Emedia

രണ്ടാം വരവിലെ ആഘാതങ്ങള്‍ ചെറുതല്ല; കരുതലും ജാഗ്രതയുമാണ് വേണ്ടത്: നാസറുദ്ദീന്‍ എളമരം

'ഇന്നലെ വന്ന മൂന്ന് ടെലഫോണ്‍ കാളുകളാണ് ഇത്തരമൊരു കുറിപ്. ഒന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ഒരാശുപത്രിയില്‍ സൗകര്യീ കിട്ടാന്‍. രണ്ടാമത്തേത് ഐ.സി.യുവില്‍ ഒരു ബെഡ് കിട്ടാന്‍. മൂന്നാമത്തെത് വെന്റലേറ്റര്‍ ഉള്ള ഒരു ആശുപത്രി കിട്ടാന്‍.

രണ്ടാം വരവിലെ ആഘാതങ്ങള്‍ ചെറുതല്ല; കരുതലും  ജാഗ്രതയുമാണ് വേണ്ടത്: നാസറുദ്ദീന്‍ എളമരം
X

കോഴിക്കോട്: കൊവിഡ് രണ്ടാംതരംഗത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സഹായം തേടി വിളിച്ചവര്‍ക്കായി ഓക്‌സിജനും ഐസിയു സൗകര്യവും ആശുപത്രി ബെഡും ഒരുക്കാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ആശുപത്രികളില്‍ ബെഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇന്നലെ വന്ന മൂന്ന് ടെലഫോണ്‍ കാളുകളാണ് ഇത്തരമൊരു കുറിപ്. ഒന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ഒരാശുപത്രിയില്‍ സൗകര്യീ കിട്ടാന്‍. രണ്ടാമത്തേത് ഐ.സി.യുവില്‍ ഒരു ബെഡ് കിട്ടാന്‍. മൂന്നാമത്തെത് വെന്റലേറ്റര്‍ ഉള്ള ഒരു ആശുപത്രി കിട്ടാന്‍. ആദ്യ കേസില്‍ അല്‍പം സമയമെടുത്തെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍ പറഞ്ഞു'.

'ആരോഗ്യരംഗത്തുള്ളവര്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. നമ്മുടെ ആരോഗ്യത്തെ കുറിച്ച് നമുക്കാണ് ആശങ്കയുണ്ടാവേണ്ടത്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കല്ല.

രണ്ടാം വരവിലെ ആഘാതങ്ങള്‍ ചെറുതല്ല.പല വിധ പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കുന്നതായാണ് മനസ്സിലാവുന്നത്.

നിലവിലെ ആരോഗ്യമേഖലയിലെ സംവിധാനങ്ങള്‍ പര്യാപ്തമാവണമെങ്കില്‍ രോഗ വ്യാപനം ഇല്ലാതാവണം. അതിന് അധികാരികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് പൂര്‍ണ്ണ സഹകരണം നല്‍കുകയാണ് വേണ്ടത്.

സ്വയം നിയന്ത്രണങ്ങള്‍ തന്നെ വേണം'. നാസറുദ്ദീന്‍ എളമരം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കരുതലും ജാഗ്രതയുമാണ് വേണ്ടത്...

........,.........................

ഇന്നലെ വന്ന മൂന്ന് ടെലഫോണ്‍ കാളുകളാണ് ഇത്തരമൊരു കുറിപ്പ്.

ഒന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ഒരാശുപത്രിയില്‍ സൗകര്യം കിട്ടാന്‍. രണ്ടാമത്തേത് ഐ.സി.യുവില്‍ ഒരു ബെഡ് കിട്ടാന്‍.

മൂന്നാമത്തെത് വെന്റലേറ്റര്‍ ഉള്ള ഒരു ആശുപത്രി കിട്ടാന്‍. ആദ്യ കേസില്‍ അല്‍പം സമയമെടുത്തെങ്കിലും ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. അന്നേരം ഡോക്ടര്‍ ചോദിച്ചത് രോഗിയുടെ പ്രായമെന്താണ് എന്നാണ്.

