Flash News

കുട്ടനാട് പ്രളയപ്രതിരോധം: പഠനം നടത്താന്‍ തീരുമാനം

കുട്ടനാട് പ്രളയപ്രതിരോധം: പഠനം നടത്താന്‍ തീരുമാനം
X
തിരുവനന്തപുരം : പ്രളയപ്രതിരോധത്തിന് കുട്ടനാട് മേഖലയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ അന്താരാഷ്ട്രതലത്തില്‍ പ്രാവീണ്യമുളള വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) ഭാഗമായാണ് ഈ പഠനം നടത്തുക. എ.സി റോഡിന് സമാന്തരമായുളള എ.സി കനാലിന്റെ വികസനത്തെക്കുറിച്ചുളള പഠനവും ഇതോടനുബന്ധിച്ച് നടത്തും.

യോഗത്തില്‍ ജലവിഭവമന്ത്രി മാത്യു ടി തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ നിര്‍വഹണ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആലപ്പുഴ കലക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it