Latest News

കുടിവെള്ളമെത്തിക്കാന്‍ ജലജീവന്‍ മിഷനുമായി സംസ്ഥാന സര്‍ക്കാര്‍

കുടിവെള്ളമെത്തിക്കാന്‍ ജലജീവന്‍ മിഷനുമായി സംസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷന്‍ എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ചു. കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതില്‍ 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി അടിയന്തിരമായി നടപ്പാക്കും.

716 പഞ്ചായത്തുകളില്‍ 4343 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനോടകം ജലജീവന്‍ മിഷനിലൂടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. 564 പദ്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കും.

രണ്ടാംഘട്ടത്തില്‍ 586 വില്ലേജുകളില്‍ 380 പഞ്ചായത്തുകളിലും 23 ബ്ളോക്ക് പഞ്ചായത്തുകളിലും മുഴുവന്‍ വീടുകളിലും കണക്ഷന്‍ നല്‍കും.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാന്‍ അവര്‍ക്ക് മുന്‍തൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയില്‍തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലം വരെ സമിതികള്‍ രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തി ഈ പദ്ധതി നടപ്പാക്കുന്നത്.

4,351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികള്‍ നിലവില്‍ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. പാലക്കാട്ടെ അന്തര്‍സംസ്ഥാന നദീതല ഹബ്ബ്, വരട്ടാര്‍ നദിക്കരയിലെ നടപ്പാത നിര്‍മ്മാണം, മൂന്നാര്‍ കണ്ണിമല നദിക്ക് കുറുകേയുള്ള രണ്ട് ചെക്ക് ഡാമുകളുടെ നിര്‍മാണം തുടങ്ങി നിരവധി പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും.

Next Story

RELATED STORIES

Share it