Emedia

സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

കോണ്‍ഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇന്ത്യാരാജ്യത്ത് സംഘ് പരിവാറിനെ തെരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിച്ച് മതേതര ഭരണം പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ആര്‍എസ്എസുമായി ചേര്‍ത്ത് വച്ച് ഹാഷ്ടാഗ് അടിച്ചിരുന്നവര്‍ക്ക് നെടുംതലക്കേറ്റ കനത്ത പ്രഹരമാണ് ഖഗെന്‍ മുര്‍മുവിന്റെ കാലുമാറ്റം.

സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം
X



കോഴിക്കോട്: ബംഗാളില്‍ സിപിഎം എംഎല്‍എ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗാളിലെ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ ഖഗെന്‍ മുര്‍മു ഇന്നലെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇന്ത്യാരാജ്യത്ത് സംഘ് പരിവാറിനെ തെരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിച്ച് മതേതര ഭരണം പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ആര്‍എസ്എസുമായി ചേര്‍ത്ത് വച്ച് ഹാഷ്ടാഗ് അടിച്ചിരുന്നവര്‍ക്ക് നെടുംതലക്കേറ്റ കനത്ത പ്രഹരമാണ് ഖഗെന്‍ മുര്‍മുവിന്റെ കാലുമാറ്റം. അപ്പോപ്പിന്നെ ഹാഷ്ടാഗും റിസോര്‍ട്ടും ഒക്കെ വച്ചുള്ള പരിഹാസം മാറ്റിവച്ച് തല്‍ക്കാലം നല്ല കുട്ടികളാവുക തന്നെ!. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്തൊക്കെയാണ് പറയേണ്ടത് എന്നതിനേക്കുറിച്ച് ക്ലാസെടുക്കാന്‍ പ്രമുഖ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകന്‍ കടന്നു വന്നിട്ടുണ്ട്. നയങ്ങളും തത്ത്വങ്ങളും മാത്രം അടിസ്ഥാനമാക്കിയായിരിക്കണം ചര്‍ച്ചകള്‍ എന്ന് രാഹുല്‍ ഗാന്ധിയേയും ശശി തരൂരിനേയുമൊക്കെ ഉദ്ധരിച്ച് അദ്ദേഹം ഊന്നിയൂന്നി പറയുകയാണ്. വളരെ നല്ല കാര്യം. വൈകി വന്ന തിരിച്ചറിവിന് അഭിനന്ദനങ്ങള്‍.

എന്നാല്‍ എന്താണിപ്പോ പെട്ടെന്ന് ഇങ്ങനെയൊരു തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായതെന്ന് ആശ്ചര്യപ്പെട്ടുപോയി. അപ്പോഴാണ് ഓര്‍മ്മ വന്നത്. ബംഗാളിലെ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ ഖഗെന്‍ മുര്‍മു ഇന്നലെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ ഏതെങ്കിലും മണ്ഡലം സെക്രട്ടറി എവിടെയെങ്കിലും പാര്‍ട്ടി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഇന്ത്യാരാജ്യത്ത് സംഘ് പരിവാറിനെ തെരഞ്ഞെടുപ്പില്‍ നേരിട്ട് തോല്‍പ്പിച്ച് മതേതര ഭരണം പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ആര്‍എസ്എസുമായി ചേര്‍ത്ത് വച്ച് ഹാഷ്ടാഗ് അടിച്ചിരുന്നവര്‍ക്ക് നെടുംതലക്കേറ്റ കനത്ത പ്രഹരമാണ് ഖഗെന്‍ മുര്‍മുവിന്റെ കാലുമാറ്റം. അപ്പോപ്പിന്നെ ഹാഷ്ടാഗും റിസോര്‍ട്ടും ഒക്കെ വച്ചുള്ള പരിഹാസം മാറ്റിവച്ച് തല്‍ക്കാലം നല്ല കുട്ടികളാവുക തന്നെ!



അപ്പോ ശരി, നമുക്ക് പ്രായോഗികമായ നയങ്ങളുടേയും പരിപാടികളുടേയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുന്നോട്ട് നയിക്കാം. നല്ല മാതൃകകളേക്കുറിച്ച് സംസാരിക്കാം. ഇന്ന് പ്രസക്തമായി എനിക്ക് തോന്നുന്ന രണ്ട് മികച്ച രാഷ്ട്രീയ നിലപാടുകള്‍ ഇവയാണ്: ഒന്ന്) 40 ശതമാനത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്കായി നീക്കിവച്ച മമതാ ബാനര്‍ജിയുടെ നടപടി

രണ്ട് ) അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം വനിതാ സംവരണം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ ചെന്നൈ പ്രഖ്യാപനം. സ്ത്രീ ശാക്തീകരണത്തേക്കുറിച്ച് ആത്മാര്‍ത്ഥ നിലപാടുകളുള്ള നിഷ്പക്ഷ സാംസ്‌ക്കാരിക/മാധ്യമ പ്രവര്‍ത്തകര്‍ ഇവയെ എങ്ങനെ നോക്കിക്കാണുന്നു?






Next Story

RELATED STORIES

Share it