- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കക്കാട് ആളില്ലാത്ത വീട്ടില്‍ മോഷണം; 10 പവനോളം കവര്‍ന്നു
കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്‍ ഷറഫുദ്ദീന്റ ഭാര്യയുടെ പത്തു പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
തിരൂരങ്ങാടി: കക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്‍ ഷറഫുദ്ദീന്റ ഭാര്യയുടെ പത്തു പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മറ്റൊരു സഹോദരന്റ മകന്‍ രാവിലെ പത്രം എടുക്കാന്‍ വന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്.
ശസ്ത്രക്രിയക്കു ശേഷം ഷറഫുദ്ദീനും കുടുംബവും കഴിഞ്ഞ 25ാം തീയതി മുതല്‍ വീട് പൂട്ടി തലപ്പാറയുള്ള സഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ വന്നു പോയിരുന്നു. രണ്ട് നെക്ലൈസ്, ഒരു മാല, ആറ് മോതിരം, രണ്ട് സ്റ്റഡ് എന്നിവ ഉള്‍പ്പെടെ പത്ത് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. വീടിന്റെ താഴേയും മുകളിലുമായി മുറികളിലുള്ള എല്ലാ അലമാരകളും തുറന്നു പരിശോധിച്ച നിലയിലാണ്. സംഭവത്തില്‍ തിരൂരങ്ങാടി പോലിസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT