Emedia

ഇത് തീക്കളിയാണ്...

ഇത് തീക്കളിയാണ്...
X

മന്‍സൂര്‍ കൊച്ചുകടവ്

കോഴിക്കോട്: ബിജെപി നേതാവിന്റെ പ്രവാചകനിന്ദക്കെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ആരംഭിച്ച കാംപയിന്‍ തുടരുകയാണെങ്കില്‍ അത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായിരിക്കും. മന്‍സൂര്‍ കൊച്ചുകടവ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്:

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സംഘപരിവാര്‍ അഴിച്ചുവിട്ട അപര വിദ്വേഷങ്ങള്‍ വിചാരിക്കുന്നതിലും ആഴത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ആഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് രംഗത്ത് വരുന്നുണ്ട്. ക്രമേണ ഈ ബഹിഷ്‌കരണം ഇന്ത്യയില്‍ നിന്നുള്ള ഹിന്ദു ഐഡന്റിറ്റിയുള്ള തൊഴിലാളികളിലേക്കും വ്യാപിക്കാനുള്ള സാധ്യത കണ്ടുവരുന്നുണ്ട്.

ഏകദേശം 85 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം 7 ലക്ഷം കോടിയില്‍ അധികമാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രവാസികള്‍ രാജ്യത്തേക്ക് അയക്കുന്ന തുക. ഇതിന് പുറമേ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഗള്‍ഫില്‍ വിറ്റഴിയുന്നതിലൂടെ 3.5 ലക്ഷം കോടി രൂപയും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. അതിനും പുറമേ ഏഇഇ യില്‍ നിന്നുള്ള നിരവധി നിക്ഷേപങ്ങളും ഇന്ത്യയിലുണ്ട്.

കാലങ്ങളായി ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. ഒരു പക്ഷെ ഈ സര്‍ക്കുലേഷന് ചെറിയൊരു തകരാറ് സംഭവിച്ചാല്‍ അത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം. രാജ്യത്തേക്ക് വിദേശ നാണ്യയത്തിന്റെ ഒഴുക്ക് കുറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിയുകയും അതിലൂടെ ന്യാണ്യപ്പെരുപ്പവും വിലക്കയറ്റവും സംഭവിക്കും.

നിലവില്‍ തൊഴിലില്ലായ്മയും നാണ്യപെരുപ്പവും കൊണ്ട് പൊറുതി മുട്ടുന്ന ഇന്ത്യക്ക് ഈയൊരു ബഹിഷ്‌ക്കരണത്തിലൂടെ ഉണ്ടായേക്കാവുന്ന ആഘാതങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

ഇതിനെല്ലാം പുറമേ ഇന്ത്യയില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന വിദേശ നിക്ഷേപകരുടെ എണ്ണവും അനുദിനം വര്‍ദ്ധിക്കുകയാണ്. ഈ വര്‍ഷം മെയ് മാസം വരെ 1.6 ലക്ഷം കോടി രൂപയാണ് വിദേശികള്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ച തുക. മുന്‍കാലങ്ങളില്‍ ഇങ്ങിനെ ഒരു അവസ്ഥ ഈ രാജ്യത്ത് ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യങ്ങളില്‍ ഇതിലും പല മടങ്ങ് നിക്ഷേപങ്ങള്‍ രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെട്ടേക്കാം. സമാനമായ ഒട്ടനവധി സാമ്പത്തിക ദുരന്തങ്ങള്‍ രാജ്യത്ത് വിവിധ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ആത്യന്തികമായി സംഘപരിവാര്‍ 2025ല്‍ പ്രഖ്യാപിച്ചിരിക്കുന്ന ആര്യ വംശീയതയില്‍ അതിഷ്ടിതമായ സവര്‍ണ ഹിന്ദുത്വരാഷ്ട്രം ഈ രാജ്യത്തിന്റെ ശവപ്പറമ്പ് ആയിരിക്കും. ആ കല്ലറകളില്‍ മുസ് ലിംകള്‍ എന്നപോലെ തന്നെ രാജ്യത്തെ ഭൂരിപക്ഷ സമൂഹങ്ങളും ഉണ്ടാവും. രാജ്യത്തെ ഓരോ സമൂഹവും അവര്‍ പോലുമറിയാതെ പരസ്പ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതിലെ ഒരു സമൂഹത്തിന്റെ നാശം മറ്റെല്ലാ സമൂഹങ്ങളുടേയും നാശമായിരിക്കും.

ഒരിക്കല്‍ ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞിട്ടുണ്ട് 'ഒരുപക്ഷെ ഭാവിയില്‍ ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രം ആവുകയാണെങ്കില്‍ അതായിരിക്കും ഈ രാജ്യത്തിന് സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ അപകടം എന്ന്' ബാബാ സഹേബ് ഡിഗ്രിഎടുത്തത് ചായക്കടയില്‍ നിന്നായിരുന്നില്ല.

Next Story

RELATED STORIES

Share it