News

സുകുമാരക്കുറുപ്പ് മോഡല്‍ കൊല നടത്തി പണംതട്ടാന്‍ ശ്രമം: ആര്‍എസ്എസ് നേതാവ് ഒളിവില്‍

20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഇയാള്‍ സ്വന്തം കൊലപാതകം സുകുമാരക്കുറുപ്പ് മോഡലില്‍ സൃഷ്ടിച്ചതെന്നും പോലിസ് പറയുന്നു.

സുകുമാരക്കുറുപ്പ് മോഡല്‍ കൊല നടത്തി  പണംതട്ടാന്‍ ശ്രമം: ആര്‍എസ്എസ് നേതാവ് ഒളിവില്‍
X
ഹിമ്മത് പട്ടിദാര്‍, മദന്‍ മാളവ്യ

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ കോളിളിക്കം സൃഷ്ടിച്ച 'ഹിമ്മത് പട്ടിദാറിന്റെ കൊലപാതകം' സുകുമാരക്കുറുപ്പ് മോഡലില്‍ ഇന്‍ഷൂറന്‍സ് പണം തട്ടാനുള്ള ആര്‍എസ്എസ് നേതാവായ ഹിമ്മത് പട്ടിദാറിന്റെ തന്ത്രമായിരുന്നെന്ന് പോലിസ്. 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു ഇയാള്‍ സ്വന്തം കൊലപാതകം സുകുമാരക്കുറുപ്പ് മോഡലില്‍ സൃഷ്ടിച്ചതെന്നും പോലിസ് പറയുന്നു.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ആര്‍എസ്എസ് നേതാവ് ഹിമ്മത് പട്ടിദാറാണ് തന്നോട് രൂപസാദൃശ്യമുള്ള ജോലിക്കാരന്‍ 32കാരനായ മദന്‍ മാളവ്യയെ കൊലപ്പെടുത്തി നാടുവിട്ടത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ; കഴിഞ്ഞ 23നാണ് ഹിമ്മത്തിനെ കാണാതായെന്ന കാര്യം പിതാവ് പോലിസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും മൃതദേഹത്തുനിന്ന് കിട്ടിയ പേഴ്‌സിലെ തിരിച്ചറിയല്‍ രേഖകളില്‍ നിന്നും മരിച്ചത് ഹിമ്മത്താണെന്നാണ് പോലിസ് ആദ്യം കരുതിയത്. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തില്‍ ജോലിക്കാരന്‍ മദനനെയും കാണാതായതായി പോലിസ് കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ ഡിഎന്‍എ പരിശോധനയ്ക്ക് മൃതദേഹം അയച്ചു. തുടര്‍ന്നാണ് മരിച്ചത് ഹിമ്മത്തല്ലെന്ന പരിശോധനാ ഫലം പുറത്തറിഞ്ഞത്. അതിനിടെ ഹിമ്മത്തിന് 10ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നും പോലിസ് കണ്ടെത്തി.

അതേസമയം, കൊലപാതകം സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ പോര്‍വിളി നടത്തിയിരുന്നു. മധ്യപ്രദേശിലെ ക്രമസമാധാനം കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ തകര്‍ന്നുവെന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് നേതാവാണെന്ന കണ്ടെത്തലോടെ കോണ്‍ഗ്രസ് ബിജെപിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it