Latest News

ഇന്ത്യയില്‍ പകുതി പ്രദേശവും വൈറസ് വിമുക്തം!

ഇന്ത്യയില്‍ പകുതി പ്രദേശവും വൈറസ് വിമുക്തം!
X

ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ ഇന്ത്യയെ അപ്പാടെ ബാധിച്ചിട്ടുണ്ടെങ്കിലും അവ രാജ്യത്താകമാനം പടര്‍ന്നുകിടക്കുകയല്ല. പകരം ചില സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഏപ്രില്‍ 19 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ പകുതി പ്രദേശങ്ങളും കൊവിഡ് വിമുക്തമാണ്. രാജ്യത്തെ 736 ജില്ലകളില്‍ 325 ലും ഒരൊറ്റ കൊറോണ കേസ് പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 411 ജില്ലകളില്‍ കൊറോണ ബാധ കണ്ടെത്തിയിട്ടുണ്ടെങ്കിലും 46 ശതമാനം കൊറോണ കേസുകളും 18 ജില്ലകളിലായി കേന്ദ്രീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ കേന്ദ്രീകൃതമായ രീതിയില്‍ ചെയ്തുതീര്‍ക്കുന്നതിനുള്ള സാധ്യതകളാണ് ഇത് തുറന്നിടുന്നത്.

ഓരോ സംസ്ഥാനത്തെയും പകുതിയും ഏതാനും നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ പകുതിയും മുംബൈയിലും മധ്യപ്രദേശിലെ പകുതി ഇന്‍ഡോറിലും തെലങ്കാനയിലെ ഹൈദരാബാദിലും ജാര്‍ഖണ്ഡിലെ പകുതിയും റാഞ്ചിയിലും ഛത്തീസ്ഗഡിലെ പകുതിയും കോബ്രയിലും ഒഡീഷയിലെ പകുതി ഖുര്‍ദയിലുമാണ്.

പല സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോട്ടുകളും ഏതാനും സ്ഥലത്തുമാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു.

Next Story

RELATED STORIES

Share it