Emedia

മഹാമാരിയുടെ ഈ കാലത്ത് പൂന്തുറക്കാര്‍ എന്തിന് തെരുവിലിറങ്ങി?- സിംസണ്‍ ആന്റണി എഴുതുന്നു

അടിസ്ഥാനപരമായ അവശ്യങ്ങള്‍ക്ക് ഒരു ജനത ഒരു മഹാമാരിയുടെ സമയത്ത് തെരുവില്‍ ഇറങ്ങേണ്ടി വന്നെങ്കില്‍, അത് ആരുടെ തെറ്റാണ്?

മഹാമാരിയുടെ ഈ കാലത്ത് പൂന്തുറക്കാര്‍ എന്തിന് തെരുവിലിറങ്ങി?- സിംസണ്‍ ആന്റണി  എഴുതുന്നു
X

പൂന്തുറയിലെ മനുഷ്യര്‍ സംസ്‌കാരമില്ലാത്തവരും പ്രകോപിതരുമാണെന്നാണ് സര്‍ക്കാര്‍ പക്ഷം പറയുന്നത്. അവരെ നിയന്ത്രിക്കണമെങ്കില്‍ വലിയ പോലിസ് സന്നാഹം വേണമെന്നും തോക്ക് പിടിച്ച കമാന്റോകള്‍ വേണമെന്നും സര്‍ക്കാര്‍ കരുതുക മാത്രമല്ല, അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. പോലിസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ച് അടച്ചുപൂട്ടുക മാത്രമല്ല, അവരെ പട്ടിണിക്കിടുകയും നിരന്തരം അപമാനിക്കുകയും ചെയ്തു. പലരെയും പൂന്തുറക്കാരെന്നു പറഞ്ഞ് ആക്ഷേപിച്ചു, ആശുപത്രികളില്‍ നിന്ന് ഇറക്കിവിട്ടു. ഈ സാഹചര്യത്തിലാണ് അവര്‍ തെരുവിലിറങ്ങിയത്. അവരെ തെരുവിലിറക്കിയത് ആരാണ്? അത് ഒഴിവാക്കാമായിരുന്നില്ലേ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സിംസണ്‍ ആന്റണി നല്‍കുന്നത്.

പൂന്തുറയില്‍ സംഭവിച്ചതും ഒഴിവാക്കമായിരുന്നതുമായ ചില കാര്യങ്ങള്‍:

1. പോസിറ്റീവ് എന്നു കരുതപ്പെടുന്ന ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ച സ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ല. വൃത്തിഹീനമായ ശൗചാലയവും, മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ 50ല്‍ കൂടുതല്‍ ആള്‍ക്കാരെ ഒരു ഹാളില്‍ താമസിപ്പിച്ചു.

2. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് അതിനാവശ്യമായ മരുന്നോ ട്രീറ്റ്‌മെന്റോ നല്കിയില്ല. സമയത്തിനു ഭക്ഷണമോ കുടിവെള്ളമോ കിട്ടാത്ത അവസ്ഥയില്‍ പൂന്തുറക്കാര്‍.

3. ദിനംപ്രതി വില്‍കുന്ന മത്സ്യത്തിന് അനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്ന ഒരു സമൂഹത്തില്‍ ഒരാഴ്ചയില് കൂടുതല്‍ അടച്ചിടല്‍ വന്നാല്‍, ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ കാണിച്ച അലംഭാവം.

4. പാചകവശ്യത്തിനായി ഗ്യാസ് ഉള്‍പ്പെടെ അത്യാവശ്യ സാധനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള കര്‍ക്കശ്യ മനോഭാവം എന്നാല്‍ പകരം സൗകര്യങ്ങള്‍ ഒരുക്കിയുമില്ല.

5 . ഡയാലിസിസ് ഉള്‍പ്പെടെ അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്ള രോഗികളോട് പോലും കര്‍ക്കശത്തോടെയുള്ള അധികാരികളുടെ പെരുമാറ്റവും ട്രീറ്റ്‌മെന്റ് നിഷേധിക്കലും.

