- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍; ചെറുത്തുനില്‍പ്പ് പോരാട്ടത്തിന്റെ വിജയം
സി പി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: വിശുദ്ധ റമദാനിലെ പുണ്യരാവില്‍ മസ്ജിദുല്‍ അഖ്‌സയില്‍ നിന്നു തുടങ്ങി 200ലേറെ പേരുടെ കൊലപാതകം നടത്തിയ ശേഷം ഇസ്രായേല്‍ ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗസയെ ചുട്ടെരിക്കാമെന്ന കുടിലചിന്തയോടെ തുടങ്ങിയ ആക്രമണത്തിനു പക്ഷേ, അപ്രതീക്ഷിവും മുമ്പെങ്ങുമില്ലാത്തതുമായ തിരിച്ചടിയാണ് ലഭിച്ചത്. ഉപരോധത്താല്‍ വീര്‍പ്പുമുട്ടുമ്പോഴും ചെറുത്തുനില്‍പ്പിനാല്‍ സമ്പന്നമായ ഒരു കൊച്ചുസമൂഹം, ലോകത്തെ ഏറ്റവും വലിയ സൈനികശക്തിക്കു മേല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ വിസ്മയം തീര്‍ത്തപ്പോള്‍ ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് ഇസ്രായേല്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഇതേക്കുറിച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ എഴുതുന്നു.
സി പി മുഹമ്മദ് ബഷീറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇസ്രായേലിന്റെയും കൂട്ടാളികളുടെയും സകല കണക്കുകൂട്ടലുകള്‍ക്കുമപ്പുറം ഫലസ്ഥീന്‍ ജനത നടത്തിയ ഐതിഹാസിക ചെറുത്തുനില്‍പ്പും പ്രത്യാക്രമണവും ഒന്നുകൊണ്ട് മാത്രമാണ് ആഴ്ചകള്‍ നീണ്ട അക്രമണം ലക്ഷ്യം കാണാതെ അവസാനിപ്പിക്കാന്‍ ഇസ്രായെലിനെ നിര്‍ബന്ധിതരാക്കിയത്. ഇതാദ്യമായി ഏറെ സുരക്ഷിതമെന്ന് അഹങ്കരിച്ചിരുന്ന ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവും ഗസയില്‍ നിന്നുള്ള സ്വാതന്ത്ര്യ പോരാളികളുടെ പ്രത്യാക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി മാറി എന്നത് ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. അപ്രതീക്ഷിതമായ ഈ തിരിച്ചടി ഉള്‍ക്കൊള്ളാനാവാതെയാണ് ഇസ്രായേല്‍ ഏകപക്ഷീയമായി അക്രമണം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തത്. ഇത് ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ വിജയമാണ്.
ഫലസ്തീന്‍ വിമോചന പ്രയാണത്തിലേക്കുള്ള പ്രധാനചവിട്ടുപടി കൂടിയാണ് ഈ വിജയം. അതേസമയം ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് ഏകാധിപതികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും എതിരെ ജനകീയ പോരാട്ടം നടത്തുന്ന ലോകത്തെമെമ്പാടുമുള്ള പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് വലിയ ആവേശവും ഊര്‍ജ്ജവുമാണ് സമ്മാനിക്കുന്നത്. ഏകാധിപത്യത്തിനും മുസ് ലിം വിരുദ്ധ അധികാര ദുരുപയോഗങ്ങള്‍ക്കുമെതിരേ കീഴൊതുങ്ങലുകള്‍ കൊണ്ടോ രാജിയാവുന്നത് കൊണ്ടോ ഒരു ഗുണവുമില്ലെന്നും മറിച്ച് ജനകീയ പ്രതിരോധം മാത്രമാണ് പോംവഴി എന്നും ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ വിജയം തെളിയിക്കുന്നു.
ഫലസ്തീൻ; ചെറുത്ത് നില്പ് പോരാട്ടത്തിന്റെ വിജയം. ഇസ്രായേലിന്റെയും കൂട്ടാളികളുടെയും സകല കണക്കുകൂട്ടലുകൾക്കുമപ്പുറം...
Posted by C P Mohammed Basheer on Friday, 21 May 2021
Palestine; The victory of the resistance struggle
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTജനകീയ ഡോക്ടര്ക്ക് ജിദ്ദ പൗര സമൂഹത്തിന്റെ യാത്രാ മംഗളം
4 Nov 2024 4:59 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMT