Emedia

പെണ്‍കരുത്തിന്റെ പ്രതീകമാണ് സൂറാത്ത

ജീവിതത്തെ തന്റെടത്തോടെ നേരിടുന്ന സൂറാത്തായുടെ പോരാട്ട വീര്യം ഒന്നു വേറെ തന്നെയാണ് ..

പെണ്‍കരുത്തിന്റെ പ്രതീകമാണ് സൂറാത്ത
X

സി എം സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


വനിതാ ദിനം

ജീവിതത്തെ തന്റെടത്തോടെ നേരിടുന്ന സൂറാത്തായുടെ

പോരാട്ട വീര്യം ഒന്നു വേറെ തന്നെയാണ് ..

കൂളിമുട്ടം നെടുംപ്പറമ്പില്‍ താമസിക്കുന്ന

സൂറാത്താ പെണ്‍കരുത്തിന്റെ പ്രതീകമാണ് .

സൈക്കിളില്‍ മീന്‍ വില്‍പ്പനയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലി .

കൂളിമുട്ടം ,പൊക്‌ളായി ,അസ്മാബി കോളജ് ഭാഗങ്ങളില്‍ രാവിലെ സൈക്കിളില്‍ മീനുമായ് പോകുന്നത് പതിവുകാഴ്ചയാണ് ...

ഇവര്‍ ചെയ്യാത്ത ജോലികളില്ല.

നമ്മുടെ സമൂഹത്തില്‍ പെണ്ണിനു ചെയ്യാന്‍ സാധിക്കാത്തതെന്ന് നാം കല്‍പ്പിച്ചിരുന്ന ഒട്ടുമിക്ക ജോലികളും ചെയ്തു കൊണ്ട് ഒന്നിലും ഒരു വേര്‍ത്തിരിവ് ആവശ്യമില്ലാന്ന് ഇവര്‍ ഉറക്കെ പറയുകയാണ്..

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ ഒരു ദിവസം മാത്രമല്ല, എല്ലാ ദിവസവും ഞങ്ങളുടെ ദിനം തന്നെയാണെന്നാണ് സൂറാത്ത പറയുന്നത് ...

അവിവാഹിതയായ ഇവര്‍ പ്രവൃത്തികൊണ്ടും കൊണ്ടും കാഴ്ചപ്പാടു കൊണ്ടും സ്ത്രീ അബലയല്ല പ്രബലയെന്നും, ഒരാണിന്റെ പുറകിലല്ല ഒപ്പംതന്നെയാണ് നില്‍ക്കേണ്ടതെന്നും സമൂഹത്തോട് ഉറക്കെ വിളിച്ചു പറയുന്നു....






Next Story

RELATED STORIES

Share it