Kerala

പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇയാളെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി തച്ചറായില്‍ ആലിക്കുട്ടിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇയാളെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആലിക്കുട്ടി പോലിസിനെ വെട്ടിച്ച് കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ കഴിഞ്ഞ മാസമാണ് ആലിക്കുട്ടി അറസ്റ്റിലായത്

സ്‌കൂള്‍ അടക്കുന്നതിനു രണ്ട് ദിവസം മുമ്പാണ് സംഭവം. സ്‌കൂളിന് പുറത്തേക്കിറങ്ങിയ മൂന്നു കുട്ടികളോടും സ്‌കൂളിന് സമീപം താമസിക്കുന്ന ആലിക്കുട്ടി മോശമായി പെരുമാറിയെന്നായിരുന്നു പരാതി. പെണ്‍കുട്ടികളുടെ മൊഴിയെടുത്തശേഷമാണ് പോലിസ് ആലിക്കുട്ടിയുടെ അറസ്റ്റ് രേഖപെടുത്തിയത്. മാനേജ്‌മെന്റ് സഹായിയായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുകയാണ് ആലിക്കുട്ടി.

Next Story

RELATED STORIES

Share it