World

സൗദി അഴിമതി വിരുദ്ധ അഥോറിറ്റി 218 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ശൂറ കൗണ്‍സിലിലെ നിലവിലെ അംഗം, മുന്‍ ജഡ്ജി, നിലവിലെ നോട്ടറി, മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍, മുന്‍ ജില്ലാ പോലീസ് മേധാവി, മുന്‍ കസ്റ്റംസ് ഡയറക്ടര്‍, മുന്‍ വിമാനത്താവള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ വിവിധകേസുകളില്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

സൗദി അഴിമതി വിരുദ്ധ അഥോറിറ്റി 218 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
X

റിയാദ്: സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിക്കെതിരെ നടപടിയെടുക്കുന്ന സൗദി അഴിമതി വിരുദ്ധ അഥോറിറ്റി 218 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വഞ്ചന, കൈക്കൂലി, സാമ്പത്തിക, തൊഴില്‍ അഴിമതി എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസുകള്‍.

ശൂറ കൗണ്‍സിലിലെ നിലവിലെ അംഗം, മുന്‍ ജഡ്ജി, നിലവിലെ നോട്ടറി, മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍, മുന്‍ ജില്ലാ പോലീസ് മേധാവി, മുന്‍ കസ്റ്റംസ് ഡയറക്ടര്‍, മുന്‍ വിമാനത്താവള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ വിവിധകേസുകളില്‍ കുറ്റം ചുമത്തിയിട്ടുണ്ട്.കിഴക്കന്‍ പ്രവിശ്യയിലെ ഒരു കച്ചവടക്കാരനെതിരിലും കേസെടുത്തിട്ടുണ്ട്. 20 ദശലക്ഷത്തിലധികം സൗദി റിയാല്‍ ആണ് വിവിധ സന്ദര്‍ഭങ്ങളിലായി ഇയാള്‍ കൈക്കൂലി നല്‍കിയത്. ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വന്‍ തുക കൈക്കൂലി നല്‍കിയിരുന്നു. ബാങ്കുകളില്‍ നിന്നും ക്രമരഹിതമായി വന്‍തുകക്കുള്ള വായ്പ്പകള്‍ നേടിയെടുക്കുകയും ചെയ്തു.


സൗദി സൈനിക കോളെജില്‍ പഠിച്ചിരുന്നതായി വ്യാജ രേഖ നിര്‍മിച്ച് നല്‍കിയതിന് മുന്‍ ഓഫിസര്‍ക്കെതിരിലും കേസെടുത്തിട്ടുണ്ട്. 35000 സൗദി റിയാല്‍ വാങ്ങിയാണ് വ്യാജ രേഖ നിര്‍മിച്ചത്. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തതിനും രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരവുമായ കേസുകളെ സംബന്ധിച്ച് അന്വേഷണം തുടരുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it