30 വയസ്സിന് താഴെ എന്ന് പറഞ്ഞു. അന്നേരം എനിക്കാ ചോദ്യത്തിന്റെ ഉള്ളുകള്ളി മനസ്സിലായിരുന്നില്ല.

രണ്ടാമത്തെ കേസ് ഐ.സി യു ബെഡ് കിട്ടാന്‍ ആംബുലന്‍സില്‍ കാത്ത് കിടക്കുകയാണ്. കുറെ കഴിഞ്ഞപ്പോള്‍ എന്തൊക്കൊയോ അറേജ്‌മെന്റ് ചെയ്തു ഒരു ബെഡ് കിട്ടി.

രാത്രി പന്ത്രണ്ടര മണി വരെ പരിശ്രമിച്ചിട്ടും ഒരു വെന്റിലേറ്റര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ രണ്ട് കേസിലും ആശുപത്രി അധികാരികള്‍ രോഗിയുടെ പ്രായം ചോദിച്ചു. അറുപത് വയസ്സിന് മുകളിലാണെന്ന് അറിഞ്ഞപ്പോള്‍ എന്തോ ഒരു താത്പര്യക്കുറവ് ഫീല്‍ ചെയ്തു . അപ്പോഴാണ് രാവിലെ രോഗിയുടെ പ്രായം ഡോക്ടര്‍ അന്വേഷിച്ചതിലെ കാര്യം പിടികിട്ടിയത്. ഇതാണ് അവസ്ഥ. ദുരയല്ല ഇതൊന്നും. അടുത്ത് തന്നെയാണ് അനുഭവങ്ങള്‍.

കണ്ണൂര്‍ മുതല്‍ പെരിന്തല്‍മണ്ണ വരെ ഇതാണ് അവസ്ഥയെന്ന് രാത്രി വൈകി ഡോക്ടര്‍ കൂടിയായ മരുമകന്‍ പറഞ്ഞത്.

ആരോഗ്യരംഗത്തുള്ളവര്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. നമ്മുടെ ആരോഗ്യത്തെ കുറിച്ച് നമുക്കാണ് ആശങ്കയുണ്ടാവേണ്ടത്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കല്ല.

രണ്ടാം വരവിലെ ആഘാതങ്ങള്‍ ചെറുതല്ല.പല വിധ പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കുന്നതായാണ് മനസ്സിലാവുന്നത്.

നിലവിലെ ആരോഗ്യമേഖലയിലെ സംവിധാനങ്ങള്‍ പര്യാപ്തമാവണമെങ്കില്‍ രോഗ വ്യാപനം ഇല്ലാതാവണം. അതിന് അധികാരികള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് പൂര്‍ണ്ണ സഹകരണം നല്‍കുകയാണ് വേണ്ടത്.

സ്വയം നിയന്ത്രണങ്ങള്‍ തന്നെ വേണം.

പ്രതിരോധ മാര്‍ഗ്ഗങ്ങളോട് പുറം തിരിയുന്നത് ഇത്തരം ഘട്ടത്തില്‍ ആത്മഹത്യാപരമാണ് എന്നതാണ് എന്റെ വീക്ഷണം.

ഉള്ളുരുകിയ പ്രാര്‍ത്ഥനയുണ്ടാവട്ടെ എല്ലാറ്റിന്റെയും നിയന്ത്രണം കയ്യിലുള്ള ഉടയതമ്പുരാനോട്.

ഭരമേല്‍പിക്കാീ എല്ലാം അവനില്‍.

ഒട്ടകത്തെ ബന്ധിച്ച ശേഷം .

കരുതലും ജാഗ്രതയുമാണ് വേണ്ടത്. ........,......................... ഇന്നലെ വന്ന മൂന്ന് ടെലഫോൺ കാളുകളാണ് ഇത്തരമൊരു...

Posted by Nasarudheen Elamaram on Tuesday, May 4, 2021


Next Story

RELATED STORIES

Share it