Latest News

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം
X

കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. മലപ്പുറം,വയനാട്, കണ്ണൂര്‍,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് പതുതായികൊവിഡ് മരണങ്ങളുണ്ടായത്. മലപ്പുറത്ത് പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു. ഇവര്‍ക്ക് സ്വകാര്യആശുപത്രിയിലെ ചികില്‍സക്കിടയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14ന് രാത്രി മഞ്ചേരി മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും ഒരു ദിവസത്തിനകം മരിക്കുകയായിരുന്നു.


വയനാട് ജില്ലയില്‍ വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കണ്ണൂരില്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍ കൊവിഡ് ബാധിച്ചു മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എലിയത്തിനെ തിങ്കളാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63)ആണ് മരിച്ചത്. പത്തനംതിട്ടയില്‍ കോന്നി സ്വദേശി ഷെബര്‍ബാന്റെ(48) മരണവും കൊവിഡ് ബാധയെ തുടര്‍ന്നായിരുന്നു.




Next Story

RELATED STORIES

Share it