6 . കഴിഞ്ഞ ദിവസം പ്രസവിച്ച് മുലപ്പാല്‍ ഇല്ലാത്ത യുവതിയുടെ കുഞ്ഞിന് വേണ്ടി പാല്‍ വാങ്ങാന്‍ ഇറങ്ങിയ ആളെ തടയുകയും അവര്‍ക്കു ആവശ്യമായ സഹായം നിഷേധിക്കുകയും ചെയ്തു.

7 . തൈക്കാട് ഹോസ്പിറ്റലില്‍ പ്രസവത്തിനായി പോയ യുവതിയെ പൂന്തുറക്കാരിയായതിനാല്‍ ചികില്‍സ നിഷേധിച്ചു, എന്നാല്‍ പകരം സൗകര്യം ഒരുക്കിയില്ല.

8 . പൂന്തുറ സ്‌റ്റേഷന് പരിധിയില്‍ ഇന്ന് പലചരക്ക് വാങ്ങാന്‍ പോയ പൂന്തുറക്കാരായ വ്യക്തികളേ അപമാനിക്കുകയും, പോലീസുകാര്‍ നോക്കി നിലക്കെ വിവേചനത്തോടെ പെരുമാറുകയും ചെയ്തു.

9. ഭീഷണിയും കാരക്കശ്യവുമല്ലാതെ, അധികാരികളുടെ ഭാഗത്തു നിന്നും വ്യക്തമായ ആശയവിനിമത്തിന്റെ അലംഭാവം.

ഇന്നത്തെ പ്രതിഷേധത്തിന് ശേഷം അധികാരികള്‍ നല്‍കിയ ഉറപ്പുകള്‍:

1. കൃത്യമായി ഭക്ഷണസാധനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തും.

2. മറ്റ് ചികില്‍സ അവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും.

3. മൊബൈല്‍ ബാങ്കും താല്‍ക്കാലിക അവശ്യങ്ങളും പൂന്തുറയില്‍ എത്തും.

4. പൂന്തുറക്കാരോടു വിവേചനത്തോടെയുള്ള പെരുമാറ്റം അവസാനിപ്പിക്കും, അതിനെതിരെ നടപടിയുണ്ടാവും.

5. ഗ്യാസ് ഉലപ്പടെയുള്ള പ്രതിദിന അവശ്യവസ്തുക്കല്‍ സുഗമായി പൂന്തുറയില്‍ എത്തിക്കാനുള്ള സംവിധാനമൊരുക്കും.

6. ഹോസ്പിറ്റലിലേക്ക് മാറ്റിയവര്‍ക്ക് കൃത്യമായ ചികില്‍സയും സൗകര്യങ്ങളും ഒരുക്കും.

7. നിരീക്ഷണത്തില്‍ മറ്റുന്നവര്‍ക്ക് പൂന്തുറ തന്നെ കഴിയാനുള്ള സംവിധാനമൊരുക്കും.

ഇനി, പൂന്തുറക്കാര്‍ വിവരമില്ലാത്തവര്‍ ആണ്, സംസ്‌കാരമില്ലാത്തവരാണ്, നിയമത്തെ അനുസരിക്കാത്തവര്‍ ആണ് എന്നെല്ലാം പൂര്‍ണ ബോധ്യത്തോടെ സംസാരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക സമൂഹത്തോടൊരു ചോദ്യം. ഒരു മഹാമാരിയെ നേരിടുന്ന ഒരു അവസരത്തില്‍ ഇതെല്ലാം ഒരു പൗരന്റെ ആവകാശമല്ലേ? ഇത്രയും അടിസ്ഥാനപരമായ അവശ്യങ്ങള്‍ക്ക് ഒരു ജനത ഒരു മഹാമാരിയുടെ സമയത്ത് തെരുവില്‍ ഇറങ്ങേണ്ടി വന്നെങ്കില്‍, അത് ആരുടെ തെറ്റാണ്? ജനങ്ങളുടെയോ അതോ അധികാരികളുടേയോ?

Now you be the Judge!

Next Story

RELATED STORIES

Share it