Emedia

ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസ്; ആശങ്കകള്‍ അവസാനിക്കുന്നില്ല

'പുറത്തിറങ്ങുന്ന പത്മരാജന്‍ ബിജെപിയിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസില്‍ നിന്ന് പുറത്തു കടക്കും....അതുവഴി ആ പത്തുവയസുകാരിയുടെ ജീവിതമൊരു ദുരന്തമാകും അതുണ്ടാകാന്‍ പാടില്ല ....'. ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി നേതാവ് പ്രതിയായ പോക്‌സോ കേസ്; ആശങ്കകള്‍ അവസാനിക്കുന്നില്ല
X

കോഴിക്കോട്: ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസില്‍ 9 ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതിക്ക് ജാമ്യം കിട്ടുമെന്ന് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിനെതിരായ പീഡന കേസിലുള്ള ആശങ്ക പങ്കുവച്ചത്.

പദ്മരാജനെ അറസ്റ്റ് ചെയ്യിക്കുന്നതില്‍ മന്ത്രി കെ കെ ശൈലജ നടത്തിയ ഇടപെടല്‍ കുഞ്ഞിന് നീതി വാങ്ങിക്കൊടുക്കുന്നിടത്തും ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പുറത്തിറങ്ങുമെന്നും ശ്രീജ പറഞ്ഞു.

'പുറത്തിറങ്ങുന്ന പദ്മരാജന്‍ ബിജെപിയിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസില്‍ നിന്ന് പുറത്തു കടക്കും....അതുവഴി ആ പത്തുവയസുകാരിയുടെ ജീവിതമൊരു ദുരന്തമാകും അതുണ്ടാകാന്‍ പാടില്ല ....'. ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ബിജെപി നേതാവ് പദ്മരാജന്‍ പ്രതിയായ പോക്‌സോ കേസിനെ കുറിച്ച്...

പോക്‌സോ കേസുകളില്‍ 16 വയസിനു താഴെയുള്ള കുട്ടികളാണ് ഇരയാകുന്നതെങ്കില്‍ കുട്ടികളുടെ രക്ഷിതാക്കളെയോ രക്ഷിതാവ് ഇല്ലാത്ത കുട്ടിയാണെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെയോ ,പ്രതിക്ക് ജാമ്യം കൊടുക്കും മുന്‍പ് കോടതി കേള്‍ക്കണം എന്നുണ്ട് എന്നാല്‍ ചുരുക്കം ചില കേസുകളിലേ അത് സംഭവിക്കാറുള്ളൂ ... എന്നാല്‍ പദ്മരാജന്‍ കേസില്‍ അത് സംഭവിച്ചിട്ടുണ്ട്... കുട്ടിയുടെ മാതാവിനെ കോടതി ഇബ്ലീഡ് ചെയ്തിട്ടുണ്ട് പ്രോസിക്യൂട്ടര്‍ മുഖേന കുട്ടിയുടെ മാതാവ് നേരിട്ടോ വക്കീല്‍ വഴി വക്കാലത്തോ ഹാജരാകാത്തതു കൊണ്ടാണ് കേസ് മറ്റന്നാളത്തേക്ക് മാറ്റിയത് ... ഈ കോടതി നടപടി വളരേ പോസിറ്റിവാണ്......

എന്നാലും ചില ആശങ്കകള്‍ പങ്കു വയ്ക്കാതിരിക്കാനാവില്ല.

പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കുക എന്നതാണ് ഈ കേസിന്റെ വിജയത്തിന്റെ ആദ്യപടി അതിന് വേണ്ടത് ചെയ്യാന്‍ നമുക്ക് മുന്‍പിലുള്ള വഴികള്‍ എന്തെന്ന അന്വേഷണങ്ങള്‍ കുറെയേറെ നടത്തിയിരുന്നു ... അതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഐ ജി ശ്രീജിത്ത്,ഹൈക്കോടതി പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി പോക്‌സോ കേസ് വിദഗ്ദരായ ചില അഭിഭാഷകര്‍ തുടങ്ങിയവരുമായി ഫോണില്‍ സംസാരിച്ചത്...

81 ദിവസങ്ങള്‍ പിന്നിടുകയാണ് 9 ദിവസത്തിനുള്ളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ പോക്‌സോ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ നിയമപരമായ അവകാശം ഉണ്ട് ജാമ്യം കിട്ടുകയും ചെയ്യും...

പ്രാഥമികാന്വേഷണം എന്ന നിലയില്‍ കുട്ടിയുടെ മൊഴി പോലും രേഖപ്പെടുത്താത്ത െ്രെകം ബ്രാഞ്ച് ഈ ഒന്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ കുറ്റപത്രം സമര്‍പ്പിക്കും? മൊഴി എടുക്കാന്‍ കുട്ടിയുടെ മാനസിക നില സ്‌റ്റേബിള്‍ അല്ലെന്ന് പറയുന്ന െ്രെകം ബ്രാഞ്ച് കുട്ടിയെ ട്രോമയില്‍ നിന്നും തിരിച്ചു കൊണ്ടു വരാന്‍ കുട്ടിയെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്....

പ്രതിക്ക് ജാമ്യം കിട്ടാതിരിക്കാന്‍ മറ്റൊരു വഴി കൂടെ ഉണ്ടായിരുന്നു രണ്ടാമതൊരാള്‍ക്കു പ്രതി പദ്മരാജന്‍ കുട്ടിയെ കൈമാറി എന്ന് കുട്ടിയുടെ മാതാവിന്റെ മറ്റൊരു പരാതി ഉണ്ട് ആ പരാതിയിന്മേല്‍ എഫ് ഐ ആര്‍ ഇട്ടിട്ടുണ്ടോ എന്നുള്ളതാണ് അങ്ങനൊരു എഫ് ഐ ആര്‍ ഇതുവരെ ഇട്ടിട്ടുമില്ല... അങ്ങനൊന്നുണ്ടായിരുന്നെങ്കില്‍ ആ എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കുട്ടിയെ കൈമാറിയ പദ്മരാജന് വീണ്ടും അകത്ത് കിടക്കേണ്ടതായി വരുമായിരുന്നു...

ഈ വിഷയത്തില്‍ എനിക്കിനി ആകെ പ്രതീക്ഷയുള്ളത് മന്ത്രി കെ കെ ശൈലജയിലാണ്.. പദ്മരാജനെ അറസ്റ്റ് ചെയ്യിക്കുന്നതില്‍ അവര്‍ നടത്തിയ ഇടപെടല്‍ കുഞ്ഞിന് നീതി വാങ്ങിക്കൊടുക്കുന്നിടത്തും ഉണ്ടാകണം അല്ലാത്ത പക്ഷം ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി പദ്മരാജന്‍ പുറത്തിറങ്ങും പുറത്തിറങ്ങുന്ന പത്മരാജന്‍ ബി ജെ പി യിലെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്നന്നേക്കുമായി ഈ കേസില്‍ നിന്ന് പുറത്തു കടക്കും....അതുവഴി ആ പത്തുവയസുകാരിയുടെ ജീവിതമൊരു ദുരന്തമാകും അതുണ്ടാകാന്‍ പാടില്ല ....

പദ്മരാജന് ജാമ്യം നല്‍കാതിരിക്കാന്‍ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന ജാഗ്രതയ്ക്ക് ? അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ആ വാക്കുകളിലെ ആത്മാര്‍തഥത അറിയുന്നുണ്ടായിരുന്നു....



Next Story

RELATED STORIES

Share it