- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീറിന് തലസ്ഥാന നഗരി വിടനല്‍കി
തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന് തലസ്ഥാന നഗരി വിടനല്‍കി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ബഷീറിന്റെ ഭൗതികദേഹം പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം ഉച്ചയോടെ വിട്ടുനല്‍കിയിരുന്നു. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം ഭൗതികദേഹം തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖര്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമെ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, വിഎം സുധീരന്‍, എംഎം ഹസ്സന്‍ എന്നിവര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. ഇതിന് പുറമെ മാധ്യമപ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍നിന്നുള്ള മറ്റ് നിരവധി പേരും ബഷീറിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പ്രസ് ക്ലബ്ബിലെത്തിയിരുന്നു.
സമീപ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും സഹപ്രവര്‍ത്തകനെ യാത്രയാക്കാന്‍ എത്തിയിരുന്നു. നിശ്ചയിച്ചതിലും ഒന്നര മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം സ്വദേശമായ തിരൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. മയ്യിത്ത് ഖബറടക്കം വടകരയില്‍ നടക്കും. നിയമസഭാ റിപ്പോര്‍ട്ടിങില്‍ മികവ് പുലര്‍ത്തിയിരുന്ന ബഷീര്‍ ദൂരദര്‍ശന്‍, ആകാശവാണി എന്നിവയ്ക്കുള്ള അവലോകനങ്ങളും തയ്യാറാക്കി നല്‍കിയിരുന്നു.
നിയമസഭാ റിപ്പോര്‍ട്ടിങിലെ ശ്രദ്ധേയ സംഭാവനകള്‍ക്ക് കഴിഞ്ഞ ദിവസം കേരള മീഡിയ അക്കാദമി ബഷീറിനെ ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ബഷീര്‍. ബഷീറിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. കൊല്ലത്ത് സിറാജ് പത്രത്തിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന കാര്‍ ബഷീറിനെയും ബൈക്കും ഇടിച്ചുതെറിപ്പിച്ചത്.
RELATED STORIES
ശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMTമാംസവില്‍പ്പന ശാല ഉടമകള്‍ക്കെതിരേ കേസെടുത്തു
12 Jan 2025 3:24 PM GMT