്ചുവച്ച സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്നുപറയുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ശോഭാ സുബിന്‍ ചെയ്തിരിക്കുന്നത്. വളരെ തന്ത്രപരമായൊന്നും അല്ല, 'മേപ്പടിയാനില്‍ വര്‍ഗീയത പറയുന്നത് പച്ചയായി തന്നെയാണെന്ന് ശോഭാ സുബിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
വിഷ്ണു മോഹന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരേ സംസാരിക്കുകയാണ്. കഥയില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന അഷ്‌റഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപ്പെടാത്ത കഥാപാത്രമാക്കി തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഇത് കേരളമാണെന്നും ഇവിടെ ഈ വിത്ത് വേവില്ലെന്നും അറിയിക്കുന്ന ശോഭാ സുബിന്‍, നല്ല സിനിമകള്‍ക്കായി പണം ചെലവാക്കണമെന്നും ഉണ്ണി മുകുന്ദനോടായി അഭ്യര്‍ഥിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനില്‍ വര്‍ഗീയത പറയുന്നത്.. പച്ചയായി തന്നെയാണ്..
ഫിലിം ആരംഭിക്കുന്നതിന് മുമ്പ് നന്ദി പറയുന്ന മീഡിയകള്‍ മാതൃഭൂമിയോടും ജനം ടിവിയോടും ആണ്.. സേവാഭാരതിയോടും ഉണ്ട് നന്ദി.. പി സി ജോര്‍ജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോള്‍ ജനം ടിവിയോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിമായിരിക്കും മേപ്പടിയാന്‍.. ഉണ്ണി മുകുന്ദന്റെ ഫിലിം പ്രാഡക്ഷന്‍ കമ്പനി ആയ യുഎംഎഫ് നിര്‍മിച്ച ചിത്രമായതുകൊണ്ട് തന്റെ എല്ലാ തന്നിഷ്ടങ്ങളും തോന്ന്യവാസവും ഉപയോഗിക്കാന്‍ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. വിഷ്ണു മോഹന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരേ സംസാരിക്കുകയാണ്..
കഥയില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന അഷ്‌റഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന, ആരും ഇഷ്ടപ്പെടാത്ത കഥാപാത്രമാക്കി തീര്‍ക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. തികഞ്ഞ മതവിശ്വാസിയാണ് അഷ്‌റഫ് ഹാജി.. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം.. അഷ്‌റഫ് ഹാജിയെ കാണിക്കുമ്പോഴെല്ലാം പുട്ടിന് പീര പോലെ നിസ്‌കരിച്ചിട്ട് വരാം, പള്ളിയില്‍ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷകനില്‍ മുസ്‌ലിം വിരുദ്ധത കുത്തിനിറയ്ക്കാന്‍ ചേര്‍ക്കുന്നതാണ് എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയാതെ പോവരുത്. അഷ്‌റഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്.. അവതരിപ്പിക്കുന്നത്.
നായകന്‍ തികഞ്ഞ ഹിന്ദു മതവിശ്വാസി..
നിഷ്‌കളങ്കന്‍.. അമ്മയെയും കുടുംബത്തെയും നോക്കുന്ന ശബരിമലയ്ക്ക് പോവുന്ന അയ്യപ്പ വിശ്വാസി.. ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്‌കുവായ.. കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മതവിശ്വാസി.. ജയകൃഷ്ണന്‍..
കൃഷ്ണന്‍ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം.
രണ്ട്... കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത .. ധനാഡ്യനായ.. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത... വെള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന ..ഉപ്പൂറ്റിയുടെ മുകളിലാണ് മുണ്ട് നില്‍ക്കുന്നത്.. മുസ്‌ലിം തൊപ്പി ധരിച്ച അഷ്‌റഫ് ഹാജി.. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ടുപേര്‍.. അവരുടെ വേഷവും സമാനം..
ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം..
നായകന്‍ നടത്തുന്ന വര്‍ക്‌ഷോപ്പിന്റെ പേര് ശബരി.. കഥയില്‍ പറയുന്ന വില്ലനായ അഷ്‌റഫ് ഹാജി മേടിച്ച ഭൂമിയിലൂടെ കടന്നുപോവാന്‍ പോവുന്ന നന്‍മയുടെ പ്രതീകമായ റെയില്‍വേ ലൈന്റെ പേര് ശബരി..
നായകനെ സഹായിക്കാനായി വരുന്ന ആംബുലന്‍സിന്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താന്‍ ഉപയോഗിച്ച അതേ ആംബുലന്‍സിന്റെ പേര്.. സേവാഭാരതി..
