- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
EXCLUSIVE: വനം വകുപ്പിന്റെ ഒത്തുകളി പുറത്ത്: ടിമ്പര്‍ മാഫിയയെ സഹായിക്കാന്‍ അധികാരം വിനിയോഗിച്ചില്ല
പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2017ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്ന തിയ്യതി മുതല്‍ പഴയ പട്ടയ ഫോറത്തിലെ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതില്ലെന്ന് 2020 ഒക്ടോബര്‍ 24 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരമൊരു ഉത്തരവ് ചട്ട ഭേദഗതി ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നാണ് നിയമം
അഭിലാഷ് പി
കോഴിക്കോട്: പട്ടയ ഭൂമിയിലെ വനം കൊള്ളക്ക് ടിമ്പര്‍ മാഫിയയെ സഹായിക്കാന്‍ വനംവകുപ്പ് അധികാരം ഉപയോഗിച്ചില്ല. പട്ടയ ഭൂമിയിലെ റിസര്‍വ് ചെയ്ത മരങ്ങളില്‍ വനം വകുപ്പിനുള്ള അധികാരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ജൂണ്‍ 9 ന് വനം വന്യജീവി വകുപ്പ് സിസിഎഫ് &കോട്ടയം ഫീല്‍ഡ് ഡയരക്ടര്‍ ഇറക്കിയ ഉത്തരവാണ് സംസ്ഥാനത്ത് നടന്നത് ആസൂത്രിത വനംകൊള്ളയാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2017ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്ന തിയ്യതി മുതല്‍ പഴയ പട്ടയ ഫോറത്തിലെ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതില്ലെന്ന് 2020 ഒക്ടോബര്‍ 24 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരമൊരു ഉത്തരവ് ചട്ട ഭേദഗതി ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നാണ് നിയമം. ഉത്തരവിന് മുമ്പ് ലഭിച്ച പട്ടയങ്ങള്‍ക്ക് സ്വമേധയാ ബാധകമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് 17.8.2017 ന് ശേഷം നല്‍കിയ പട്ടയങ്ങള്‍ക്ക് മാത്രമേ ചട്ട ഭേദഗതി ബാധകമാവുകയുള്ളൂ എന്ന് വ്യക്തമാണെന്ന് വനംവന്യ ജീവി വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
പട്ടയ ഭൂമിയിലെ റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കുന്ന വിഷയത്തില്‍ കേരള വന നിയമം സെക്ഷന്‍ 82, കേരള ഫോറസ്റ്റ് റൂള്‍സ്,1975 &1995 എന്നിവ ബാധകമാണ്. കേരള വന നിയമം 1995 ലെ സെക്ഷന്‍ 3 പ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. ഇതേ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം പട്ടയ രേഖകളില്‍ പ്രതിപാദിപ്പിച്ചില്ലെങ്കിലും ഇത്തരം മരങ്ങള്‍ മുറിച്ച് വില്‍ക്കുവാന്‍ സര്‍ക്കാരിനാണ് അധികാരമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അതായത് പട്ടയ ഭൂമികളിലുള്ള വനത്തിന്റെ അധികാരം വനംവകുപ്പിനാണ് എന്നതാണ്.
റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയതുകൊണ്ട് മാത്രം പട്ടയ ഭൂമിയിലെ മരംമുറിക്കാന്‍ നിയമ വ്യവസ്ഥ അനുവദിക്കുന്നില്ല. വനം വകുപ്പും സമാന ഉത്തരവ് ഇറക്കിയാലേ പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം. 2020 മാര്‍ച്ചിലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയ സമയത്ത് തന്നെ എന്തുകൊണ്ട് വനം വകുപ്പ് ഈ അധികാരം ഉപയോഗിച്ചില്ല എന്ന ചോദ്യം വിരല്‍ ചൂണ്ടുന്നത് വനം കൊള്ളയുടെ ഗൂഡാലോചനയിലേക്കാണ്.
കൂടാതെ ഒക്ടോബറിലെ ഉത്തരവ് റദ്ദ് ചെയ്തിരിക്കുന്നത് തന്നെ, അത് 1986ലെ വൃക്ഷ സംരക്ഷണ നിയമത്തിനും 2005ലെ വൃക്ഷം വളർത്തൽ പ്രോൽസാഹന നിയമത്തിനും വിരുദ്ധമാണ് എന്ന് പരാമർശിച്ചു കൊണ്ടാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആ നിലക്ക് ഒക്ടോബറിലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് 1986ലെയും 2005ലെയും നിയമങ്ങൾക്ക് വിരുദ്ധമയാണെന്നും അതിനാൽ ഒക്ടോബർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഭൂമിയിൽ നിന്ന് റിസർവ് ചെയ്ത മരങ്ങൾ മുറിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ 1986,2005 ഉത്തരാവുകളുടെ അടിസ്ഥാനത്തിൽ തടയേണ്ടതാണെന്ന സാമാന്തര ഉത്തരവും വനം വകുപ്പിന് ഇറക്കമായിരുന്നു. ഇതും വനം വകുപ്പ് എന്തുകൊണ്ട് ഇറക്കിയയില്ല എന്ന് ചികയുമ്പോഴാണ് ഗൂഢാലോചന കൃത്യമായി പുറത്തു വരുന്നത്.
2017ലെ ഭേദഗതി ഉത്തരവിന് മുന്‍കാല പ്രാബല്യമില്ലാതിരുന്നിട്ടും 2020 ഒക്ടോബര്‍ 24 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ഐഎഎസ് ഇറക്കിയ ഭൂ ഉടമസ്ഥര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തന്നെ നിയമ വിരുദ്ധമാണ്. വനം കൊള്ളക്ക് ജില്ലാ തലത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകള്‍ ഇല്ലാതിരിക്കാന്‍ മരം മുറിയെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര നടപടിയെടുക്കുമെന്ന ഉത്തരവിലെ പരാമര്‍ശവും ശ്രദ്ധേയമാണ്. എന്നാല്‍ സംഭവം വിവാദമായിട്ടും യാതൊരുവിധ വകുപ്പ് നടപടികളും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ ഉണ്ടായിട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നതാണ്.
അഞ്ഞൂറ് കോടിയോളം രൂപ നഷ്ടം സംഭവിച്ചെന്ന് വനംവകുപ്പ് തന്നെ പറയുന്ന ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് പ്രതി റോജി അഗസ്റ്റിന്റെ പക്കലില്‍ നിന്ന് ഡിഎഫ്ഒ രഞ്ജിത്ത് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കാള്‍ റെക്കോര്‍ഡ് പുറത്തുവന്നിട്ടും നടപടിയുണ്ടായിട്ടില്ലെന്നത് വനംകൊള്ളയിലെ സര്‍ക്കാരിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
RELATED STORIES
മുംബൈ വിമാനത്താവളത്തില് വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMTഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്...
12 Jan 2025 2:30 PM GMTവയനാട്ടില് ബിരുദ വിദ്യാര്ഥിനി ജീവനൊടുക്കിയ നിലയില്;...
12 Jan 2025 2:07 PM GMTബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്ക്ക് മുന്നില് പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില് കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMT