Emedia

ഗിലാനി സാഹിബ് എന്ന വഴിവിളക്ക്‌

എല്ലാ തമസ്കരണങ്ങൾക്കുമപ്പുറം, മുസ്ലിം ജ്ഞാനഹത്യകളും സംഘടനാ ബഹിഷ്കരണങ്ങളും നിത്യസംഭവമായ കാലത്ത് ഗീലാനി സാഹിബ് പോരാട്ടത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പാത കാണിച്ചു തന്നു.

ഗിലാനി സാഹിബ് എന്ന വഴിവിളക്ക്‌
X

ഉമ്മുല്‍ ഫായിസ

9/11 നു ശേഷമുള്ള ഇസ് ലാമോഫോബിക് ലോകക്രമത്തിൽ മുസ്ലിം രാഷ്ട്രീയ കർതൃത്വത്തിനായുള്ള സമരങ്ങളെ മുന്നിൽ നിന്നു നയിച്ച ആത്മീയ രാഷ്ട്രീയമായിരുന്നു ഗീലാനി സാഹിബിന്റെത്.

ഈ രാജ്യത്തെ വ്യവസ്ഥാപിത ഇടതുപക്ഷവും വലതുപക്ഷവും ജോർജ് ബുഷിന്റെ വാർ ഓൺ ടെറർ ആഖ്യാനത്തിലേക്ക് കണ്ണി ചേരുന്ന നിർണായക സംഭവമായിരുന്നു പാർലമെന്റ് ആക്രമണം.

അക്കാലത്ത് പ്രിവിലേജുകൾ ഉണ്ടെന്നു ചിലരെങ്കിലും തെറ്റിദ്ധരിക്കുന്ന ഒരു കശ്മീരി മുസ്ലിമായ സർവകലാശാലാ അധ്യാപകനായിരുന്നു ഗീലാനി സാഹിബ്. അദ്ദേഹം "ഭീകരവാദി"യാണെന്നറിഞ്ഞപ്പോൾ ഡൽഹിയിലെ പുരോഗമന സർക്കിളുകളിൽ വരെ തളം കെട്ടി നിന്ന മൂകത നാം ഒരിക്കലും മറന്നു പോകരുത്.

പിന്നീട് 2016 - ൽ അദ്ദേഹം ജെ എൻ യു അഫ്സൽ ഗുരു അനുസ്മരണത്തിന്റെ പേരിൽ സംഘപരിവാർ ഭരണകൂടത്താൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അതേ പുരോഗമന മൗനം നേരിട്ടു കണ്ടു. കനയ കുമാറിനു വേണ്ടി ശബ്ദിച്ച മതേതര പുരോഗമനവാദികൾ ഗീലാനി എന്ന പേരു ഉച്ചരിക്കാൻ മടിച്ചു.

പക്ഷെ എല്ലാ തമസ്കരണങ്ങൾക്കുമപ്പുറം, മുസ്ലിം ജ്ഞാനഹത്യകളും സംഘടനാ ബഹിഷ്കരണങ്ങളും നിത്യസംഭവമായ ഒരു കാലത്ത് ഗീലാനി സാഹിബ് പോരാട്ടത്തിന്റെയും സഹനത്തിന്റെയും മറ്റൊരു പാത നമുക്ക് കാണിച്ചു തന്നു. അതേ വഴിയിൽ ജീവിച്ചു മരിച്ചു. വരും കാലങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും നമുക്കു മുന്നിൽ വഴിവിളക്കായി നിൽക്കുമെന്നുറപ്പുണ്ട്.

Next Story

RELATED STORIES

Share it