അവസാനം ഗബരി റെയില്‍പാത വരുന്നു.. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നു..
നന്‍മ നിറഞ്ഞ ജയകൃഷ്ണന്‍ വിജയിക്കുന്നതായും അഷ്‌റഫ് ഹാജിയുടെ ഭൂമിയില്‍ പണിതിരിക്കുന്ന പുതിയ ഷോപ്പിങ് കോംപ്ലക്‌സ് ശബരി റെയില്‍ വന്നതുകൊണ്ട് തകരുന്നതായും നമ്മള്‍ സങ്കല്‍പ്പിക്കണം..
അവസാന സീന്‍.. കറുത്ത മുണ്ട്.. കറുത്ത ഷര്‍ട്ട്.. കാലില്‍ ചെരുപ്പടാതെ ജയകൃഷ്ണന്‍.. ഒരു വശത്ത് അഷ്‌റഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയില്‍ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം..
ജയകൃഷ്ണന്‍ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കുന്നു.. ഇരുമുടിക്കെട്ട്.. കാണിക്കുന്നു.. ബിജിഎം ഇടുന്നു..
മലയ്ക്ക് പോയി വന്നതിന് ശേഷം..
അടുത്ത സീന്‍...
അതാണ് സീന്‍...
ജയകൃഷ്ണന്റെ വീടിന്റെ പാര്‍ക്കല്‍..
അന്നത്തെ പത്രത്തിലെ വാര്‍ത്ത..
കേന്ദ്രസര്‍ക്കാര്‍ ശബരി റെയിലിനായി 164.2 കോടി അനുവദിച്ചിരിക്കുന്നു...
ഹൈന്ദവ മതവിശ്വാസിയായ..നന്‍മമരമായ
ജയകൃഷ്ണന്‍ വിജയിക്കുന്നു..
ഇസ്‌ലാം മതവിശ്വാസിയായ അഷ്‌റഫ് ഹാജി പരാജയപ്പെടുന്നു..
മനോഹരമായിരിക്കുന്നു വിഷ്ണു മോഹന്‍... താങ്കള്‍ ഭംഗിയായി വര്‍ഗീയത പറയുന്നതില്‍ വിജയിച്ചിരിക്കുന്നു.. ആര്‍എസ്എസ്സുകാര്‍ ചെയ്ത രണ്ട് നന്‍മകളും കൂടി കാണിച്ചിരുന്നങ്കില്‍ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോദീജിക്ക് കൂടി ഒരു നന്ദിയും ആവാമായിരുന്നു.. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്...
നീയൊക്കെ എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും വെളുപ്പിക്കാന്‍ കഴിയാത്തതിന്റെ പേരാണ് ആര്‍എസ്എസ്സു.. ഭൂരിപക്ഷ വര്‍ഗീയതയും.. കേരളത്തിന്റെ മണ്ണില്‍ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്.. ഉണ്ണി മുകുന്ദന്‍ പണ്ടേ ഒരു നമോ ഭക്തനാണെന്ന് മറയില്ലാതെ തെളിയിച്ചതാണ്.. തുടരുക. ഒന്നറിയുക.. ഇത് കേരളമാണ്... നെല്ലും പതിരും തിരിച്ചറിയാന്‍ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്..
വര്‍ഗീയതയ്‌ക്കെതിരേ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്. അവിടെയൊക്കെ സിനിമ വേവണമെങ്കില്‍ ഇത്തരം വര്‍ഗീയതയ്ക്ക് കുട പിടിക്കരുത്.. അയ്യപ്പസ്വാമിയുടെ ഉറ്റസുഹൃത്തിന്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാന്‍..
എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ..
ശ്രീ രാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്.. കാഞ്ഞ ബുദ്ധിയായ് പോയ്.. ഉണ്ണിയേ..
ഒരു വര്‍ഗീയതയും ഇവിടെ പുലരില്ല..
കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ...
അന്തസ്സും അഭിമാനത്തോടെയും കൂടി
നല്ല സിനിമകള്‍ക്ക് കാശ് ചെലവാക്കൂ.. ഉണ്ണി മുകുന്ദന്‍.. ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാം..
എന്നാല്‍.. ഇതൊന്നും ഇവിടെ നടക്കില്ല..
ഇത് താങ്കള്‍ വിചാരിക്കുന്ന പോലത്തെ മണ്ണല്ല...
ശോഭ സുബിന്‍
RELATED STORIES
ഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT