Flash News

കൂട്ടായിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ അത്യാസന്ന നിലയില്‍

കൂട്ടായിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ അത്യാസന്ന നിലയില്‍
X


തിരൂര്‍ : കൂട്ടായിയില്‍ ഭക്ഷ്യ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു. കൂട്ടായി അരന്റെ പാടത്ത് കുഞ്ഞാവ (65) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ കദീജ ,മകന്‍ കബീര്‍ മകന്റെ കുട്ടി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ വ്യാഴഴ്ച ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു ഇവര്‍. വെള്ളിയാഴ്ച ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നില ഗുരുതരമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് .അവിടെ വെച്ചാണ് ഗൃഹനാഥന്‍ മരണമടയുകയായിരുന്നു. ഇവരുടെ ഭക്ഷണത്തില്‍ വിഷം കലര്‍ന്നതായാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു
Next Story

RELATED STORIES

Share it